Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബജറ്റ് നിര്‍ദേശങ്ങള്‍ ഇന്‍ഷുറന്‍സ് മേഖലയ്ക്ക് ഗുണകരം: ഫിച്ച് റേറ്റിംഗ്‌സ്

1 min read

ന്യൂഡെല്‍ഹി: വിദേശ ഉടമസ്ഥാവകാശ പരിധി ഇളവ് ചെയ്യുന്നതിനും എല്‍ഐസി ലിസ്റ്റ് ചെയ്യുന്നതിനുമുള്ള കേന്ദ്രബജറ്റ് നിര്‍ദേശങ്ങള്‍ ഇന്‍ഷുറന്‍സ് വ്യവസായത്തെ വിദേശ മൂലധനം ആകര്‍ഷിക്കുന്നതിലും മത്സരാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിലും സഹായിക്കുമെന്ന് ഫിച്ച് റേറ്റിംഗ്‌സിന്റെ നിരീക്ഷണം. ഈ നിര്‍ദേശങ്ങള്‍ ആഗോള ഇന്‍ഷുറന്‍മാരെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ പ്രേരിപ്പിക്കുമെന്നും ആഭ്യന്തര കമ്പനികളില്‍ ഇതിനകം ന്യൂനപക്ഷ ഓഹരികള്‍ കൈവശമുള്ള അന്തര്‍ദ്ദേശീയ ഇന്‍ഷുറര്‍മാര്‍ ഇടത്തരം കാലയളവില്‍ അവരുടെ ഉടമസ്ഥാവകാശം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുമെന്നും റേറ്റിംഗ് ഏജന്‍സി പറഞ്ഞു.

ഇന്‍ഷുറര്‍സ് കമ്പനികളിലെ വിദേശ ഉടമസ്ഥാവകാശ പരിധി 49 ശതമാനത്തില്‍ നിന്ന് 74 ശതമാനമായി ഉയര്‍ത്തുമെന്നാണ് കേന്ദ്രബജറ്റ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനൊപ്പം, മതിയായ പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കുന്നതിന് പുതിയ ആവശ്യകതകളും കേന്ദ്രം മുന്നോട്ടുവെച്ചിട്ടുണ്ട്. ഭൂരിഭാഗം ഇന്‍ഷുറര്‍മാരുടെ പ്രധാന മാനേജ്‌മെന്റ് ഉദ്യോഗസ്ഥരിലും ബോര്‍ഡ് അംഗങ്ങളിലും ഭൂരിപക്ഷം ഇന്ത്യയിലെ താമസക്കാര്‍ക്കാകണം. ബോര്‍ഡിന്റെ പകുതിയെങ്കിലും സ്വതന്ത്ര ഡയറക്ടര്‍മാര്‍ ഉള്‍പ്പെടണം. നിര്‍ദേശിക്കുന്നു.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

ലിസ്റ്റിംഗ് എല്‍ഐസി-യുടെ ഉത്തരവാദിത്തവും സുതാര്യതയും മെച്ചപ്പെടുത്തുമെന്ന് വിശ്വസിക്കുന്നതായും ഫിച്ച് റേറ്റിംഗ്‌സ് പറയുന്നു. ഐപിഒ നടപ്പിലാക്കിയാല്‍ കമ്പനിയുടെ മൂലധന അടിത്തറ വിപുലീകരിക്കാനും റെഗുലേറ്ററി ക്യാപിറ്റല്‍ സ്ഥാനം മെച്ചപ്പെടുത്താനും കഴിയുമെന്നും റേറ്റിംഗ് ഏജന്‍സി ചൂണ്ടിക്കാണിക്കുന്നു

Maintained By : Studio3