അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി ഐപിഒയ്ക്ക്

കൊച്ചി: ആസ്തി പുനര്‍നിര്‍മ്മാണ മേഖലയിലെ കമ്പനിയായ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി (ഇന്ത്യ) ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാരംഭ രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. നിലവിലുള്ള നിക്ഷേപകരുടെ 10 രൂപ മുഖവിലയുള്ള 105,463,892 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.