ഇന്ത്യന്‍ വിപണികളില്‍ എഫ്പിഐ-കളുടെ അറ്റ നിക്ഷേപം 23,663 കോടി
1 min readയുഎസ് ബോണ്ട് വരുമാനത്തിലെ തുടര്‍ന്നുള്ള വളര്‍ച്ചയെ നിക്ഷേപകര്‍ കൂടുതലായി ഉറ്റുനോക്കുന്നു
ന്യൂഡെല്‍ഹി: തുടര്‍ച്ചയായ രണ്ടാം മാസവും ഇന്ത്യന്‍ മൂലധന വിപണികളില്‍ അറ്റ വാങ്ങലുകാരായി വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ). ഫെബ്രുവരിയില്‍ ഇന്ത്യന്‍ വിപണികളില്‍ 23,663 കോടി രൂപ എഫ്പിഐ-കള്‍ പമ്പ് ചെയ്തു. കേന്ദ്ര ബജറ്റ്, മൂന്നാം പാദത്തിലെ ശക്തമായ വരുമാനം എന്നിവ സൃഷ്ടിച്ച പോസിറ്റീവ് വികാരമാണ് നിക്ഷേപങ്ങളുടെ ഒഴുക്കിന് വളിതെളിച്ചത്.
ഫെബ്രുവരി 1-26 വരെയുള്ള വിപണി ദിവസങ്ങളില്‍ വിദേശ പോര്ട്ട്ഫോളിയൊ നിക്ഷേപകര്‍ 25,787 കോടി രൂപ ഇക്വിറ്റികളിലേക്ക് നിക്ഷേപിച്ചപ്പോള്‍ ബോണ്ട് വിപണിയില്‍ നിന്ന് 2,124 കോടി രൂപ പിന്‍വലിച്ചു. ഇതോടെ അവലോകന കാലയളവിലെ അറ്റ നിക്ഷേപം 23,663 കോടി രൂപയായി. ജനുവരിയിലെ മൊത്തം അറ്റ നിക്ഷേപം 14,649 കോടി രൂപയായിരുന്നു.
‘ഈ മാസത്തെ മിക്ക എഫ്പിഐ പ്രവാഹങ്ങള്‍ക്കും കാരണമായത് കേന്ദ്ര ബജറ്റും മൂന്നാം പാദ വരുമാന പ്രഖ്യാപനങ്ങളുമാണ്,’ കൊട്ടക് സെക്യൂരിറ്റീസിലെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റും അടിസ്ഥാന ഗവേഷണ വിഭാഗം മേധാവിയുമായ റുസ്മിക് ഓസ പറഞ്ഞു, ‘ യുഎസിന്‍റെ 10 വര്‍ഷത്തെ ബോണ്ട് വരുമാനം വര്‍ദ്ധിക്കുന്നത് എഫ്പിഐ-കളുടെ ഇന്ത്യയിലേക്കുള്ള ഒഴുക്കിന്‍റെ വേഗത കുറച്ചുവെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ അഭിപ്രായപ്പെട്ടു.
മൂലധന ഒഴുക്കിലെ നിര്‍ണ്ണായക ഘടകമാണ് യുഎസ് ബോണ്ടിന്‍റെ 10 വര്‍ഷത്തെ വരുമാനം. അവിടെ പണപ്പെരുപ്പ പ്രതീക്ഷകള്‍ വരുമാനം വര്‍ദ്ധിപ്പിക്കുകയാണ്. ഇത് മൂലധന ഒഴുക്ക് മന്ദഗതിയിലാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണ് എങ്കിലും, ബോണ്ട് വരുമാനത്തിലെ തുടര്‍ന്നുള്ള വളര്‍ച്ചയെ നിക്ഷേപകര്‍ കൂടുതലായി ഉറ്റുനോക്കുന്നു എന്നാണ് ഓസയും വിലയിരുത്തുന്നത്. ഓസയുടെ അഭിപ്രായത്തില്‍, വളര്‍ന്നുവരുന്ന വിപണികളിലെ കറന്‍സികളുടെ മുന്നോട്ട് പോകുന്നത് നിരീക്ഷിക്കേണ്ടതുണ്ട്. കറന്‍സികളില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്ന രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന എഫ്പിഐ ഒഴുക്ക് കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക സംഖ്യകളിലേക്ക നിക്ഷേപകര്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഇന്ത്യ എത്രയും വേഗം വീണ്ടെടുപ്പ് നടത്തുമെന്നും മോര്‍ണിംഗ്സ്റ്റാര്‍ ഇന്ത്യ അസോസിയേറ്റ് ഡയറക്ടര്‍ (മാനേജര്‍ റിസര്‍ച്ച്) ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു. മാക്രോ ഇക്കണോമിക് അന്തരീക്ഷത്തിലും വരുമാനത്തിലും വളര്‍ച്ചയുടെ അടയാളങ്ങള്‍ ഉണ്ട്, വിദേശ നിക്ഷേപകര്‍ ഇതിനാല്‍ നിലവിലെ പ്രവണത തുടരാന്‍ താല്‍പ്പര്യപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.