ജപ്പാനില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക്
1 min readടോക്കിയോ: ജപ്പാനിലെ തലസ്ഥാന നഗരത്തിനു പുറത്തും കോവിഡ് -19 വ്യാപനം ഉയരുന്നതോടെ ഏഴ് സ്ഥലങ്ങളില്‍ക്കൂടി അടിയന്തരാവസ്ഥ നീട്ടുന്നു. ഒസാക്ക, ക്യോട്ടോ, ഹ്യോഗോ, ഐച്ചി, ഗിഫു എന്നിവിടങ്ങളിലേക്കാണ് അടിയന്തിരാവസ്ഥ നീട്ടുന്നത്. ടോച്ചിഗി, ഫുകുവോക എന്നീ പ്രിഫെക്ചറുകളും പ്രഖ്യാപനത്തിന് കീഴില്‍ വരുമെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൊറോണ വൈറസ് കേസുകളുടെ വര്‍ദ്ധനവ്, ആശുപത്രി കിടക്കകളുടെ കുറവ് എന്നിവയെത്തുടര്‍ന്ന് കന്‍സായി മേഖലയിലെ മൂന്ന് പ്രിഫെക്ചറുകളിലെ ഗവര്‍ണര്‍മാര്‍ കഴിഞ്ഞ ആഴ്ച കേന്ദ്ര സര്‍ക്കാരിനോട് ഈ മേഖലയ്ക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
രാജ്യവ്യാപകമായി കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും പ്രാദേശിക മെഡിക്കല്‍ സൗകര്യങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നതിനാല്‍, കുമാമോട്ടോ ഉള്‍പ്പെടെയുള്ള മറ്റ് പ്രിഫെക്ചറുകളും കേന്ദ്രസര്‍ക്കാരിന് സമാനമായ അഭ്യര്‍ത്ഥന നല്‍കണമോ എന്ന് ആലോചിക്കുകയാണ്.