November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

‘ലോകം കോവിഡിനെ കീഴക്കിയാല്‍ അതിനുകാരണം ഇന്ത്യആയിരിക്കും’

1 min read

ന്യൂഡെല്‍ഹി: കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോവിഡ് -19 വാക്സിനുകള്‍ അഭ്യര്‍ത്ഥിച്ചു. വാക്സിന്‍ നയന്ത്രന്ത്രത്തിന്‍റെ ഭാഗമായി നിരവധി രാജ്യങ്ങള്‍ക്ക് വാക്സിന്‍ വിതരണം ചെയ്യുന്നതിനിടെയാണ് ട്രൂഡോയുടെ അഭ്യര്‍ത്ഥന.
വാക്സിനുകള്‍ക്കായുള്ള കാനഡയുടെ ആവശ്യകതയെക്കുറിച്ച് ട്രൂഡോ മോദിയെ അറിയിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

കാനഡയുടെ വാക്സിനേഷന്‍ ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ ഇന്ത്യ പരമാവധി ശ്രമിക്കുമെന്ന് മോദി കനേഡിയന്‍ പ്രധാനമന്ത്രിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.കോവിഡ് -19 നെ ലോകം കീഴടക്കുകയാണെങ്കില്‍, അത് ഇന്ത്യയുടെ വന്‍തോതിലുള്ള ഔഷധ ശേഷി മൂലമാകുമെന്നും, ഈ ശേഷി ലോകത്തിന്‍റെ മറ്റു ഭാഗങ്ങളുമായി പങ്കിടുന്നതില്‍ പ്രധാനമന്ത്രി മോദിയുടെ നേതൃത്വം അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്നും ട്രൂഡോ പറഞ്ഞു. കനേഡിയന്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് മോദി നന്ദി പറഞ്ഞു.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍

നിരവധി സുപ്രധാന ഭൗമ-രാഷ്ട്രീയ വിഷയങ്ങളില്‍ ഇന്ത്യയും കാനഡയും പൊതു കാഴ്ചപ്പാടുകള്‍ പങ്കിട്ടു. കാലാവസ്ഥാ വ്യതിയാനം, കോവിഡ് -19 പാന്‍ഡെമിക്കിന്‍റെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ തുടങ്ങിയ ആഗോള വെല്ലുവിളികള്‍ക്കെതിരെ പോരാടുന്നതില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത സഹകരണം തുടരാന്‍ അവര്‍ സമ്മതിച്ചു. ഈ വര്‍ഷാവസാനം വിവിധ സുപ്രധാന അന്തര്‍ദ്ദേശീയ വേദികളില്‍ പരസ്പരം കണ്ടുമുട്ടാനും പരസ്പര താല്‍പ്പര്യമുള്ള എല്ലാ വിഷയങ്ങളിലും ചര്‍ച്ചകള്‍ തുടരാനും ഇരു നേതാക്കളും തീരുമാനിച്ചിട്ടുണ്ട്.

Maintained By : Studio3