Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മാന്ദ്യത്തില്‍ നിന്നും ഇന്ത്യ കര കയറുന്നു

ജനുവരിയിലെ സാമ്പത്തിക സൂചകങ്ങള്‍ നല്‍കുന്നത് ശുഭ പ്രതീക്ഷ

ഉല്‍പ്പാദന, സേവന മേഖലകളില്‍ മുന്നേറ്റം പ്രകടം

അടിസ്ഥാനസൗകര്യ മേഖലയിലെ നിക്ഷേപങ്ങള്‍ കരുത്ത് പകരും

മുംബൈ: കടുത്ത ആഘാതമാണ് കോവിഡ് മഹമാരി ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന് ഏല്‍പ്പിച്ച്. നിരവധി ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ പൂട്ടിപ്പോയി. അനേകം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുകയും ചെയ്തു. ചെലവിടലില്‍ ഉണ്ടായതാകട്ടെ വന്‍ തകര്‍ച്ചയും. എന്നാല്‍ സാമ്പത്തിക രംഗത്തിന്‍റെ അടിത്തറ ശക്തമായത് രാജ്യത്തെ അത്ര വലിയ കുഴപ്പങ്ങളിലേക്ക് എത്തിച്ചില്ലെന്ന് വേണം കരുതാന്‍. മാന്ദ്യകാലത്ത് നിന്ന് പതുക്കെ രാജ്യം കര കയറുകയാണെന്ന് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു.

  ആഗോള സമ്പദ് വ്യവസ്ഥയില്‍ നിര്‍മ്മിത ബുദ്ധി നിര്‍ണായകമാകുമെന്ന് വിദഗ്ധന്‍

ബ്ലൂംബര്‍ഗ് ട്രാക്ക് ചെയ്ത എട്ട് ഹൈ ഫ്രീക്ക്വന്‍സി ഇന്‍ഡിക്കേറ്ററുകളില്‍ രണ്ടെണ്ണം മികച്ച പുരോഗതി കാണിക്കുന്നു. അഞ്ച് സൂചകങ്ങള്‍ ജനുവരിയില്‍ സ്ഥിരത പ്രകടിപ്പിച്ചു. ഒന്ന് മാത്രമാണ് മോശം പ്രകടനം കാഴ്ച്ചവെച്ചത്. മൊത്തത്തിലുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലെത്തുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 2020ലെ അവസാന മൂന്ന് മാസങ്ങളില്‍ ഇന്ത്യ മാന്ദ്യത്തില്‍ നിന്ന് കരകയറി കഴിഞ്ഞതായാണ് അനൗദ്യോഗികമായ വിലയിരുത്തല്‍. ഔദ്യോഗിക ജിഡിപി കണക്കുകള്‍ ഇന്ന് പുറത്തുവരും.

ബ്ലൂംബര്‍ഗ് സര്‍വേ അനുസരിച്ച് മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ .5 ശതമാനത്തിന്‍റെ വര്‍ധനയുണ്ടാകും.

സേവന മേഖലയില്‍ കുതിപ്പ്

തുടര്‍ച്ചയായി നാലാം മാസവും സേവന മേഖലയില്‍ മെച്ചപ്പെടല്‍ ദൃശ്യമാണ്. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നതാണ് കാരണം. മാര്‍ക്കിറ്റ് ഇന്ത്യ സര്‍വീസസ് പര്‍ച്ചേസിംഗ് മാനേജേഴ്സ് സൂചിക ജനുവരിയില്‍ 52.8 ആയി ഉയര്‍ന്നിട്ടുണ്ട്. അതിന് മുന്നത്തെ മാസം ഇത് 52.3 ആയിരുന്നു. സൂചിക 50ന് മുകളിലെത്തുന്നത് സമ്പദ് വ്യവസ്ഥ വികസിക്കുന്നു എന്നതിന്‍റെ ലക്ഷ്ണമാണ്.

  സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 71.27 ശതമാനം പോളിങ്

ഉല്‍പ്പാദനരംഗവും മികച്ച വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്. മൂന്ന് മാസത്തിനിടെ വളരെ വലിയ വര്‍ധനയാണ് ഉല്‍പ്പാദനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വില്‍പ്പന ഉയരുന്നതും പുതിയ കയറ്റുമതി ഓര്‍ഡറുകള്‍ ലഭിക്കുന്നതുമാണ് കാരണം.

കയറ്റുമതിയിലും വര്‍ധന

കഴിഞ്ഞ മാസം കയറ്റുമതിയിലുണ്ടായതും വലിയ വര്‍ധനയാണ്. എന്‍ജിനീയറിംഗ് ഗുഡ്സ്, ജെംസ്, ജൂവല്‍റി, ഇരുമ്പ് അയിര്, ടെക്സ്റ്റൈല്‍സ് തുടങ്ങിയ രംഗങ്ങളില്‍ കയറ്റുമതി വര്‍ധിച്ചു.

ഉപഭോക്തൃ പ്രവര്‍ത്തനങ്ങളും മെച്ചപ്പെട്ടിട്ടുണ്ട്. ആവശ്യകതയുടെ പ്രധാന സൂചകമായ പാസഞ്ചര്‍ വെഹിക്കിള്‍ വില്‍പ്പനയില്‍ ജനുവരിയിലുണ്ടായത് 11.4 ശതമാനം വര്‍ധനയാണ്. ഇരുചക്ര വാഹനങ്ങള്‍ക്കും യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും ഡിമാന്‍ഡ് കൂടുന്നുണ്ട്. കഴിഞ്ഞ നവംബറിനെ അപേക്ഷിച്ച് സാമ്പത്തിക സാഹചര്യം ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് പൊതുവെ ജനങ്ങള്‍ കരുതുന്നതെന്ന് അടുത്തിടെ പുറത്തിറങ്ങിയ ഒരു സര്‍വേയിലും പറയുന്നു. വായ്പാ ആവശ്യകതയും ജനുവരിയില്‍ ഉയര്‍ന്നിട്ടുണ്ട്. വ്യവസായ പ്രവര്‍ത്തനത്തിലും മികച്ച വര്‍ധനയുണ്ടായിട്ടുണ്ട്. വ്യാവസായിക ഉല്‍പ്പാദനം ഡിസംബറില്‍ ഒരു ശതമാനം ഉയര്‍ന്നു. കാപ്പിറ്റല്‍ ഗുഡ്സ് ഉല്‍പ്പാദനം .6 ശതമാനവും.

  മഹീന്ദ്ര എക്‌സ്‌യുവി 3എക്‌സ്‌ഒ

 

Maintained By : Studio3