മൊറട്ടോറിയം നീട്ടാനാകില്ലെന്ന് കോടതി
ബാങ്ക് വായ്പകളുടെ മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി സുപ്രീം കോടതി തള്ളി. സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങളില്‍ ഇടപെടുന്നത് ഉചിതമല്ലെന്ന് കോടതി വ്യക്തമാക്കി. മോറട്ടോറിയം കാലത്തെ പലിശ ഒഴിവാക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാരും ആര്‍ബിഐയും ചേര്‍ന്നാണ് തീരുമാനമെടുക്കേണ്ടത്. മോറട്ടോറിയം കാലത്തെ പലിശയ്ക്ക് പിഴപ്പലിശ ഈടാക്കിയത് ന്യായീരിക്കാന്‍ സാധിക്കുന്നതല്ലെന്നും ഇത് ബാങ്കുകള്‍ തിരിച്ചുനല്‍കണമെന്നും കോടതി പറഞ്ഞു.