November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വൃക്ക രോഗം ഉള്ളവര്‍ക്ക് വ്യായാമം ഗുണം ചെയ്യുമെന്ന് പഠനം 

1 min read

ഫിസിക്കല്‍ ആക്ടിവിറ്റിയും വൃക്കരോഗവും തമ്മിലുള്ള ബന്ധം കണ്ടെത്തുകയെന്നതായിരുന്നു പഠനലക്ഷ്യം

ദിവസവും വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് പല രീതിയില്‍ ഗുണം ചെയ്യുമെന്ന് നമുക്കറിയാം. എന്നാല്‍ വൃക്ക രോഗം ഉള്ളവര്‍ക്ക് വ്യയാമം ചെയ്യുന്നതിലൂടെ രോഗശമനമുണ്ടാകുമോ? അടുത്തിടെ നടന്ന ഒരു പഠനത്തിന്റെ കണ്ടെത്തല്‍ ഇത്തരമൊരു സൂചനയാണ് നല്‍കുന്നത്. ശാരീരികമായി ആക്ടീവായിരിക്കുന്ന രോഗികളില്‍ വൃക്കരോഗം വഷളാകുകയില്ലെന്നാണ് ഈ പഠനം പറയുന്നത്. അതേസമയം ഇവര്‍ക്ക് കാര്യമായ ഹൃദ്രോഗങ്ങള്‍ ഉണ്ടാകരുതെന്നും രോഗങ്ങളെ മികച്ച രീതിയില്‍ അതീജിവിച്ചവരായിരിക്കണമെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. മിതമായ തോതിലുള്ള ശാരീരിക വ്യായാമം വൃക്ക രോഗം ഉള്ളവര്‍ക്ക് നേട്ടമാകുമെന്ന് പറയുന്ന ഈ പഠന റിപ്പോര്‍ട്ട് ലോക വൃക്ക ദിനത്തില്‍ യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയുടെ യൂറോപ്യന്‍ ജേണല്‍ ഓഫ് പ്രിവന്റേറ്റീവ് കാര്‍ഡിയോളജിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പ്രായപൂര്‍ത്തിയായവര്‍ ആരോഗ്യപരമായ നേട്ടങ്ങള്‍ക്കായി ദിവസവും 150 മിനിട്ട് നടത്തം പോലുള്ള തീക്ഷ്ണത കുറഞ്ഞ വ്യായാമങ്ങളോ അല്ലെങ്കില്‍ 75 മിനിട്ട് ജോഗിങ് പോലെ തീക്ഷ്ണതയേറിയ വ്യായാമമോ ചെയ്യണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്. ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന ഏറ്റവും കുറവ് ഫിസിക്കല്‍ ആക്ടിവി ലെവല്‍ മുതല്‍ അതിനിരട്ടി ആക്ടിവിറ്റിയുള്ള വൃക്കരോഗികള്‍ രണ്ട് വര്‍ഷത്തിന് ശേഷം നടത്തിയ തുടര്‍ പരിശോധനകളില്‍ മെച്ചപ്പെട്ട ആരോഗ്യം പ്രകടിപ്പിച്ചതായി പഠനം പറയുന്നു. അതിനാല്‍ ആക്ടീവ് ആയിരിക്കുകയെന്നത് ആരോഗ്യപരമായ ഗുണങ്ങള്‍ നിലനിര്‍ത്തുന്നതില്‍ പ്രധാനമാണ്.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

വൃക്ക രോഗമുള്ളവര്‍ക്ക് പരിചരണത്തിനൊപ്പം വ്യായാമം പോലുള്ള മിതമായ ഫിസിക്കല്‍ ആക്ടിവിറ്റികളും ചികിത്സയുടെ ഭാഗമായി ഉള്‍പ്പെടുത്തണമെന്ന് പഠന കര്‍ത്താവായ തായ്‌വാനിലെ നാഷണല്‍ യാംഗ്-മിംഗ് സര്‍വ്വകലാശാലയിലെ പ്രഫസറായ ദെര്‍ ചേര്‍ഗ് അഭിപ്രായപ്പെട്ടു. ലോകത്താകമാനം 700 ദശലക്ഷം ആളുകള്‍ ഗുരുതരമായ വൃക്ക രോഗം മൂലം വലയുന്നുണ്ടെന്നാണ് കണക്ക്. മാത്രമല്ല, ശരീരം അനങ്ങാതിരിക്കുന്ന ആളുകളില്‍ പേശികളുടെ ഭാരം കുറയുകയും (മസില്‍ വേസ്റ്റിംഗ്്) അത് ഹൃദ്രോഗങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യും. ഗുരുതരമായ വൃക്ക രോഗം (ക്രോണിക് കിഡ്‌നി ഡിസീസ്) ഇഎസ്ആര്‍ഡി(എന്‍ഡ് സ്‌റ്റേജ് കിഡ്‌നി ഡിസീസ്) ആയി മാറിയാല്‍ ആരോഗ്യമുള്ളവരെ അപേക്ഷിച്ച് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലം മരണപ്പെടാനുള്ള സാധ്യത 10-20 മടങ്ങ് അധികമാണ്. വൃക്ക രോഗം ഗുരുതരമാകാതെ ശ്രദ്ധിക്കേണ്ടത് ഹൃദയാരോഗ്യത്തിനും ആയുര്‍ദൈര്‍ഘ്യത്തിനും വളരെ പ്രധാനമാണെന്ന് സാരം.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

