ട്വന്‍റി-20യോട് കൈകോര്‍ത്ത് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
1 min readനടന്‍ ശ്രീനിവാസനും സംവിധായകന്‍ സിദ്ദീഖും ട്വന്‍റി-20 പാര്‍ട്ടിയില്‍
പി ജെ ജോസഫിന്‍റെ മരുമകനും സ്ഥാനാര്‍ത്ഥി പട്ടികയില്‍
കൊച്ചി: തദ്ദേശതെരഞ്ഞെടുപ്പില്‍ വമ്പന്‍ മുന്നേര്റമുണ്ടാക്കിയ ട്വന്‍റി20 നിയമസഭാ തെരഞ്ഞെടുപ്പ് ഉന്നമിട്ട് കാര്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. എറണാകുളത്തെ അഞ്ച് നിയോജകമണ്ഡലങ്ങളിലേക്കുള്ള ട്വന്‍റി20യുടെ സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടിയുടെ ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പ്രഖ്യാപിച്ചു.
പ്രമുഖരെ ഉള്‍പ്പെടുത്തി ട്വന്‍റി20യുടെ ഉപദേശകസമിതി വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്. ഉപദേശക സമിതി അധ്യക്ഷനായി വന്നിരിക്കുന്നത് കേരളത്തിലെ പ്രമുഖ സംരംഭകനും വിഗാര്‍ഡ് ഗ്രൂപ്പ് സ്ഥാപകരുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയാണ്. നടന്‍ ശ്രീനിവാസനും സംവിധായകന്‍ സിദ്ദീഖും ഏഴംഗ ഉപദേശക സമിതിയില്‍ അംഗങ്ങളാണ്.
ട്വന്‍റി20യുമായി കൈകോര്‍ക്കാനുള്ള കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ തീരുമാനം ശ്രദ്ധേയമായി. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കുന്നതുനാട്ടില്‍ സുജിത് പി സുരേന്ദ്രനാണ് സ്ഥാനാര്‍ത്ഥി. നിലവില്‍ കോണ്‍ഗ്രസിന്‍റേതാണ് ഈ സാറ്റ്. വി പി സജീന്ദ്രനാണ് എംഎല്‍എ. കോതമംഗലത്ത് ഡോ. ജോസ് ജോസഫാണ് സ്ഥാനാര്‍ത്ഥിയാവുക. കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫിന്‍റെ മരുമകനാണ് ഇദ്ദേഹം.
പെരുമ്പാവൂരില്‍ ചിത്ര സുകുമാരനാണ് സ്ഥാനാര്‍ത്ഥി. വൈപ്പിനില്‍ ഡോ ജോബ് ചക്കാലക്കലാവും സ്ഥാനാര്‍ത്ഥി. വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ളവരെയാണ് ട്വന്‍റി20 സ്ഥാനാര്‍ത്ഥികളാക്കി നിര്‍ത്തിയിരിക്കുന്നത്.
എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ സാന്നിധ്യമുണ്ട് നിലവില്‍ ട്വന്‍റി 20ക്ക്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടി വന്‍ അംഗത്വ ക്യാംപെയിനും നേരത്തെ നടത്തിയിരുന്നു. ആദ്യ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ഒന്നേകാല്‍ ലക്ഷം പേര്‍ അംഗത്വ ക്യാംപെയിനില്‍ അണിചേര്‍ന്നുവെന്നാണ് പാര്‍ട്ടി അവകാശപ്പെട്ടത്.