2,373 കോടി രൂപയുടെ അധിക വായ്പയ്ക്ക് കേരളത്തിന് കേന്ദ്രാനുമതി
വ്യവസായ സൌഹൃദ നടപടികള്‍ നടപ്പാക്കിയതിന്‍റെ അടിസ്ഥാനത്തില്‍ കേരളത്തിന്‍റെ വായ്പാ പരിധിയില്‍ 2,373 കോടി രൂപയുടെ വര്‍ധന അനുവദിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്‍റെ വ്യവസായ സൌഹൃദ റാങ്കിംഗിലും മാറ്റമുണ്ടാകുമെന്നാണ് വിവരം. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് നടപടികള്‍ നടപ്പാക്കിയതിന്‍റെ അടിസ്ഥാനത്തില്‍ ഇതുവരെ 23,149 കോടി രൂപയുടെ അധിക വായ്പാ അനുമതിയാണ് മൊത്തമായി വിവിധ സംവിധാനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയിട്ടുള്ളത്.
തമിഴ്‌നാട് (ടിഎൻ), തെലങ്കാന, രാജസ്ഥാൻ, ആന്ധ്രപ്രദേശ്, ഒഡീഷ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും അധിക വായ്പാ അനുമതി നല്‍കിയിട്ടുണ്ട്. വായ്പാ പരിധി ഉയര്‍ത്തണമെന്ന് കേരളം നിരന്തരം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യമുന്നയിച്ചിരുന്നു. വ്യവസായ സൌഹൃദ റാങ്കിംഗില്‍ കേരളത്തിന്‍റെ പല നടപടികളും കണക്കിലെടുത്തിലെന്നും സംസ്ഥാനം ചൂണ്ടിക്കാണിച്ചിരുന്നു.