അദാനി പോര്‍ട്ടില്‍ വാര്‍ബര്‍ഗ് പിന്‍കസിന്‍റെ 800 കോടി നിക്ഷേപം
വാര്‍ബര്‍ഗ് പിന്‍കസിന്‍റെ യൂണിറ്റായ വിന്‍ഡി ലേക്സൈഡ് ഇന്‍വെസ്റ്റ്മെന്‍റ് ലിമിറ്റഡ് 800 കോടി രൂപ കമ്പനിയില്‍ നിക്ഷേപിക്കുമെന്ന് അദാനി പോര്‍ട്ട്സ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ (എപിസെസ്) അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ കമ്പനിയുടെ ഓഹരി വില ഉയര്‍ന്നു. അദാനി ഗ്രൂപ്പ് സ്ഥാപനത്തിലെ 0.49 ശതമാനം ഓഹരികളാണ് വാര്‍ബര്‍ഗ് പിന്‍കസ് വാങ്ങുന്നത്. ഒരു കോടി ഓഹരികള്‍ 800 രൂപയ്ത്ത് വിതരണം ചെയ്യാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമെടുത്തതായി കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.