January 3, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കുട്ടികൾക്ക് വെസ്റ്റേൺ ഡയറ്റ് വേണ്ട

1 min read
കുട്ടിക്കാലത്ത് കൂടുതൽ മധുരം കഴിക്കുന്നത് സൂക്ഷ്മാണു വ്യവസ്ഥയുടെ താളം തെറ്റിക്കും
ചെറുപ്രായത്തിലെ ഭക്ഷണരീതി ശരീരത്തിന് ഗുണം ചെയ്യുന്ന സൂക്ഷ്മാണുക്കളുടെ അളവിനെ വർഷങ്ങളോളം സ്വാധീനിക്കുമെന്ന് കാലിഫോർണിയ സർവ്വകലാശാലയിലെ ഗവേഷകർ

ചെറുപ്രായത്തിൽ കൂടുതൽ മധുരവും കൊഴുപ്പും കഴിക്കുന്നത് ജീവിതത്തിലെ സൂക്ഷ്മാണു വ്യവസ്ഥയുടെ താളം തെറ്റിക്കുമെന്ന് പഠനം. വളരുമ്പോൾ പോഷക സമ്പുഷ്ടമായ ഭക്ഷണം കഴിച്ചാൽ പോലും ചെറിയ കുട്ടിയായിരിക്കമ്പോൾ അധികമായി മധുരവും കൊഴുപ്പും കഴിച്ചതിന്റെ സ്വാധീനം സൂക്ഷ്മാണു വ്യവസ്ഥയിൽ പ്രകടമാകുമെന്നാണ് പഠനം പറയുന്നത്.

മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരത്തിനുള്ളിലും പുറത്തും കാണപ്പെടുന്ന ഫംഗസ്, പരാദങ്ങൾ, ബാക്ടീരിയ, വൈറസ് അടക്കമുള്ള സൂക്ഷ്മാണുക്കളുടെ കൂട്ടത്തെയാണ് സൂക്ഷ്മാണു വ്യവസ്ഥ എന്ന് പറയുന്നത്. കുടലിലാണ് ഇത്തരത്തിലുള്ള സൂക്ഷ്മാണുക്കൾ അധികമായി കാണപ്പെടുന്നത്.  പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുക, ഭക്ഷണം വിഘടിപ്പിക്കാൻ സഹായിക്കുക, പ്രധാനപ്പെട്ട വൈറ്റമിനുകൾ ഉൽപ്പാദിപ്പിക്കാൻ സഹായിക്കുക തുടങ്ങി നിരവധി നേട്ടങ്ങൾ ഈ സൂക്ഷ്മാണുക്കൾ മൂലം നമ്മുടെ ശരീരത്തിനുണ്ട്.

  ആന്തം ബയോസയന്‍സസ് ഐപിഒ

ചെറുപ്രായത്തിൽ മധുരവും കൊഴുപ്പും കൂടുതലായി അടങ്ങിയ ഭക്ഷണം കഴിക്കുന്ന കുട്ടികളിൽ പ്രായപൂർത്തിയായി ആറ് വർഷം വരെയും അന്നനാളത്തിലെ സൂക്ഷ്മാണു വ്യവസ്ഥയുടെ സന്തുലിതാവസ്ഥ തകരാറിലാകാമെന്ന് എലികളിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞതായി കാലിഫോർണിയ സർവ്വകലാശാലയിലെ ഗവേഷകനായ തിയോഡർ ഗർലൻഡ് പറഞ്ഞു. എലികളെ നാല് സംഘങ്ങളായി തിരിച്ചായിരുന്നു ഗവേഷകരുടെ പഠ‌നം.

ഇവയിൽ പകുതി എലികൾക്കും ആരോഗ്യപൂർണമായ ഭക്ഷണ‌ം നൽകി. ബാക്കിയുള്ളവയ്ക്ക് മധുരവും കൊഴുപ്പും കൂടിയ ഭക്ഷണവും നൽകി. പരീക്ഷണ വിധേയമാക്കിയ പകുതി എലികൾക്ക് വ്യായാമത്തിനുള്ള റണ്ണിംഗ് വീലും ലഭ്യമാക്കിയിരുന്നു. ഈ ഭക്ഷണരീതി ആഴ്ചകളോളം തുടർന്ന ശേഷം സാധാരണ ഭക്ഷണക്രമത്തിലേക്ക് അവയെ കൊണ്ടുവന്നു. വ്യായാമവും അവസാനിപ്പിച്ചു. പതിനാല് ആഴ്ചകൾക്ക് ശേഷം ഇവയുടെ ശരീരത്തിലെ സൂക്ഷ്മാണു വ്യവസ്ഥ പരിശോധിച്ചു.

  രജത് വര്‍മ്മ ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ സിഇഒ

മധുരവും കൊഴുപ്പും അടങ്ങിയ ഭക്ഷണം കഴിച്ച എലികളുടെ കുടലിൽ കാർബോഹൈഡ്രേറ്റ് ദഹനത്തിന് സഹായിക്കുന്ന മറിബാകുലം ഇന്റെസ്റ്റെനെൽ അടക്കമുള്ള ബാക്ടീരിയകളുടെ അളവിൽ ഗണ്യമായ കുറവുണ്ടായതായി കണ്ടെത്തി. വ്യായാമം അന്നനാളത്തിലെ ബാക്ടീരിയകളുടെ അളവിനെ സ്വാധീനിക്കുന്നതായും പഠനം കണ്ടെത്തി.

ആരോഗ്യപൂർണമായ ഭക്ഷണം കഴിച്ച, വ്യായാമം ലഭിച്ച എലികളിൽ മറിബാകുലം ഇന്റെസ്റ്റെനെൽ അധികമായി കണ്ടെത്തി. എ‌ന്നാൽ വ്യായാമത്തിന് വിധേയരായെങ്കിൽ പോലും  കൂടുതൽ കൊഴുപ്പും മധുരവും കഴിച്ച എലികളിൽ ഈ ബാക്ടീരിയ കുറഞ്ഞ് കാണപ്പെട്ടു. ത്രെഡ്മിൽ പരിശീലനം നൽകിയപ്പോൾ മറിബാകുലം ഇന്റെസ്റ്റെനെലനിന് സമാനമായ ബാക്ടീരിയകളുടെ എണ്ണം വർധിച്ചതായും ഗവേഷകർ നിരീക്ഷിച്ചു.അധിവസിക്കുന്ന ജീവജാലത്തിലെ ഊർജത്തിന്റെ ലഭ്യത ബാക്ടീരിയകളുടെ എണ്ണത്തെ സ്വാധീനിക്കുന്നുവെന്ന നിഗമനത്തിലാണ് ഗവേഷകർ എത്തിച്ചേർന്നത്.

  2024-ല്‍ റെയില്‍വേ പൂർത്തിയാക്കിയത് 6,450 കിലോമീറ്റര്‍ സമ്പൂര്‍ണ ട്രാക്ക് നവീകരണം
Maintained By : Studio3