കൊറോണ വൈറസ് ശരീരത്തെ സ്വയം ആക്രമിക്കാൻ പ്രേരിപ്പിക്കും
1 min readകോവിഡ് രോഗികളുടെ ശരീരത്തിലെ ഓട്ടോആന്റീബോഡികളുടെ സാന്നിധ്യം പരിശോധിച്ചായിരുന്നു ഗവേഷകരുടെ പരീക്ഷണം
കൊറോണ വൈറസ് കാരണം ശരീരത്തിൽ അവനവന്റെ കോശ ജാലങ്ങളെ തന്നെ നശിപ്പിക്കുന്ന സംവിധാനം രൂപപ്പെടുമെന്ന് സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ ഗവേഷകർ.കോവിഡ്-19യുടെ ഇതുവരെ കണ്ടെത്താത്ത നിഗൂഡതകളിൽ ഒന്നാണ് പുതിയ കണ്ടെത്തൽ. കോവിഡ് രോഗികളുടെ ശരീരത്തിലെ ഓട്ടോആന്റീബോഡികളുടെ സാന്നിധ്യം പരിശോധിച്ചായിരുന്നു ഗവേഷകരുടെ പരീക്ഷണം.
വൈറസ് നേരിട്ട് ഓട്ടോ ഇമ്മ്യൂണിറ്റിക്ക് (സ്വന്തം ശരീരത്തിലെ ആരോഗ്യമുള്ള കോശങ്ങൾക്കോ കോശജാലത്തിനോ മറ്റേതെങ്കിലും ശരീര ഘടകങ്ങൾക്കോ എതിരായി ഒരു ജീവജാലത്തിൽ നിന്നുണ്ടാകുന്ന പ്രതിരോധ പ്രവർത്തനം)കാരണമാകുന്നുവെന്നാ
നാലോളം ആശുപത്രികളിൽ നിന്നുള്ള മൂന്നൂറോളം രോഗികളുടെ ആരോഗ്യ വിവരങ്ങളും രക്ത പരിശോധന റിപ്പോർട്ടുകളും പരിശോധിച്ചാണ് രോഗം മൂർച്ഛിക്കുമ്പോൾ അവരുടെ ശരീരത്തിലുണ്ടാകുന്ന പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ഗവേഷകർ മനസിലാക്കിയത്. ശരീരത്തിലെ തന്നെ കോശജാലങ്ങളെ ആക്രമിക്കുന്നതിനുള്ള പ്രതിരോധ സംവിധാനത്തിലെ ഓട്ടോആന്റിബോഡികളുടെ പ്രവർത്തനമാണ് ഗവേഷകർ പ്രധാനമായും നിരീക്ഷിച്ചത്. കോവിഡ്-19യ്ക്ക് കാരണമാകുന്ന വൈറസ് പിടിപെടാത്ത ആളുകളിൽ കാണപ്പെടുന്ന ഓട്ടോആന്റിബോഡികളും കോവിഡ്-19 രോഗികളിലെ ഓട്ടോആന്റിബോഡികളും തമ്മിലുള്ള താരതമ്യ പഠനത്തിലൂടെയാണ് ഗവേഷകർ തങ്ങളുടെ നിഗമനത്തിൽ എത്തിച്ചേർന്നത്.
കോവിഡ്-19 വന്നതിന് ശേഷം രോഗബാധിതരിൽ പൊതുവെ ഓട്ടോആന്റിബോഡികൾ കാണപ്പെടുന്നതായി മുൻ പഠനങ്ങൾ കണ്ടെത്തിയിരുന്നു. രോഗത്തെ തുടർന്ന് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട 50 ശതമാനം ആളുകളിലും ഓട്ടോആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ആരോഗ്യമുള്ള, രോഗബാധിതർ അല്ലാത്ത 15 ശതമാനത്തിൽ താഴെ ആളുകളിൽ മാത്രമാണ് ഓട്ടോആന്റിബോഡികൾ കണ്ടെത്തിയത്. ഓട്ടോആന്റിബോഡികൾ കണ്ടെത്തിയ ചില ആളുകളിൽ രോഗ കാലയളവിൽ പ്രത്യേകിച്ച് ഒരു മാറ്റവും ശരീരത്തിൽ പ്രകടമായില്ല. രോഗത്തിന് നിയന്ത്രണാതീതമായി വളരാൻ അനുകൂലമായ സാഹചര്യം ശരീരത്തിൽ ഒരുക്കുന്നതിനുള്ള അവയുടെ പ്രവർത്തനം ആരംഭിക്കാനിരിക്കുന്നതേയുള്ളുവെ
ഇന്റെർഫിറോൺ പോലെ വൈറസിനെതിരെ പ്രവർത്തിക്കുന്ന, രോഗപ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ സുപ്രധാന ഘടകങ്ങളെ ആക്രമിക്കാൻ ശേഷിയുള്ളവയാണ് കോവിഡ്-19 രോഗികളിൽ കണ്ടെത്തിയ ചില ഓട്ടോആന്റിബോഡികളെന്ന് പഠനം പറയുന്നു. വൈറസ് ബാധിച്ച കോശങ്ങളെ സുഖപ്പെടുത്തുകയും വൈറസിന്റെ വംശവർധനവ് തടയുകയും ചെയ്യുന്ന പ്രോട്ടീനുകളാണ് ഇന്റെർഫിറോണുകൾ. ഓട്ടോഇമ്മ്യൂണിറ്റിയിൽ സാർസ്-കോവ്-2നുള്ള സ്വാധീനവും കോവിഡ് രോഗികളിൽ ഉണ്ടാകാനിടയുള്ള ആന്റിജനുകളും ഓട്ടോഇമ്മ്യൂൺ രോഗങ്ങളും തിരിച്ചറിയാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും കോവിഡ്-19യുടെ പാത്തോജെനിസിസ് (രോഗം ഉണ്ടാകുന്ന രീതി) മനസിലാക്കാൻ ഇത് സഹായകമാകുമെന്നും ഗവേഷകർ പറഞ്ഞു.