Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ലെക്‌സസ് എല്‍സി 500എച്ച് ലിമിറ്റഡ് എഡിഷന്‍ ഇന്ത്യയില്‍

ഇന്ത്യ എക്‌സ് ഷോറൂം വില 2.15 കോടി രൂപ

ന്യൂഡെല്‍ഹി: ലെക്‌സസ് എല്‍സി 500എച്ച് പ്രീമിയം സെഡാന്റെ ലിമിറ്റഡ് എഡിഷന്‍ വേര്‍ഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.15 കോടി രൂപയാണ് ഇന്ത്യയിലെങ്ങും എക്‌സ് ഷോറൂം വില. എയര്‍ റേസിംഗ് എയ്‌റോഡൈനാമിക് സാങ്കേതികവിദ്യയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പ്രത്യേക പതിപ്പ് വികസിപ്പിച്ചത്.

ലെക്‌സസ് എന്‍ജിനീയര്‍മാരും എയര്‍ റേസ് പൈലറ്റായ യോസിഹിദെ മുരോയയും സഹകരിച്ചാണ് ലിമിറ്റഡ് എഡിഷന്‍ മോഡല്‍ വികസിപ്പിച്ചതെന്ന് ലെക്‌സസ് പ്രസ്താവിച്ചു. സെഡാന്റെ എയ്‌റോഡൈനാമിക്‌സ് മെച്ചപ്പെടുത്തുന്നതിന് ലെക്‌സസ് ടീമിനെ പങ്കാളിത്തം സഹായിച്ചതായി കമ്പനി വ്യക്തമാക്കി. മുമ്പത്തേക്കാള്‍ ഡ്രൈവിംഗ് സുഖം ലഭിക്കുമെന്ന് മാത്രമല്ല, കുറേക്കൂടി മികച്ച രീതിയില്‍ കാര്‍ കൈകാര്യം ചെയ്യാനും കഴിയും.

  മഹീന്ദ്ര എക്‌സ്‌യുവി 3എക്‌സ്‌ഒ

21 ഇഞ്ച് ഫോര്‍ജ്ഡ് അലോയ് വീലുകള്‍, റിയര്‍ വിംഗ്, ഗ്രില്ലിന് കറുത്ത അലങ്കാരം എന്നിവ ലെക്‌സസ് എല്‍സി 500എച്ച് ലിമിറ്റഡ് എഡിഷന്‍ മോഡലിന്റെ ഡിസൈന്‍ സവിശേഷതകളാണ്. റിയര്‍ വിംഗ്, സ്‌കഫ് പ്ലേറ്റുകള്‍ എന്നിവിടങ്ങളില്‍ കാര്‍ബണ്‍ ഫൈബര്‍ റീഇന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക് ഉപയോഗിച്ചു. അപ്‌സൈഡ് ഡൗണ്‍ വിംഗ് ടിപ്പുകള്‍ ലഭിച്ചതോടെ എയ്‌റോഡൈനാമിക് ക്ഷമത പിന്നെയും വര്‍ധിച്ചു. ലെക്‌സസ് എല്‍എഫ്എ സൂപ്പര്‍കാര്‍ വികസിപ്പിച്ച അതേ എന്‍ജിനീയര്‍മാരാണ് പുതിയ ലിമിറ്റഡ് എഡിഷന്‍ മോഡലിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

  മഹീന്ദ്ര എക്‌സ്‌യുവി 3എക്‌സ്‌ഒ

അകത്തേക്ക് കടന്നാല്‍, കറുത്ത അല്‍കാന്ററ തുകല്‍ പൊതിഞ്ഞ സീറ്റുകള്‍, ടാന്‍ തുകല്‍ അലങ്കാരങ്ങളും സീറ്റ് ബെല്‍റ്റുകളും കാണാം. സ്റ്റിയറിംഗ് വളയം, ഷിഫ്റ്റ് ലിവര്‍, ഡോര്‍ ട്രിമ്മുകള്‍ എന്നിവിടങ്ങളിലും അല്‍കാന്ററ നല്‍കി.

സ്റ്റാന്‍ഡേഡ് മോഡലിന്റെ അതേ മെക്കാനിക്കല്‍സ് ലിമിറ്റഡ് എഡിഷന്‍ വേര്‍ഷനില്‍ തുടരുന്നു. 3.5 ലിറ്റര്‍, 6 സിലിണ്ടര്‍ ഹൈബ്രിഡ് എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 6,600 ആര്‍പിഎമ്മില്‍ 354 ബിഎച്ച്പി കരുത്തും 3,000 ആര്‍പിഎമ്മില്‍ 500 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് സ്റ്റാന്‍ഡേഡായി നല്‍കിയത്.

  മഹീന്ദ്ര എക്‌സ്‌യുവി 3എക്‌സ്‌ഒ

എല്‍സി 500എച്ച് സെഡാന്റെ ലിമിറ്റഡ് എഡിഷന്‍ പ്രഖ്യാപിക്കുന്നതില്‍ വളരെ സന്തോഷമുണ്ടെന്ന് ലെക്‌സസ് ഇന്ത്യ പ്രസിഡന്റ് പിബി വേണുഗോപാല്‍ പറഞ്ഞു. ധീരതയും ആത്മവിശ്വാസവും തോന്നിപ്പിക്കുന്ന ഏവിയേഷന്‍ പ്രചോദിത ഡിസൈന്‍ ഭാഷയാണ് നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Maintained By : Studio3