November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

രാജ്യത്ത് കോവിഡ്-19 കേസുകളില്‍ ക്രമാതീത വര്‍ധന; പുതിയ കേസുകള്‍ 45,000ത്തിന് മുകളില്‍

1 min read

കഴിഞ്ഞ ദിവസം 46,951 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 7ന് ശേഷം ഒരു ദിവസം രേഖപ്പെടുത്ത ഏറ്റവും കൂടിയ നിരക്കാണിത്

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ സൂചന നല്‍കി പ്രതിദിന കേസുകളില്‍ ക്രമാതീതമായ വര്‍ധന. കഴിഞ്ഞ ദിവസം 46,951 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 7ന് ശേഷം ഒരു ദിവസം രേഖപ്പെടുത്ത ഏറ്റവും കൂടിയ നിരക്കാണിത്. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ്-19 കേസുകള്‍ 1,16,46,091 ആയി ഉയര്‍ന്നു. ഇതില്‍ 1.11 കോടി പേര്‍ രോഗമുക്തി നേടി. ഇതുവരെ 1,59,97 പേരാണ് പകര്‍ച്ചവ്യാധി പിടിപെട്ട് ഇന്ത്യയില്‍ മരണമടഞ്ഞത്.

നാല് മാസത്തിനിടെ കഴിഞ്ഞ ആഴ്ച രാജ്യത്ത് കോവിഡ്-19 കേസുകള്‍ കുത്തനെ ഉയര്‍ന്നിരുന്നു. കോവിഡ് മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തുന്നതാണ് കോസുകള്‍ ക്രമാതീതമായി വര്‍ധിക്കാനുള്ള കാരണമെന്ന് വിദഗ്ധരും സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തി.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍

രാജ്യത്ത് കോവിഡ്-19 പകര്‍ച്ചവ്യാധി ആരംഭിച്ചത് മുതല്‍ ഏറ്റവുമധികം കേസുകള്‍ രേഖപ്പെടുത്തുന്ന മഹാരാഷ്ട്രയില്‍ പ്രതിദിന കേസുകള്‍ വീണ്ടും ഏറ്റവും കൂടിയ നിരക്കിലെത്തി. ഞായറാഴ്ച 30,535 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ കേസുകളുടെ എണ്ണം 24,79,682 ആയി. മുംബൈയില്‍ മാത്രം 3,775 കേസുകളാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ പഞ്ചാബ് (2,644), കേരളം (1,875), കര്‍ണാടക (1,715), ഗുജറാത്ത് (1,580) എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ ഉള്ളത്.

രാജ്യത്ത് രണ്ടാം കോവിഡ് തരംഗം ആരംഭിച്ചുവെന്ന സൂചനയ്ക്ക് പിന്നാലെ പല സംസ്ഥാനങ്ങളും രോഗവ്യാപനം കുറയ്ക്കുന്നതിനായി കര്‍ശന നിയന്ത്രണങ്ങള്‍ പുനഃരാരംഭിച്ചു. രാജസ്ഥാനില്‍ സംസ്ഥാന സര്‍ക്കാര്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. ജയ്പൂര്‍, ഉദയ്പൂര്‍, അജ്മീര്‍ അടക്കം കോവിഡ് വ്യാപനം രൂക്ഷമായ എട്ട് നഗരങ്ങളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ രാത്രി പത്ത് മണിയോടെ എല്ലാ മാര്‍ക്കറ്റുകളും പൂര്‍ണമായും അടച്ചിടും. മഹാരാഷ്ട്രയിലെ നന്ദത്് മേഖലയില്‍ കോവിഡ് വ്യാപനം കുറയ്ക്കുന്നതിനായി പതിനൊന്ന് ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. നാഗ്പൂറില്‍ ചില നിയന്ത്രണങ്ങള്‍ ഈ മാസം അവസാനം വരെ തുടരും. വ്യാപാര സ്ഥാപനങ്ങള്‍ വൈകുന്നേരം നാല് മണിയോടെ അടയ്ക്കണമെന്നും റെസ്‌റ്റോറന്റുകളും ഭക്ഷണശാലകളും ഏഴ് മണി വരെയേ തുറന്ന് പ്രവര്‍ത്തിക്കാവൂ എന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതു, സ്വകാര്യ മേഖലയിലുള്ള എല്ലാ ഓഫീസുകളിലെയും ഹാജര്‍നില 25 ശതമാനമാക്കി കുറച്ചിട്ടുണ്ട്.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ

