ബിഎംഡബ്ല്യു 220ഐ സ്‌പോര്‍ട്ട് വിപണിയില്‍
4 ഡോര്‍ കൂപ്പെയുടെ ബേസ് പെട്രോള്‍ വേരിയന്റിന് 37.90 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില
220ഐ എം സ്‌പോര്‍ട്ട് വേരിയന്റില്‍ കാണുന്ന സ്‌പോര്‍ട്ടി ഡിസൈന്‍ സവിശേഷതകള്‍ പുതിയ വേരിയന്റില്‍ കാണാന്‍ കഴിയില്ല. 220ഐ എം സ്‌പോര്‍ട്ട് ഉപയോഗിക്കുന്നത് 18 ഇഞ്ച് അലോയ് വീലുകളാണെങ്കില്‍ 220ഐ സ്‌പോര്‍ട്ട് വേരിയന്റില്‍ നല്‍കിയിരിക്കുന്നത് 17 ഇഞ്ച് അലോയ് വീലുകളാണ്.
കാറിനകത്ത്, 10.25 ഇഞ്ച് വലുപ്പമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ടച്ച്‌സ്‌ക്രീന്‍ എന്നിവയുടെ അഭാവമാണ് വേഗം ശ്രദ്ധിക്കപ്പെടുന്നത്. 220ഐ എം സ്‌പോര്‍ട്ട് പെട്രോള്‍ വേരിയന്റില്‍നിന്ന് വ്യത്യസ്തമായി ഡിജിറ്റല്‍ ഡിസ്‌പ്ലേയുടെ സ്ഥാനത്ത് അനലോഗ് ഡയലുകളും വോയ്‌സ് അസിസ്റ്റന്റ് സൗകര്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീനുമാണ് നല്‍കിയത്. ഈ ചെറിയ ടച്ച്‌സ്‌ക്രീനില്‍ 3ഡി മാപ്‌സ് ഫംഗ്ഷന്‍ ഇല്ല. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീനില്‍ നാവിഗേഷന്‍ സിസ്റ്റം സഹിതം 3ഡി മാപ്‌സ് ഫംഗ്ഷന്‍ നല്‍കിയിരുന്നു. 220ഡി സ്‌പോര്‍ട്ട്‌ലൈന്‍ എന്ന ബേസ് ഡീസല്‍ വേരിയന്റില്‍ 10.25 ഇഞ്ച് വലുപ്പമുള്ള രണ്ട് ഡിസ്‌പ്ലേകളും നല്‍കിയിരുന്നു എന്ന് ഇപ്പോള്‍ ഓര്‍ക്കാം. എം സ്‌പോര്‍ട്ട് വേരിയന്റിനേക്കാള്‍ വ്യത്യസ്തമായ സ്റ്റിയറിംഗ് വളയമാണ് 220ഐ സ്‌പോര്‍ട്ട് വേരിയന്റില്‍ നല്‍കിയിരിക്കുന്നത്.
220ഐ എം സ്‌പോര്‍ട്ട് വേരിയന്റിന് ലഭിച്ച എല്‍ഇഡി ഫോഗ്‌ലാംപുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, 205 വാട്ട് ഹൈഫൈ ഓഡിയോ സിസ്റ്റം, ജെസ്ചര്‍ കണ്‍ട്രോള്‍ എന്നിവയും നല്‍കിയില്ല. അതേസമയം പനോരമിക് സണ്‍റൂഫ്, ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, എല്‍ഇഡി ഹെഡ്‌ലാംപുകള്‍, ആംബിയന്റ് ലൈറ്റിംഗ്, ക്രൂസ് കണ്‍ട്രോള്‍, പാഡില്‍ ഷിഫ്റ്ററുകള്‍, മുന്‍ നിരയില്‍ പവേര്‍ഡ് സീറ്റുകള്‍, റിയര്‍ വ്യൂ കാമറ, ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇഎസ്‌സി, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവ 220ഐ സ്‌പോര്‍ട്ട് വേരിയന്റിന് ലഭിച്ചു.
220ഐ എം സ്‌പോര്‍ട്ട് വേരിയന്റ് ഉപയോഗിക്കുന്നതുപോലെ 190 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. എന്‍ജിനുമായി 7 സ്പീഡ് ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചു. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 7.1 സെക്കന്‍ഡ് മതി.