വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മത്സരിക്കും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാകും മത്സരത്തിനിറങ്ങുന്നത്. വാളയാറില്‍ പീഡനത്തിരയായി കൊല്ലപ്പെട്ട കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന പ്രതിഷേധ സമരത്തിന്‍റെ ഭാഗമായാണ് മത്സരിക്കാന്‍ തീരുമാനിച്ചത്. നേരത്തെ മക്കള്‍ക്ക് നീതിലഭിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടികളുട അമ്മ തല മുണ്ഡനം ചെയ്തിരുന്നു.
തന്നെതെരുവിലിറക്കിയതിനു കാരണമായ പോലീസുദ്യോഗസ്ഥര്‍ നടപടി നേരിടുന്നത് തനിക്ക് കാണണമെന്ന് അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തങ്ങള്‍ക്കു സംഭവിച്ചതുപോലെ മറ്റ് നിരവധിപേര്‍ക്ക് സംഭവിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ ഇന്ന് പരാതിപ്പെടാതെ വിടിനുള്ളില്‍ ഇരുന്നുകണ്ണീര്‍വാര്‍ക്കയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജനുവരി 26മുതല്‍ ഈ അമ്മ പാലക്കാട് വഴിയോരത്ത് സമരം നടത്തുകയാണ്.