‘മ്യൂട്ട് വീഡിയോ’ ഫീച്ചറുമായി വാട്‌സ്ആപ്പ്
തല്‍ക്കാലം വാട്‌സ്ആപ്പ് ആപ്പ് ഉപയോഗിക്കുന്ന ആന്‍ഡ്രോയ്ഡ് ബീറ്റ യൂസര്‍മാര്‍ക്കാണ് ഈ ഫീച്ചര്‍ ലഭിക്കുന്നത്
കാലിഫോര്‍ണിയ: മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നതിന് മുമ്പ് വീഡിയോകള്‍ നിശബ്ദമാക്കാന്‍ കഴിയുന്ന ഫീച്ചര്‍ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് അവതരിപ്പിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്. തല്‍ക്കാലം വാട്‌സ്ആപ്പ് ആപ്പ് ഉപയോഗിക്കുന്ന ആന്‍ഡ്രോയ്ഡ് ബീറ്റ യൂസര്‍മാര്‍ക്കാണ് ഈ ഫീച്ചര്‍ ലഭിക്കുന്നതെന്ന് ഡബ്ല്യുഎബീറ്റഇന്‍ഫൊ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈകാതെ എല്ലാവര്‍ക്കുമായി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ബീറ്റ യൂസര്‍മാര്‍ക്കായി 2.21.3.13 വേര്‍ഷന്‍ അപ്‌ഡേറ്റാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. വീഡിയോകള്‍ നിശബ്ദമാക്കാന്‍ കഴിയുന്ന ടോഗിള്‍ ഉള്‍പ്പെടുന്നതാണ് ഈ അപ്‌ഡേറ്റ്. വീഡിയോകളുടെ നീളം കുറയ്ക്കുക, വീഡിയോ സംബന്ധിച്ച കുറിപ്പ് ചേര്‍ക്കുക, സ്റ്റിക്കറുകള്‍ തുടങ്ങി മറ്റ് എഡിറ്റിംഗ് ഓപ്ഷനുകള്‍ കൂടി ലഭ്യമാക്കുന്നതാണ് ഈ ടോഗിള്‍. ആദ്യം ആന്‍ഡ്രോയ്ഡ് യൂസര്‍മാര്‍ക്കാണ് പുതിയ ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയുന്നത്. ഐഒഎസ്, വെബ് യൂസര്‍മാര്‍ക്കായി വൈകാതെ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം.
പുതിയ ഫീച്ചര്‍ സംബന്ധിച്ച ആദ്യ സൂചന 2020 നവംബറില്‍ പുറത്തുവന്നിരുന്നു. ആ സമയത്ത് ഫീച്ചറിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയായിരുന്നു വാട്‌സ്ആപ്പ്. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറുകളും മാറ്റങ്ങളും നിരീക്ഷിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് ഡബ്ല്യുഎബീറ്റഇന്‍ഫൊ.