ആവിഷ്കാരസ്വാതന്ത്ര്യം ഉറപ്പാക്കണം: നാസ്കോം
 
                സോഷ്യല്‍ മീഡിയകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം
ന്യൂഡെല്‍ഹി: സാമൂഹിക മാധ്യമങ്ങളുടെയും ഒടിടി പ്ലാറ്റ്ഫോമുകളുടെയും ഉള്ളടക്കത്തിന്‍റെ ദുരുപയോഗം തടയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ഗാത്മകതയോ സംസാര സ്വാതന്ത്ര്യമോ പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യമോ തടയുന്നില്ല എന്നുറപ്പാക്കണമെന്ന് ് ഐടി വ്യവസായ സംഘടന നാസ്കോം കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
വ്യാജവാര്‍ത്തകളുടെ വ്യാപകമായ പ്രശ്നം തടയുന്നതിന് നല്‍കുന്ന വിവരങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതല്ലെന്ന് ഉറപ്പാക്കുന്നത് ഇന്ത്യയെപ്പോലുള്ള വൈവിധ്യമാര്‍ന്ന ജനാധിപത്യത്തിന് പ്രധാനമാണ്. സ്വയം നിയന്ത്രിത സംവിധാനം സൃഷ്ടിക്കുന്നതിനും ശക്തമായ പരിഹാര സംവിധാനം സൃഷ്ടിക്കുന്നതിനും പുതിയ നിയമങ്ങള്‍ ലക്ഷ്യമിടുന്നതായി നാസ്കോം പറഞ്ഞു.സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ നിയമങ്ങള്‍ നടപ്പിലാക്കുന്നതിന് ഇത് കൂടുതല്‍ ഊന്നല്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഈ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ പ്രത്യാഘാതങ്ങള്‍ വിശദമായി പഠിക്കുന്നതിന് നടപ്പാക്കല്‍ വ്യക്തതകളെക്കുറിച്ച് ചര്‍ച്ചകള്‍നടത്തും.
ഡിജിറ്റല്‍ മീഡിയയുമായി ബന്ധപ്പെട്ട ഉപയോക്താക്കളുടെ സുതാര്യത, ഉത്തരവാദിത്തം, അവകാശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉയരുന്നതിനിടെയാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അവതരിപ്പിച്ചത്. ലൈംഗിക സ്വഭാവവും നഗ്നതയും ഉള്‍ക്കൊള്ളുന്ന ഒരു പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉള്ളടക്കം നീക്കംചെയ്യണമെന്ന് നിര്‍ദ്ദിഷ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പറയുന്നു. പ്ലാറ്റ്ഫോമുകള്‍ ഒരു ചീഫ് കംപ്ലയിന്‍സ് ഓഫീസറെ പ്ലാറ്റ്ഫോമുകള്‍ നിയമിക്കണം എന്നു നിര്‍ദേശമുണ്ട്.

 
                                 
                                