December 27, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എംഎസ്എംഇകള്‍ക്ക് ടര്‍ബോ വായ്പ പദ്ധതിയുമായി സിഎസ്ബി ബാങ്ക്

1 min read

കൊച്ചി: എംഎസ്എംഇകളുടെ വളര്‍ച്ച ദ്രുതഗതിയിലാക്കുന്നതിനായി സിഎസ്ബി ബാങ്ക് പുതിയ എസ്എംഇ ടര്‍ബോ വായ്പ പദ്ധതി അവതരിപ്പിച്ചു. ലളിതമായ വായ്പ പരിഹാര പദ്ധതിയിലൂടെ വിവിധ മേഖലകളിലുള്ള എംഎസ്എംഇകള്‍ക്ക് വേഗത്തിലുള്ളതും തടസ്സരഹിതവുമായ വായ്പ ലഭ്യമാക്കികൊണ്ട് വായ്പ പ്രക്രിയ കാര്യക്ഷമമാക്കാന്‍ സിഎസ്ബി ബാങ്ക് ലക്ഷ്യമിടുന്നു. 5 കോടി വരെ വായ്പ, ഓവര്‍ഡ്രാഫ്റ്റ്, ടേം ലോണ്‍, വ്യാപാര സൗകര്യങ്ങള്‍, ഉടനടി തത്വത്തിലുള്ള അനുമതി, വായ്പയ്ക്ക് ലളിതമാക്കിയ സ്കോര്‍കാര്‍ഡിന്‍റെ അടിസ്ഥാനത്തിലുള്ള അനുമതി എന്നിവയാണ് എസ്എംഇ ടര്‍ബോ വായ്പയുടെ പ്രധാന സവിശേഷതകള്‍. ടര്‍ബോ വായ്പ പദ്ധതി ലളിതമാക്കിയ വായ്പ നിര്‍ണ്ണയത്തെ അടിസ്ഥാനമാക്കി, ഉടനടി തത്വത്തിലുള്ള അനുമതി നല്‍കിക്കൊണ്ട് എസ്എംഇകള്‍ക്ക് വായ്പ ലഭ്യമാക്കുന്ന രീതി എളുപ്പമാക്കുന്നു. ഇത് വിപണിയില്‍ സവിശേഷമായ ഒന്നാണ്. വായ്പ പ്രക്രിയയില്‍ സാധാരണയുള്ള തടസ്സങ്ങള്‍ ഒഴിവാക്കുന്നതിലൂടെ ചെറുകിട ബിസിനസുകളെ ശാക്തീകരിക്കുകയും വേഗത്തിലുള്ള വളര്‍ച്ച കൈവരിക്കുക മാത്രമല്ല സമ്പദ്വ്യവസ്ഥയുടെ ആകമാനമുള്ള വികസനത്തിന് സഹായിക്കുകയും ചെയ്യുന്നുവെന്ന് എസ്എംഇ ബിസിനസ് ഗ്രൂപ്പ് മേധാവി ശ്യാം മണി പറഞ്ഞു.

  പുതുവര്‍ഷത്തെ വരവേൽക്കാൻ കനകക്കുന്നില്‍ 'വസന്തോത്സവ'ത്തിന് തുടക്കം
Maintained By : Studio3