ഇക്കോസ്‌പോര്‍ട്ട് ടൈറ്റാനിയത്തില്‍ ഇപ്പോള്‍ സണ്‍റൂഫ്
1 min readഫോഡ് ഇക്കോസ്‌പോര്‍ട്ട് എസ്‌യുവിയുടെ വില കുറയ്ക്കുകയും ചെയ്തു
ഫോഡ് ഇക്കോസ്‌പോര്‍ട്ട് സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ വേരിയന്റ് ലൈനപ്പ് പരിഷ്‌കരിച്ചു. അതേസമയം, മിക്കവാറും എല്ലാ പ്രമുഖ കാര്‍ നിര്‍മാതാക്കളും വില വര്‍ധന പ്രഖ്യാപിച്ചപ്പോള്‍ ഇക്കോസ്‌പോര്‍ട്ട് മോഡലിന്റെ വില കുറയ്ക്കുകയാണ് ഫോഡ് ഇന്ത്യ ചെയ്തത്. പെട്രോള്‍ വേരിയന്റുകള്‍ക്ക് 7.99 ലക്ഷം രൂപയിലും ഡീസല്‍ വേരിയന്റുകള്‍ക്ക് 8.69 ലക്ഷം രൂപയിലുമാണ് ഇപ്പോള്‍ ഡെല്‍ഹി എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്.
ഇക്കോസ്‌പോര്‍ട്ട് എസ്‌യുവിയുടെ ടൈറ്റാനിയം വേരിയന്റില്‍ ഫോഡ് ഇപ്പോള്‍ സണ്‍റൂഫ് നല്‍കി. ആംബിയന്റെ, ട്രെന്‍ഡ് എന്നീ രണ്ട് താഴ്ന്ന വേരിയന്റുകളില്‍ മാത്രമാണ് ഇപ്പോള്‍ ഈ ഫാന്‍സി ഫീച്ചര്‍ ഇല്ലാത്തത്. ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ്, തണ്ടര്‍ വേരിയന്റുകളില്‍ സണ്‍റൂഫ് സവിശേഷതയാണ്.
1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഫോഡ് ഇക്കോസ്‌പോര്‍ട്ട് ലഭിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 121 ബിഎച്ച്പി കരുത്തും 149 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമ്പോള്‍ ഡീസല്‍ മോട്ടോര്‍ 99 ബിഎച്ച്പി കരുത്തും 215 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. 6 സ്പീഡ് മാന്വല്‍, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാണ് പെട്രോള്‍ എന്‍ജിന്റെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. 5 സ്പീഡ് മാന്വല്‍ മാത്രമാണ് ഡീസല്‍ എന്‍ജിന്റെ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍.
2021 ഫോഡ് ഇക്കോസ്‌പോര്‍ട്ട് എസ്‌യുവിയുടെ പുതിയ വിലകള്‍ ഇപ്രകാരമാണ്;
1.5 ലിറ്റര്‍ ടിഐ-വിസിടി പെട്രോള്‍
ആംബിയന്റെ, മാന്വല്‍ … 7.99 ലക്ഷം രൂപ
ട്രെന്‍ഡ്, മാന്വല്‍ …… 8.64 ലക്ഷം രൂപ
ടൈറ്റാനിയം, മാന്വല്‍ ….. 9.79 ലക്ഷം രൂപ
സ്‌പോര്‍ട്‌സ്, മാന്വല്‍ …… 10.99 ലക്ഷം രൂപ
ടൈറ്റാനിയം പ്ലസ്, ഓട്ടോമാറ്റിക് ….. 11.19 ലക്ഷം രൂപ
1.5 ലിറ്റര്‍ ടിഡിസിഐ ഡീസല്‍
ആംബിയന്റെ, മാന്വല്‍ …….. 8.69 ലക്ഷം രൂപ
ട്രെന്‍ഡ്, മാന്വല്‍ ……. 9.14 ലക്ഷം രൂപ
ടൈറ്റാനിയം, മാന്വല്‍ …….. 9.99 ലക്ഷം രൂപ
സ്‌പോര്‍ട്‌സ് ……. 11.49 ലക്ഷം രൂപ