ഖനന-ധാതു ആക്റ്റ് ഭേദഗതി ബില്‍ അവതരിപ്പിച്ചു
1 min read
ഖനന-ധാതു (വികസന, നിയന്ത്രണ) ആക്റ്റ് 1957-ല്‍ ഭേദഗതി വരുത്തുന്നതിനുള്ള ബില്‍ ഖനനമന്ത്രി പ്രല്‍ഹാദ് ജോഷി ലോക്സഭയില്‍ അവതരിപ്പിച്ചു. ഖനന മേഖലയില്‍ വന്‍ പരിഷ്കാരങ്ങള്‍ ലക്ഷ്യമിട്ടുള്ളതാണ് ബില്‍ കൂടുതല്‍ ഖനികള്‍ ലേലത്തിന് ലഭ്യമാക്കുമെന്നും ഖനികളുടെ ഭരണ നിര്‍വഹണം മെച്ചപ്പെടുത്തുമെന്നും സുതാര്യത കൊണ്ടുവരുമെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. എന്നാല്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതും ഖനികള്‍ക്കു സമീപ പ്രദേശങ്ങളിലെ ജീവനുകളുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യുന്നതുമാണ് ബില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.