ടെലികോം ലൈസന്‍സുകളില്‍ ഭേദഗതി
1 min read2021 ജൂണ്‍ 15 മുതല്‍ ടെലികോം സേവന ദാതാക്കള്‍ വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നുള്ള ഡിവൈസുകള്‍ മാത്രം ഉപയോഗിക്കുന്നത് നിര്‍ബന്ധിതമാക്കാന്‍ ടെലികോം മന്ത്രാലയത്തിന്‍റെ തീരുമാനം. ടെലികോം ലൈസന്‍സുകളില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. ടെലികോം ഡിവൈസുകളില്‍ മുന്നില്‍ നില്‍ക്കുന്ന ചൈനീസ് കമ്പനികളായ ഹുവാവേ, ഇസഡ്ടിഇ എന്നിവയുടെ ടെലികോം ഡിവൈസുകള്‍ വിന്യസിക്കുന്നത് ഒഴിവാക്കുന്നതിനായാണ് നടപടി. 5ജി വിന്യാസത്തിന് ഇന്ത്യന്‍ കമ്പനികള്‍ ഈ കമ്പനികളുടെ ഡിവൈസുകളെ ആശ്രയിക്കുന്നത് ഇതിലൂടെ തടയാനാകും.