December 26, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2020 : യുകെ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായത് 9.9% ഇടിവ്

1 min read

ലണ്ടന്‍: കൊറോണ വൈറസ് മഹാമാരി വാണിജ്യ വ്യവസായങ്ങളെയും യാത്രാ വ്യവസായത്തെയും വലിയ അളവില്‍ ബാധിച്ചതിന്‍റെ ഫലമായി ബ്രിട്ടന്‍റെ സമ്പദ്വ്യവസ്ഥ കഴിഞ്ഞ വര്‍ഷം 9.9 ശതമാനം ഇടിവ് നേരിട്ടു. സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തി തുടങ്ങിയതു മുതലുള്ള കാലയളവില്‍ യുകെ സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്.

2020 രണ്ടാം പകുതിയോടെ വീണ്ടെടുക്കലിന്‍റെ ലക്ഷണങ്ങള്‍ സമ്പദ് വ്യവസ്ഥയില്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. നാലാം പാദത്തില്‍ 1 ശതമാനം ജിഡിപി വളര്‍ച്ച രേഖപ്പെടുത്തി. തുടര്‍ച്ചയായ രണ്ടാം പാദത്തിലാണ് നേരിയതെങ്കിലും വളര്‍ച്ച രേഖപ്പെടുത്തുന്നത്.
യുകെയിലുടനീളമുള്ള ആളുകള്‍ക്ക് വേഗത്തില്‍ വാക്സിനേഷന്‍ നല്‍കുന്നതിലൂടെ കോവിഡ് -19 നിയന്ത്രണങ്ങള്‍ കൂടുതല്‍ ലഘൂകരിക്കുകയും സാമ്പത്തിക വീണ്ടെടുക്കല്‍ ശക്തി പ്രാപിക്കുകയും ചെയ്യുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്‍റെ ചീഫ് ഇക്കണോമിസ്റ്റ് ആന്‍ഡി ഹാല്‍ഡെയ്ന്‍ പറഞ്ഞു.

  ടെലികോം വകുപ്പുമായി സഹകരണത്തിന് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പുകള്‍
Maintained By : Studio3