കൂടുതല്‍ വഷളാകുമോ ബന്ധം
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് 80 ചൈനീസ് കമ്പനികള്‍ ♦ ചൈനീസ് സ്വാധീനം കാര്യമായി കുറയേണ്ടതുണ്ടെന്ന് വിലയിരുത്തല്‍ ♦ ഇന്ത്യയില്‍ റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 92 കമ്പനികള്‍
ന്യൂഡെല്‍ഹി: എല്‍ഒസിയില്‍ ചൈനയുടെ പ്രകോപനങ്ങള്‍ക്ക് എതിരെയുള്ള അസ്വസ്ഥതകള്‍ പുകയുന്നതിനിടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനികളുടെ കണക്ക് പുറത്തുവിട്ട് ധനകാര്യ സഹമന്ത്രി അനുരാജ് താക്കൂര്‍.
80 ചൈനീസ് കമ്പനികളാണ് പ്രധാനമായും ഇന്ത്യയില്‍ സജീവപ്രവര്‍ത്തനം നടത്തുന്നതെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി. അതേസമയം 92 കമ്പനികള്‍ റെജിസ്റ്റര്‍ ചെയ്തുകിടക്കുന്നുണ്ട്. അനുരാഗ് താക്കൂര്‍ രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്.
ചൈനീസ് കമ്പനികളുടെ നിയന്ത്രണത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ അദ്ദേഹം പറയുന്നതിങ്ങനെ, നിയമങ്ങള്‍ നേരത്തെ തന്നെയുണ്ട്. എല്ലാ കമ്പനികളും അത് പാലിക്കണമെന്ന് മാത്രം.
രാജ്യത്ത് ചൈനീസ വിരുദ്ധ വികാരം ശക്തമാകുന്ന സാഹചര്യമാണിപ്പോള്‍. രാജ്യത്തിന്റെ സുരക്ഷയും അഖണ്ഡതയും കണക്കിലെടുത്ത് 59 ചൈനീസ് ആപ്പുകളെ ഇതിനോടകം സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. ജനകീയ ഹ്രസ്വ വിഡിയോ പ്ലാറ്റ്‌ഫോമായിരുന്ന ടിക് ടോക്കും അതില്‍ ഉള്‍പ്പെട്ടിരുന്നു.
അതേസമയം നേരിട്ടുള്ള വിദേശ നിക്ഷേപം(എഫ്ഡിഐ) സംബന്ധിച്ച തീരുമാനം എടുക്കുന്നത് ആര്‍ബിഐ ആണ്. സര്‍ക്കാരിന്റെ അനുമതി വേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് 59 ചൈനീസ് ആപ്പുകളെ സര്‍ക്കാര്‍ നിരോധിച്ചത്. ഇന്ത്യയുടെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണി ഉയര്‍ത്തുന്നതാണ് ആപ്പുകള്‍ എന്നതായിരുന്നു കാരണം. നിരോധനത്തിന് ശേഷം ഈ ആപ്പുകള്‍ നല്‍കിയ വിശദീകരണത്തിലും കൈക്കൊണ്ട നടപടികളിലും കേന്ദ്രസര്‍ക്കാര്‍ തൃപ്തരായില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതാണ് നിരോധനം സ്ഥിരമാകാന്‍ കാരണം. ടിക് ടോക്, ഹെലോ എന്നിവയാമ് ബൈറ്റ്ഡാന്‍സിന്റെ ഇന്ത്യയിലെ ജനകീയ ആപ്പുകള്‍.