രാജ്യതലസ്ഥാനമായ ഡെല്‍ഹിയില്‍ കോവിഡ്-19 കേസുകളിലുള്ള വര്‍ധന കണക്കിലെടുത്ത് ഡെല്‍ഹി ദുരന്ത നിവാരണ അതോറിട്ടി (ഡിഡിഎംഎ) യോഗം ചേര്‍ന്നു. ഞായറാഴ്ച 823 പുതിയ കേസുകളാണ് ഡെല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകള്‍ 6.47 ലക്ഷമായി ഉയര്‍ന്നു. കുംഭമേളയുടെ പശ്ചാത്തലത്തില്‍ ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ എത്താനിടയുള്ളതിനാല്‍ കോവിഡ്-19 വ്യാപനം നിയന്ത്രിക്കുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രം ഉത്തരാഖണ്ഡ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ വരെയുള്ള കണക്കനുസരിച്ച് ഇരുപത്തിനാല് മണിക്കൂറിനിടെ 212 മരണങ്ങളാണ് കോവിഡ്-19നുമായി ബന്ധപ്പെട്ട് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഒറ്റദിവസം 228 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ജനുവരി 9ന് ശേഷം ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത ദിവസമായിരുന്നു ഞായറാഴ്ച. വലിയ ജനക്കൂട്ടവും ജനിതക വ്യതിയാനം സംഭവിച്ച വൈറസ് വകഭേദങ്ങളുമാണ് ഇന്ത്യയില്‍ കോവിഡ് വ്യാപനം വീണ്ടം രൂക്ഷമാകാനുള്ള പ്രധാന കാരണങ്ങളെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ജനങ്ങള്‍ക്ക് കോവിഡ് മര്യാദങ്ങളും രീതികളും നഷ്ടപ്പെട്ടുവെന്നും വാക്‌സിന്‍ എത്തിയതിനാല്‍ ഇനി വൈറസിനെ പേടിക്കേണ്ടതില്ലെന്ന പൊതു മനോഭാവം രൂപപ്പെട്ടെന്നും എയിംസ് മേധാവി ഡോ.രണ്‍ദീപ് ഗലേറിയ അഭിപ്രായപ്പെട്ടു. മാസ്‌കുകള്‍ ധരിക്കാതെ നിരവധി പേര്‍ കൂട്ടം ചേരുന്നതും വൈറസ് വ്യാപനം കൂടാനിടയാക്കിയെന്ന് അദ്ദേഹം എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

നാല് സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവും നിയമസഭ തെരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന വേളയിലാണ് രാജ്യത്ത് കോവിഡ്-19 വീണ്ടും രൂക്ഷമായിക്കൊണ്ടിരിക്കുന്നത്. ഉയര്‍ന്ന രോഗവ്യാപനം കണക്കിലെടുത്ത് വാക്‌സിനേഷന്‍ പരിപാടി ഊര്‍ജിമാക്കാന്‍ സര്‍ക്കാര്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. ലോകത്താകമാനം 12.3 കോടി കോവിഡ് കേസുകളാണ് ഇതുവരെ രേഖപ്പെടുത്തിയത്. കോവിഡ്-19നുമായി ബന്ധപ്പെട്ട് ഇതുവരെ 27 ലക്ഷം ആളുകള്‍ മരണമടഞ്ഞു.

Maintained By : Studio3