ജിയോജിത്തിന്‍റെ രണ്ടാംപാദ അറ്റാദായത്തിൽ 53% വര്‍ധന
കൊച്ചി: നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് 2024-25 സാമ്പത്തിക വര്‍ഷം സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ 57.42 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 53 ശതമാനത്തിന്‍റെ വര്‍ധനയാണ് അറ്റാദായത്തില്‍ ഉണ്ടായിരിക്കുന്നത്. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 37.48 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം വരുമാനം രണ്ടാം പാദത്തില്‍ 218.55 കോടി രൂപയായി വര്‍ധിച്ചു, 50 ശതമാനത്തിന്‍റെ വര്‍ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 145.51 കോടി രൂപയായിരുന്നു മൊത്തം വരുമാനം. നികുതി കണക്കാക്കുന്നതിനു മുന്‍പുള്ള ലാഭം മുന്‍ വര്‍ഷത്തെ 48.32 കോടി രൂപയില്‍ നിന്ന് 75.52 കോടി രൂപയിലെത്തി, 56 ശതമാനത്തിന്‍റെ വര്‍ധന രേഖപ്പെടുത്തി. നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ഒന്നാം പാതിയില്‍ ജിയോജിത്തിന്‍റെ അറ്റാദായം 103.23 കോടി രൂപയായി വര്‍ധിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇതേ കാലയളവില്‍ 59.56 കോടി രൂപയായിരുന്നു അറ്റാദായം. കമ്പനിയുടെ അര്‍ദ്ധവാര്‍ഷിക മൊത്തം വരുമാനം 261.49 കോടി രൂപയില്‍ നിന്ന് 399.73 കോടി രൂപയായി. നികുതി കണക്കാക്കുന്നതിനു മുന്‍പുള്ള ലാഭം മുന്‍ വര്‍ഷത്തെ 77.46 കോടി രൂപയില്‍ നിന്ന് 135.26 കോടി രൂപയിലെത്തി.