ഹാര്‍ലി ഡേവിഡ്‌സണ്‍ പാന്‍ അമേരിക്ക 1250 പ്രത്യക്ഷപ്പെട്ടു
1250 സിസി, വി ട്വിന്‍ ഡിഒഎച്ച്‌സി എന്‍ജിനാണ് ഉപയോഗിക്കുന്നത്
മില്‍വൗക്കീ: ഹാര്‍ലി ഡേവിഡ്‌സണ്‍ പാന്‍ അമേരിക്ക 1250 ആഗോളതലത്തില്‍ അനാവരണം ചെയ്തു. മൂന്ന് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച മോട്ടോര്‍സൈക്കിളാണ് ഇപ്പോള്‍ ലോകസമക്ഷം പ്രത്യക്ഷപ്പെട്ടത്. ബിഎംഡബ്ല്യു ആര്‍1250ജിഎസ് മോട്ടോര്‍സൈക്കിളാണ് എതിരാളി.
പൂര്‍ണമായും പുതിയ എന്‍ജിനാണ് ബിഗ് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. 1250 സിസി, വി ട്വിന്‍ ഡിഒഎച്ച്‌സി എന്‍ജിനാണ് ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 150 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സ് പുതിയതാണ്. ചെയിന്‍ ഡ്രൈവ് വഴി പിന്‍ ചക്രത്തിലേക്കാണ് എന്‍ജിന്‍ കരുത്ത് കൈമാറുന്നത്. മുന്നില്‍ 47 എംഎം ബിഎഫ്എഫ് ഫോര്‍ക്കുകളും പിന്നില്‍ പിഗ്ഗിബാക്ക് മോണോഷോക്കും സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും. പ്രീലോഡ്, കംപ്രഷന്‍, റീബൗണ്ട് എന്നിവ ക്രമീകരിക്കാന്‍ കഴിയും.
ബേസ് വേരിയന്റിന് 14,000 പൗണ്ടാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഏകദേശം 14.27 ലക്ഷം ഇന്ത്യന്‍ രൂപ. സ്‌പെഷല്‍ വേരിയന്റിന് 15,500 പൗണ്ട് വില വരും. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.