പുതിയ പിക്‌സ്മ ജി ശ്രേണി ഇങ്ക് ടാങ്ക് പ്രിന്ററുകളുമായി കാനണ്‍
ഏഴ് പുതിയ ഇങ്ക് ടാങ്ക് പ്രിന്ററുകളാണ് അവതരിപ്പിച്ചത്
കൊച്ചി: ഇങ്ക് ടാങ്ക് പ്രിന്റര്‍ വിഭാഗത്തിലെ ഉല്‍പ്പന്ന ശ്രേണി ശക്തമാക്കി ഇന്ത്യയില്‍ കാനണ്‍ ഏഴ് പുതിയ ഇങ്ക് ടാങ്ക് പ്രിന്ററുകള്‍ കൂടി അവതരിപ്പിച്ചു. പിക്‌സ്മ ജി ശ്രേണിയില്‍ ഉള്‍പ്പെടുന്ന പിക്‌സ്മ ജി3060, പിക്‌സ്മ ജി3021, പിക്‌സ്മ ജി3020, പിക്‌സ്മ ജി2060, പിക്‌സ്മ ജി2021, പിക്‌സ്മ ജി2020, പിക്‌സ്മ ജി1020 എന്നിവയാണ് പുതിയ പ്രിന്ററുകള്‍. ഉയര്‍ന്ന അളവിലുള്ള മഷിയും ചെലവു കുറഞ്ഞ പ്രിന്റിംഗും ലക്ഷ്യമിടുന്ന പിക്‌സ്മ ജി ശ്രേണി പ്രിന്ററുകളില്‍ ഡ്രിപ് ഫ്രീ, ഹാന്‍ഡ് ഫ്രീ മഷി നിറയ്ക്കല്‍ സംവിധാനം, വീടുകള്‍ക്കും ചെറിയ ഓഫീസുകള്‍ക്കും ഉപകാരപ്രദമാകുന്ന പുനഃരുപയോഗിക്കാവുന്ന കാട്രിഡ്ജ് തുടങ്ങിയവ ഉള്‍പ്പെടുന്നു.
ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായും ചെലവു കുറഞ്ഞ ഇങ്ക് ടാങ്ക് സാങ്കേതികവിദ്യയോടെയും വരുന്ന പുതിയ മോഡലുകള്‍ കൂടുതല്‍ മികച്ച പ്രിന്റിംഗ് വേഗം പ്രദാനം ചെയ്യുന്നു. പുറത്തു ചാടാത്തതും അനായാസം മഷി നിറയ്ക്കാവുന്ന രീതിയിലുമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 7700 കളര്‍ പേജുകള്‍/ 7600 കറുത്ത പേജുകള്‍ എടുക്കാവുന്ന തരത്തില്‍ ‘എക്കണോമി’ മോഡും പ്രിന്ററുകളില്‍ നല്‍കി. പേപ്പര്‍ ഫീഡ് റോളറുകള്‍ ക്ലീന്‍ ചെയ്യാവുന്ന ഓണ്‍ സിസ്റ്റം ഗൈഡും ലഭിക്കും.
മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോകം മുഴുവന്‍ ഹൈബ്രിഡ് വര്‍ക്കിംഗ് അവലംബിച്ചപ്പോള്‍ ഇങ്ക് ടാങ്ക് പ്രിന്ററുകള്‍ക്കുള്ള ആവശ്യം കുതിച്ചുയര്‍ന്നു. ഇതോടെ ഇന്ത്യയിലെ ബിസിനസുകളുടെ ഏറ്റവും വലിയ വിതരണക്കാരായി തങ്ങളുടെ കണ്‍സ്യൂമര്‍ സിസ്റ്റം പ്രൊഡക്റ്റ്‌സ് മാറിയെന്ന് കാനണ്‍ ഇന്ത്യ പ്രസിഡന്റും സിഇഒയുമായ കസുതാഡ കോബയാഷി പറഞ്ഞു.
ഉപയോക്താക്കള്‍ക്ക് ഐഒഎസ്/ആന്‍ഡ്രോയ്ഡ് മൊബീല്‍ ഉപകരണങ്ങളില്‍ (സ്മാര്‍ട്ട്‌ഫോണ്‍, ടാബ്ലറ്റ്, ലാപ്‌ടോപ്പ്) നിന്ന് കാനണ്‍ പ്രിന്റ് ഇങ്ക്‌ജെറ്റ് / സെല്‍ഫി ആപ്പ് ഉപയോഗിച്ച് പ്രിന്റ് അല്ലെങ്കില്‍ സ്‌കാന്‍ ചെയ്യാന്‍ സാധിക്കും. പുതിയ കാനണ്‍ ജി ശ്രേണിയില്‍ ഗൂഗിള്‍ അസിസ്റ്റന്റ്, ആമസോണ്‍ അലക്‌സ എന്നിവയുടെ സഹായവും ലഭിക്കും. ശബ്ദ കമാന്‍ഡുകളിലൂടെ നിരവധി ഡോക്യുമെന്റുകള്‍ പ്രിന്റ് ചെയ്യാം. വിവിധ നിറങ്ങളിലും സാധ്യമാണ്. മെസേജ് കാര്‍ഡ്, ഷോപ്പിംഗ് ലിസ്റ്റ് തുടങ്ങിയവയെല്ലാം ഒരേ സമയം എടുക്കാം.