മലയാളത്തിലെ പുതിയ ഒടിടി പ്ലാറ്റ്‌ഫോം ‘റൂട്ട്‌സ് ‘ ലോഞ്ച് ചെയ്തു.
1 min readആദ്യചിത്രം ‘ബാക്ക് പാക്കേഴ്‌സ് ‘.
സിനിമയും, സംസ്‌കാരവും, പ്രകൃതിയും, ഒന്നിച്ചു ചേര്‍ന്ന ഒടിടി പ്ലാറ്റ് ഫോം ‘റൂട്ട്‌സ്’ എം ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.കാളിദാസിനെ നായകനാക്കി ജയരാജ് സംവിധാനം
ചെയ്ത ബാക്ക് പാക്കേഴ്‌സ് ആദ്യ ചിത്രമായി ഫെബ്രുവരി 5ന് റിലീസ് ചെയ്യും.
ആളുകള്‍ക്ക് കൂട്ടം കുടിയിരുന്ന സിനിമ കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ പ്രതീക്ഷകളുമായി തുടക്കം കുറിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമാണ് റൂട്ട്‌സ് എന്ന് എം ടി വാസുദേവന്‍ നായര്‍. മനുഷ്യരാശിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഉള്ള സാധ്യത കൂടിയാണ് റൂട്ട്‌സ്’ എന്ന് എം ടി പറഞ്ഞു.
കലയെ സാംസ്‌കാരികമായി വൈവിധ്യ പൂര്‍ണ്ണമാക്കുക എന്ന ഉദ്ദേശത്തോടെയെത്തുന്ന റൂട്ട്‌സിന് ശ്രീകുമാരന്‍ തമ്പി ,T പദ്മനാഭന്‍,ആര്‍ട്ടിസ്റ്റ് നമ്പൂതിരി, കൈതപ്രം ദാമോദരന്‍ നമ്പൂതിരി ,വിദ്യാധരന്‍ മാസ്റ്റര്‍ , റസൂല്‍ പൂക്കുട്ടി, S N സ്വാമി ,M ജയചന്ദ്രന്‍, ബിജിബാല്‍, I M വിജയന്‍, ,രവി മേനോന്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. ചടങ്ങില്‍ റൂട്ട്‌സിന്റെ മാനേജിങ് ഡയറക്ടേഴ്‌സായ ഡോ ആശ നായര്‍, ഡോ സേതു വാര്യര്‍ , സംവിധായകന്‍ ജയരാജ്, സിനിമ രംഗത്തെ പ്രമുഖരായ സിദ്ധിഖ്,ബി ഉണ്ണികൃഷ്ണന്‍, ബ്ലെസ്സി,ഉദയകൃഷ്ണ,ജിത്തു ജോസഫ്, സിദ്ധാര്‍ഥ് ഭാരതന്‍,നിരഞ്ജന അനൂപ് ,നര്‍ത്തകി അശ്വതി, കാര്‍ത്തിക നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രശസ്ത എഴുത്തുകാരുടെ രചനകള്‍ക്ക് ദൃശ്യഭാഷ നല്‍കുക. മലയാളികള്‍ക്ക് മുന്നില്‍ ലോക സിനിമയുടെ വാതായനം തുറക്കുക എന്നീ ഉദ്ദേശവും ഇതിനു പിന്നില്‍ ഉണ്ട്.
ലോക ക്ലാസ്സിക് സിനിമകളും, മലയാളത്തിലെ പഴയ ഹിറ്റ് സിനിമകളും ഈ പ്ലാറ്റഫോമിലൂടെ കാണാന്‍ കഴിയും. പ്ലാറ്റഫോമിലേക്ക് ഒരു പുതിയ സബ്‌സ്‌ക്രൈബര്‍ എത്തുമ്പോള്‍ ഓരോ മരങ്ങള്‍ നട്ടു കൊണ്ടാകും ഈ ദൃശ്യ സംസ്‌കാരത്തിലേക്ക് അവരെ സ്വീകരിക്കുന്നത്. ‘റൂട്ട്‌സി’ന്റെ ലോഗോ പ്രകാശനം കേരളപ്പിറവി ദിനത്തില്‍ നടന്‍ ജയറാമും പാര്‍വതിയും അവരുടെ ചെന്നൈയിലെ വസതിയില്‍ ഒരു ചെടിക്കു വെള്ളമൊഴിച്ചു കൊണ്ട് നിര്‍വഹിച്ചിരുന്നു.