ഫിസിക്കല്‍ ആക്ടിവിറ്റിയും വൃക്കരോഗവും തമ്മിലുള്ള ബന്ധം കണ്ടെത്തുകയെന്നതായിരുന്നു പഠനലക്ഷ്യം. വ്യായാമവും വൃക്കരോഗികളിലെ പല കാരണങ്ങള്‍ കൊണ്ടുള്ള മരണസാധ്യതയും തമ്മിലുള്ള ബന്ധവും പ്രത്യേകം പഠന വിധേയമാക്കിയിരുന്നു. 2004നും 2017നും ഇടയില്‍ ക്രോണിക് കിഡ്‌നി ഡിസീസ് റിപ്പോര്‍ട്ട് ചെയ്ത 4,508 രോഗികളെയാണ് പഠന സംഘം നിരീക്ഷിച്ചത്. ഇവര്‍ ഡയാലിസിസിന് വിധേയരായിരുന്നില്ല. ആഴ്ച തോറുമുള്ള ഫിസിക്കല്‍ ആക്ടിവിറ്റിയുടെ അടിസ്ഥാനത്തില്‍ മികച്ച രീതിയില്‍ ആക്ടിവായി ഇരിക്കുന്നവര്‍, കുറഞ്ഞ തോതില്‍ ആക്ടീവായി ഇരിക്കുന്നവര്‍, ആക്ടീവ് അല്ലാത്തവര്‍ എന്നിങ്ങനെ രോഗികളെ മൂന്നായി തിരിച്ചിരുന്നു. മൊത്തത്തില്‍ 1,915 രോഗികള്‍ ആദ്യ വിഭാഗത്തിലും 879 പേര്‍ രണ്ടാമത്തെ വിഭാഗത്തിലും 1,714 പേര്‍ മൂന്നാമത്തെ വിഭാഗത്തിലും ആണ് വന്നത്. 686 ദിവസങ്ങള്‍ക്ക് ശേഷമുള്ള തുടര്‍ പരിശോധനയില്‍ ഇവരില്‍ 739 പേര്‍ മരണപ്പെട്ടു. 1059 പേരില്‍ ഇഎസ്ആര്‍ഡി റിപ്പോര്‍ട്ട് ചെയ്തു. 521 പേര്‍ക്ക് ഗുരുതരമായ ഹൃദയപ്രശ്‌നങ്ങള്‍ ഉണ്ടായി. മികച്ച രീതിയില്‍ ആക്ടീവ് ആയിരുന്ന വിഭാഗത്തിലുള്ളവര്‍ വലിയ തോതില്‍ പ്രതികൂല രോഗാവസ്ഥകളെ അതിജീവിച്ചെന്ന് പഠനം കണ്ടെത്തി. കുറഞ്ഞ തോതില്‍ ആക്ടീവ് ആയിരുന്നവരില്‍ രോഗതീവ്രത ആക്ടീവ് അല്ലാതിരുന്നവരേക്കാള്‍ കുറഞ്ഞു.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

പ്രായം, ലിംഗ്, പുകവലി, ബോഡി മാസ് ഇന്‍ഡെക്‌സ്, രക്തസമ്മര്‍ദ്ദം, മരുന്നുകള്‍, പ്രമേഹം, കൊറോണറി ആര്‍ട്ടറി ഡിസീസ്, കാന്‍സര്‍ തുടങ്ങി രോഗാവസ്ഥകളെ സ്വാധീനിക്കാനിടയുള്ള മറ്റ് ഘടകങ്ങള്‍ അഡ്ജറ്റ്‌സ് ചെയ്തും ഗവേഷകര്‍ ഫിസിക്കല്‍ ആക്ടിവിറ്റിയും വൃക്കരോഗവും തമ്മിലുള്ള ബന്ധം വിലയിരുത്തി. ആക്ടീവ് അല്ലാത്തവരെ അപേക്ഷിച്ച നല്ല രീതിയില് ഫിസിക്കല്‍ ആക്ടീവ് ആയിട്ടുള്ളവര്‍ക്ക് മരണസാധ്യത 38 ശതമാനവും ഇഎസ്ആര്‍ഡിക്കുള്ള സാധ്യത 17 ശതമാനവും ഹൃദ്രോഗങ്ങള്‍ക്കുള്ള സാധ്യക 37 ശതമാനവും കുറവാണെന്ന് ഗവേഷകര്‍ കണ്ടെത്തി.

അതേസമയം കാഠിന്യമേറിയ വ്യായാമ മുറകള്‍ വൃക്കരോഗികളില്‍ ഹൃദയമിടിപ്പുമായി ബന്ധപ്പെട്ട തകരാറുകള്‍ക്ക് കാരണമായേക്കുമെന്നതിനാല്‍ മിതമായ രീതിയിലുള്ള വ്യായാമങ്ങളാണ് ആരോഗ്യം മെച്ചപ്പെടുത്താന്‍ വൃക്ക രോഗികള്‍ ചെയ്യേണ്ടതെന്ന് ഡോ. വീ ചേംഗ് സെംഗ് പറഞ്ഞു. മികച്ച രീതിയില്‍ ഫിസിക്കലി ആക്ടീവ് ആയിരുന്നവര്‍ വ്യായാമം കുറച്ചപ്പോള്‍ രോഗാവസ്ഥ വഷളായതായും പഠനം പറയുന്നു. അതിനാല്‍  വൃക്കരോഗമുള്ളവര്‍ എപ്പോഴും ഫിസിക്കലി ആക്ടീവ് ആയിരിക്കണമെന്ന് പഠനം പറയുന്നു.

Maintained By : Studio3