അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി ദുബായിലെ പ്രോപ്പര്‍ട്ടി വിലകള്‍ മെച്ചപ്പെട്ടു
1 min readദുബായ്: ദുബായിലെ റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് വില നിലവാരത്തില്‍ കഴിഞ്ഞ മാസം 0.1 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായതായി വാല്യൂസ്ട്രാറ്റ് റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ദുബായിലെ പ്രോപ്പര്‍ട്ടി വിലകള്‍ മെച്ചപ്പെടുന്നത്. ദീര്‍ഘകാലമായി തുടരുന്ന ഇടിവിന് ശേഷം ജനുവരിയില്‍ പ്രോപ്പര്‍ട്ടി വിലത്തകര്‍ച്ച നിശ്ചലമായതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രോപ്പര്‍ട്ടികളുടെ മൂല്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സൂചിക കഴിഞ്ഞ വര്‍ഷത്തേക്കാളും 12.3 ശതമാനം താഴെയാണെന്നും എന്നാല്‍ എമിറേറ്റിലെ വില്ലകളുടെയും പകുതിയോളം ഫ്രീഹോള്‍ഡ് അപ്പാര്‍ട്‌മെന്റുകളുടെയും മൂല്യം മെച്ചപ്പെട്ടിട്ടുണ്ടെന്നും വില നിലവാരത്തില്‍ സ്ഥിരതയുണ്ടായെന്നും വാല്യൂസ്ട്രാറ്റ് നിരീക്ഷിച്ചു. പാര്‍പ്പിട വില്‍പ്പനയില്‍ കഴിഞ്ഞ മാസം 29.8 ശതമാനം ഇടിവുണ്ടായി. റെഡി-ടു-മൂവ്-ഇന്‍ (താമസയോഗ്യമായ) പ്രോപ്പര്‍ട്ടികളില്‍ 24.7 ശതമാനം ഇടിവുണ്ടായതും ഓഫ് പ്ലാന്‍ വില്‍പ്പനകള്‍ (കെട്ടിട നിര്‍മാണത്തിന് മുമ്പുള്ള വില്‍പ്പന) 39.2 ശതമാനം ചുരുങ്ങിയതുമാണ് അതിനുള്ള കാരണം.
ദുബായ് സ്‌പോര്‍ട്‌സ് സിറ്റി, ദുബായ് പ്രൊഡക്ഷന്‍ സിറ്റി, ജുമെയ്‌റ വില്ലേജ് സര്‍ക്കിള്‍ തുടങ്ങി ചില മേഖലകളിലുള്ള അപ്പാര്‍ട്‌മെന്റുകളുടെ മൂല്യത്തില്‍ 1 ശതമാനം വരെ ഇടിവുണ്ടായി. എന്നാല്‍ ഇന്റെര്‍നാഷണല്‍ സിറ്റിയിലെ അപ്പാര്‍ട്‌മെന്റുകുടെ മൂല്യത്തില്‍ 0.3 ശതമാനത്തിന്റെ വര്‍ധന പ്രകടമായി. ചതുരശ്ര അടിക്ക് കുത്തനെ വില കുറഞ്ഞതിനാല്‍ അപ്പാര്‍ട്‌മെന്റുകളെ അപേക്ഷിച്ച് വില്ലകള്‍ക്ക് ഡിമാന്‍ഡ് ഉയരുകയും വില്ലകളുടെ മൂല്യം മെച്ചപ്പെടുകയും ചെയ്തു. അറേബ്യന്‍ റാഞ്ചസ്, ദ മേഡോസ്, എമിറേറ്റ്‌സ് ഹില്‍സ്, ജുമെയ്‌റ ഐലന്‍ഡ് എന്നിവിടങ്ങളിലെ ഫ്രീഹോള്‍ഡ് വില്ലകളുടെ മൂല്യത്തില്‍ സ്ഥിരത പ്രകടമായി.
ജനുവരിയില്‍ നടന്ന വില്‍പ്പന ഇടപാടുകളില്‍ (പണം ആധാരമാക്കിയുള്ള) 69 ശതമാനവും നിര്‍മാണം പൂര്‍ത്തിയാക്കിയ പാര്പ്പിടങ്ങളുടേതായിരുന്നുവെ