ദാരിദ്ര്യരേഖയിലല്ല, സമൃദ്ധി രേഖയിലാണ് ശ്രദ്ധയെന്ന് കമല്‍
1 min read
ചെന്നൈ: മേഖലയില്‍ ഒരു സാമ്പത്തിക പുനരുജ്ജീവനം ഉറപ്പാക്കുന്നതിനുവേണ്ടിയാണ് കോയമ്പത്തൂര്‍ സൗത്ത് നിയോജകമണ്ഡലത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് നടനും രാഷ്ട്രീയ നേതാവുമായ കമല്‍ ഹാസന്‍. ഇവിടെ താന്‍ ബിജെപിയുമായും കോണ്‍ഗ്രസുമായും നേരിട്ട് മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.കോയമ്പത്തൂര്‍ സൗത്തില്‍ സാമുദായിക സംഘര്‍ഷത്തിന്‍റെ പല ഉദാഹരണങ്ങളും സംഭവിച്ച സ്ഥലമാണ്.ഇതിനെ തന്‍റേതുപോലെയുള്ള ഒരു ശബ്ദമാണ് നേരിടേണ്ടത്, അദ്ദേഹം പറയുന്നു.
ജനങ്ങള്‍ക്കായി രഷ്ട്രീയം ഉണ്ടാകണമെന്നും എല്ലാവര്‍ക്കും പുരോഗതി കൈവരണമെന്നും താന്‍ ആഗ്രഹിക്കുന്നു.ഏതെങ്കിലും ഒരു വീക്ഷണകോണില്‍നിന്ന് മാത്രം പ്രശ്നങ്ങളെ നോക്കിക്കാണരുതെന്നും 2018 ഫെബ്രുവരിയില്‍ മക്കല്‍ നീതി മയ്യം (എംഎന്‍എം) പാര്‍ട്ടി രൂപീകരിച്ച ഹാസന്‍ പറഞ്ഞു. ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയുടെ അഴിമതിയും അദ്ദേഹം തുറന്നുകാട്ടി.ബിജെപിയെയും കോണ്‍ഗ്രസിനെയും വെല്ലുവിളിക്കാനും സാമുദായിക പൊരുത്തക്കേടുകള്‍ നേരിടാനും മാത്രമല്ല, കോയമ്പത്തൂര്‍ സൗത്ത് നിയോജകമണ്ഡലത്തിലെ എഐഎഡിഎംകെയുടെ അഴിമതി തുറന്നുകാട്ടാനുമാണ് താന്‍ ഈ മണ്ഡലം തെരഞ്ഞെടുത്തത്.
മേഖലയില്‍ സാമ്പത്തിക പുനരുജ്ജീവനത്തിനും തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തുടര്‍ന്നുള്ള സര്‍ക്കാരുകളുടെ നിസംഗത കാരണം അതിന്‍റെ തിളക്കം നഷ്ടപ്പെട്ടു. ഡിഎംകെ ഭരണകാലത്ത് അവിടെ 16മണിക്കൂര്‍ വൈദ്യുതിമുടക്കം അവിടെ പതിവായിരുന്നു. ഇത് അവിടുള്ള വ്യവസായങ്ങളെ ദോഷകരമായി ബാധിച്ചു. അവരില്‍ ഭൂരിഭാഗവും മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറി-കമല്‍ പറയുന്നു.
തന്‍റെ വിപുലമായ സാമ്പത്തിക പുനരുജ്ജീവന പദ്ധതികള്‍ക്ക് പുറമെ, ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിലാണ് എംഎന്‍എമ്മിന്‍റെ സാമ്പത്തിക പ്രത്യയശാസ്ത്രം കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഹാസന്‍ പറഞ്ഞു. അതിനായി ദാരിദ്ര്യരേഖയിലും കൂടുതല്‍ ‘അഭിവൃദ്ധി രേഖയില്‍ ‘ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. “ഓരോ സര്‍ക്കാരും കേന്ദ്രമായാലും സംസ്ഥാനമായാലും ദാരിദ്ര്യരേഖയാണ് നോക്കുന്നത്. എന്നിരുന്നാലും അഭിവൃദ്ധിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, “അദ്ദേഹം പറയുന്നു.കോവിഡ് പോലുള്ള സാഹചര്യങ്ങളിലും ദുരന്തഘട്ടങ്ങളിലും ആളുകള്‍ ഈ അഭിവൃദ്ധി രേഖയ്ക്ക് താഴെയാകാതിരിക്കാന്‍ തക്കവണ്ണം തമിഴ്നാടിനെ അഭിവൃദ്ധിക്ക് മുകളിലേക്ക് കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ കമല്‍ പറഞ്ഞു.
