ടാറ്റ അള്‍ട്രോസ് ഐടര്‍ബോ ജനുവരി 13 ന്
എക്‌സ്ടി, എക്‌സ്‌സെഡ്, എക്‌സ്‌സെഡ് പ്ലസ് എന്നീ വേരിയന്റുകളില്‍ അള്‍ട്രോസ് ഐടര്‍ബോ പ്രതീക്ഷിക്കാം
ടാറ്റ അള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ ടര്‍ബോ പെടോള്‍ വേരിയന്റ് ജനുവരി 13 ന് അനാവരണം ചെയ്യും. എക്‌സ്ടി, എക്‌സ്‌സെഡ്, എക്‌സ്‌സെഡ് പ്ലസ് എന്നീ വേരിയന്റുകളില്‍ അള്‍ട്രോസ് ഐടര്‍ബോ വിപണിയിലെത്തുമെന്നാണ് പുറത്തുവരുന്ന വിവരം. പുതുതായി മറീന ബ്ലൂ കളര്‍ ഓപ്ഷന്‍ കൂടി നല്‍കിയേക്കും.
1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും ടാറ്റ അള്‍ട്രോസ് ഐടര്‍ബോ ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 110 ബിഎച്ച്പി കരുത്തും 150 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍, ഡിസിടി (ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍) എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. സിറ്റി, സ്‌പോര്‍ട്ട് എന്നീ ഡ്രൈവിംഗ് മോഡുകളും ഹാച്ച്ബാക്കില്‍ നല്‍കും.
ഗ്ലോസ് ബ്ലാക്ക് സണ്‍റൂഫ്, ഇളം ചാരനിറത്തിലുള്ള കാബിന്‍, സ്റ്റീരിയോ സിസ്റ്റത്തിന് രണ്ട് അധിക ട്വീറ്ററുകള്‍ എന്നിവ ഐടര്‍ബോ വേരിയന്റുകള്‍ക്ക് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. റെഗുലര്‍ മോഡലില്‍നിന്ന് വേര്‍തിരിച്ചറിയാന്‍ ഇത് സഹായിക്കും. തുകല്‍ അപോള്‍സ്റ്ററി, ആംബിയന്റ് ലൈറ്റിംഗ്, കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, ഓട്ടോ പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, റിയര്‍ എസി വെന്റുകള്‍, 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ടാറ്റ അള്‍ട്രോസ് ഐടര്‍ബോയുടെ സവിശേഷതകള്‍ ആയിരിക്കും.