ഗ്രീക്ക് സമ്പദ് വ്യവസ്ഥയില്‍ 8.2 % ഇടിവ്
2020 ല്‍ ഗ്രീക്ക് സമ്പദ്വ്യവസ്ഥ വാര്‍ഷിക അടിസ്ഥാനത്തില്‍ 8.2 ശതമാനം ചുരുങ്ങി. ഹെലനിക് സ്റ്റാറ്റിസ്റ്റിക്കല്‍ അതോറിറ്റിയുടെ ആദ്യ എസ്റ്റിമേറ്റ് അനുസരിച്ച് 2020ല്‍ രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 168.5 ബില്യണ്‍ യൂറോയാണ് (202.7 ബില്യണ്‍ ഡോളര്‍). 2019ല്‍ ഇത് 183.6 ബില്യണ്‍ യൂറോയാണ്. എന്നാല്‍ നേരത്തേ 2021ലെക്കുള്ള ബജറ്റില്‍ സര്‍ക്കാര്‍ പങ്കുവെച്ച നിഗമനമായ 10.5 ശതമാനത്തേക്കാള്‍ കുറവാണ് ഇപ്പോള്‍ പുറത്തുവന്ന കണക്കുകളിലെ ഇടിവ്. യൂറോപ്യന്‍ കമ്മീഷന്‍റെ എസ്റ്റിമേറ്റ് പ്രകാരം ഗ്രീസില്‍ 10 ശതമാനം ഇടിവാണ് 2020ല്‍ പ്രതീക്ഷിച്ചിരുന്നത്.