ഇലക്ട്രിക് ഇരുചക്രവാഹനം കൊവിഡാനന്തര വിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ച് ക്ലാസിക് മോട്ടോഴ്‌സ്
1 min readകൊച്ചി: കൊവിഡ് 19 അനന്തര ഇലക്ട്രിക് ഇരുചക്രവാഹന വിപണിയില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് ഹീറോ ഇലക്ട്രിക്കിന്റെ കൊച്ചിയിലെ ഡീലര്‍ഷിപ്പായ ക്ലാസിക് മോട്ടോഴ്‌സ്. ഹീറോ ഇലക്ട്രിക്കിന്റെ ഈ മേഖലയിലെ മുന്‍നിര ഡീലര്‍ഷിപ്പുകളിലൊന്നാണ് ക്ലാസിക് മോട്ടോഴ്‌സ്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയതോടെ വില്‍പ്പനയില്‍ മികച്ച പ്രകടനമാണ് ക്ലാസിക് മോട്ടോഴ്‌സ് കാഴ്ച്ചവെച്ചത്. പ്രതിമാസം മുപ്പതിലധികം ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വില്‍ക്കാന്‍ ക്ലാസിക് മോട്ടോഴ്‌സിന് കഴിഞ്ഞിരുന്നു. ഈ പ്രകടനം തുടരാനാണ് ക്ലാസിക് മോട്ടോഴ്‌സ് ലക്ഷ്യമിടുന്നത്.
ഹൈബ്രിഡ് വില്‍പ്പന മാതൃക സ്വീകരിച്ചത് വിശിഷ്യാ ഡീലര്‍ഷിപ്പിന്റെയും പൊതുവില്‍ ഹീറോ ഇലക്ട്രിക്കിന്റെയും വില്‍പ്പനയില്‍ പ്രതിഫലിച്ചു. ഓണ്‍ലൈന്‍ മാര്‍ഗത്തിലൂടെ മാത്രം 150 ലധികം ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വിറ്റു. ക്ലീന്‍ മൊബിലിറ്റിയിലേക്കുള്ള പരിവര്‍ത്തനത്തില്‍ ഹീറോ ഇലക്ട്രിക്കിനൊപ്പം ചേര്‍ന്നുപ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ക്ലാസിക് മോട്ടോഴ്‌സ് പാര്‍ട്ണര്‍ ശ്രീകുമാര്‍ പറഞ്ഞു. കഴിഞ്ഞ ഒമ്പത് വര്‍ഷത്തോളമായി ഹീറോ ഇലക്ട്രിക് ഡീലര്‍ഷിപ്പായി പ്രവര്‍ത്തിച്ചുവരികയാണ് ക്ലാസിക് മോട്ടോഴ്‌സ്. ഹീറോ ഇലക്ട്രിക്കിന്റെ ഏറ്റവും പഴയ പങ്കാളികളിലൊന്ന്. രാജ്യത്തെ മിക്ക ഹീറോ ഇലക്ട്രിക് ഡീലര്‍ഷിപ്പുകളും വില്‍പ്പനയില്‍ കൊവിഡിന് മുമ്പുള്ള പ്രകടനങ്ങളുമായി കരകയറി വരികയാണ്.