തനിക്കെതിരെ ഡിഎംകെയുടെ ദയാനിധി മാരനടക്കമുള്ള നേതാക്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ കമല്‍ തള്ളിക്കളഞ്ഞു. “ഹിന്ദുത്വവും ഹിന്ദുമതവും തമ്മില്‍ വ്യത്യാസം വരേണ്ടത് പ്രധാനമാണ്,” അദ്ദേഹം പറഞ്ഞു. “ഒന്ന് ഒരു രാഷ്ട്രീയ ഉപകരണവും മറ്റൊന്ന് ആത്മീയ പാതയുമാണ്.” ബിജെപിയുടെ “ഹിന്ദുമതത്തെ ആയുധവല്‍ക്കരിക്കുന്ന രാഷ്ട്രീയം” ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും പാര്‍ട്ടിയുടെ രാഷ്ട്രീയ ബ്രാന്‍ഡിന് തമിഴ്നാട്ടില്‍ വലിയ പിന്തുണ ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നു. പ്രത്യാശ പ്രകടിപ്പിച്ചു. തമിഴ്നാട് സഹായിക്കാന്‍ മനസുള്ള ഒരു സംസ്ഥാനമാണ്, ബിജെപിയുടെ രാഷ്ട്രീയത്തില്‍ നിന്ന് വ്യത്യസ്തമായി അത് എല്ലായ്പ്പോഴും ഒന്നായിരിക്കുമെന്നും താരം പ്രത്യാശ പ്രകടിപ്പിച്ചു.
എംഎന്‍എമ്മിനെ ദ്രാവിഡപാര്‍ട്ടി എന്ന് പരാമര്‍ശിക്കുന്നതില്‍ ഹാസന്‍ മടിക്കുന്നു. ‘ദ്രാവിഡന്‍ എന്ന വാക്ക് കേവലം രാഷ്ട്രീയമല്ല. ഏതാനും പാര്‍ട്ടികള്‍ ഇത് രാഷ്ട്രീയമായി ഉപയോഗിച്ചുവെങ്കിലും ദ്രാവിഡത്തെപ്പോലുള്ള ഒരു നരവംശശാസ്ത്രപരമായ പദത്തിന് അവകാശവാദമുന്നയിക്കാന്‍ അവര്‍ക്ക് കഴിയില്ല, “അദ്ദേഹം പറഞ്ഞു, ദ്രാവിഡ എന്ന പദം ദക്ഷിണേന്ത്യയില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല, മറിച്ച് ദേശീയതലത്തിലുള്ള ഒന്നാണ്. തന്‍റെ പാര്‍ട്ടിയുടെ തത്വങ്ങളെ സംബന്ധിച്ചിടത്തോളം, അത് കേന്ദ്രീകൃതമാണ് .”വലതുപക്ഷവും ഇടതുപക്ഷവും തമ്മിലുള്ള തര്‍ക്കം ലോകത്തിന്‍റെ ഊര്‍ജം പാഴാക്കുകയായിരുന്നു.ഇത് ഉല്‍പാദനക്ഷമമല്ലാത്ത പ്രവര്‍ത്തനമാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിസംബറില്‍ എംഎന്‍എം അവതരിപ്പിച്ച സാമ്പത്തിക പുനരുജ്ജീവന പദ്ധതിയില്‍ തമിഴ്നാട്ടിനായി ഒരു ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയ്ക്കുള്ള ദര്‍ശനം ഹാസന്‍ പ്രഖ്യാപിച്ചിരുന്നു. വീട്ടുജോലിക്കാര്‍ക്കുള്ള സാമ്പത്തിക നഷ്ടപരിഹാരമായിരുന്നു അതിലൊന്ന്. ഇതേത്തുടര്‍ന്ന് പ്രധാന പാര്‍ട്ടികളായ ഡിഎംകെ, എഐഎഡിഎംകെ എന്നിവയ്ക്ക് കുടുംബനാഥയ്ക്ക് യഥാക്രമം 1,000 രൂപയും 1,500 രൂപയും അലവന്‍സ് പ്രഖ്യാപിക്കേണ്ടിവന്നു.എന്ന