ഗ്രാമീണ ഇ-മൊബിലിറ്റി പദ്ധതി അവതരിപ്പിച്ച് സിഎസ്സി
1 min readന്യൂഡെല്‍ഹി: ഇന്ത്യയിലുടനീളം ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സിഎസ്സി ഇ-ഗവേണന്‍സ് സര്‍വീസ് കോമണ്‍ സര്‍വീസസ് ഇന്ത്യ ലിമിറ്റഡ,് ഗ്രാമീണ ഇ-മൊബിലിറ്റി പദ്ധതിക്ക് തുടക്കമിട്ടു. ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയത്തിന് കീഴിലുള്ള ഒരു പ്രത്യേക ഉദ്ദേശ്യ കമ്പനിയാണ് (എസ്പിവി) സിഎസ്സി. കാര്‍ബണ്‍ പുറംതള്ളല്‍ കുറച്ച് കൂടുതല്‍ പരിസ്ഥിതി സൗഹൃദപരമായ യാത്രാമാര്‍ഗങ്ങളിലേക്ക് മാറുന്നതിന് ആളുകളെ പ്രേരിപ്പിക്കുന്നതാണ് പദ്ധതി.
‘ഞങ്ങളുടെ 100 സിഎസ്സി കേന്ദ്രങ്ങളില്‍ ഗ്രാമീണ ഇ-മൊബിലിറ്റി പദ്ധതി ആരംഭിച്ചിട്ടുണ്ട്. അവിടെ ആളുകള്‍ക്ക് ഇ-സ്കൂട്ടറുകളും ഇ-റിക്ഷകളും നല്‍കും. കമ്പനി വിവിധ ഇ-വാഹന നിര്‍മാതാക്കളുമായും ധനകാര്യ സ്ഥാപനങ്ങളുമായും സഹകരിക്കുന്നുണ്ട്. ഇതിലൂടെ ഗ്രാമീണ മേഖലയിലെ ആളുകള്‍ക്ക് ഇ-വാഹനങ്ങള്‍ സ്വന്തമാക്കുന്നത് ആകര്‍ഷകമായ വായ്പ വാഗ്ദാനം ചെയ്യും. ഞങ്ങളുടെ ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം ചാര്‍ജിംഗ് സൗകര്യം ഞങ്ങളുടെ സിഎസ്സികളില്‍ സ്ഥാപിക്കുന്നു, “സിഎസ്സി മാനേജിംഗ് ഡയറക്റ്റര്‍ ദിനേശ് ത്യാഗി പറഞ്ഞു.
പാരിസ്ഥിതിക നേട്ടങ്ങള്‍ക്കൊപ്പം ഗ്രാമീണ മേഖലകളില്‍ കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതിനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലുടനീളം റോഡ്ഷോകളും ബൈക്ക് റാലികളും സംഘടിപ്പിക്കും.