2021 പോര്‍ഷ പനമേര ഇന്ത്യയില്‍
എക്‌സ് ഷോറൂം വില 1.45 കോടി രൂപ മുതല്‍
ന്യൂഡെല്‍ഹി: 2021 പോര്‍ഷ പനമേര ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.45 കോടി രൂപ മുതല്‍ 2.43 കോടി രൂപ വരെയാണ് 4 ഡോര്‍ സ്‌പോര്‍ട്‌സ് ലക്ഷ്വറി സലൂണിന് എക്‌സ് ഷോറൂം വില. പനമേര, പനമേര ജിടിഎസ്, പനമേര ടര്‍ബോ എസ്, പനമേര ടര്‍ബോ എസ് ഇഹൈബ്രിഡ് എന്നീ നാല് വകഭേദങ്ങളില്‍ പുതിയ പനമേര ലഭിക്കും.
2.9 ലിറ്റര്‍ വി6 പെട്രോള്‍ എന്‍ജിനാണ് പനമേര വകഭേദത്തിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 325 ബിഎച്ച്പി കരുത്തും 450 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. വി8 എന്‍ജിനാണ് പനമേര ജിടിഎസ് വേര്‍ഷന്‍ ഉപയോഗിക്കുന്നത്. ഈ എന്‍ജിന്‍ 473 ബിഎച്ച്പി കരുത്തും 620 എന്‍എം ടോര്‍ക്കും പരമാവധി പുറപ്പെടുവിക്കും.
പ്ലഗ്ഇന്‍ ഹൈബ്രിഡ് വകഭേദമാണ് പോര്‍ഷ ടര്‍ബോ എസ് ഇഹൈബ്രിഡ്. വി8 ബൈടര്‍ബോഇലക്ട്രിക് മോട്ടോര്‍ സഖ്യം ആകെ 552 ബിഎച്ച്പി കരുത്തും 750 എന്‍എം ടോര്‍ക്കുമാണ് പുറത്തെടുക്കുന്നത്. ഇലക്ട്രിക് മോട്ടോറിന് പുതിയ 17.9 കിലോവാട്ട് ഔര്‍ ബാറ്ററി കരുത്തേകുന്നു. പൂര്‍ണ ഇലക്ട്രിക് മോഡില്‍ 59 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും. 8 സ്പീഡ് ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ഘടിപ്പിച്ചത്.
ആപ്പിള്‍ കാര്‍പ്ലേ വയര്‍ലെസ് കണക്റ്റിവിറ്റി സപ്പോര്‍ട്ട് ചെയ്യുന്ന പോര്‍ഷ കമ്യൂണിക്കേഷന്‍ മാനേജ്‌മെന്റ് (പിസിഎം) ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എല്ലാ വേര്‍ഷനുകളിലും നല്‍കി. എല്‍ഇഡി മാട്രിക്‌സ് ഹെഡ്‌ലൈറ്റുകള്‍, സറൗണ്ട് വ്യൂ സഹിതം പാര്‍ക്ക് അസിസ്റ്റ്, ഹെഡ്അപ്പ് ഡിസ്‌പ്ലേ എന്നിവയും ലഭിച്ചു. 2009 ല്‍ അവതരിപ്പിച്ചതുമുതല്‍ പോര്‍ഷയുടെ ആഗോള വിജയത്തില്‍ വലിയ സംഭാവന നല്‍കിയ മോഡലാണ് പനമേരയെന്ന് പോര്‍ഷ ഇന്ത്യ ബ്രാന്‍ഡ് ഹെഡ് മനോലിറ്റോ വുജിസിക് പറഞ്ഞു.
പനമേര 1.45 കോടി രൂപ
പനമേര ജിടിഎസ് 1.86 കോടി രൂപ
പനമേര ടര്‍ബോ എസ് 2.12 കോടി രൂപ
പനമേര ടര്‍ബോ എസ് ഇഹൈബ്രിഡ് 2.43 കോടി രൂപ