October 19, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പെർഫ്യൂം ഉൽപന്നങ്ങൾ വിപണിയിലെത്തിച്ച് ടൈറ്റൻ സ്‌കിൻ

1 min read

കൊച്ചി: ടൈറ്റന്‍റെ പെർഫ്യൂം ബ്രാൻഡായ സ്‌കിൻ പുതിയ സുഗന്ധലേപന ശ്രേണിയായ സ്‌കിൻ 24സെവൻ വിപണിയിലവതരിപ്പിച്ചു. പ്രീമിയം സുഗന്ധദ്രവ്യങ്ങളുടെ വർധിച്ചുവരുന്ന ആവശ്യകതയും താങ്ങാനാവുന്ന വിലയില്‍ അവ ലഭ്യമാക്കുക എന്ന ലക്ഷ്യവും മുന്നില്‍ കണ്ടാണ് സ്‌കിൻ 24സെവൻ വിപണിയിലെത്തിക്കുന്നത്. വൈവിധ്യമാർന്ന അനുഭവങ്ങള്‍ ലഭ്യമാക്കുന്ന സുഗന്ധ ലേപനങ്ങളാണ് 24സെവൻ ശേഖരത്തിലുള്ളത്. ഓഷ്യാനിക്, സിട്രസ് നിരയിലുള്ള പെർഫ്യൂമുകള്‍ ഏറെ ലാളിത്യമുള്ള അനുഭവമാണ് നല്കുന്നത്. അതേസമയം ആമ്പര്‍, ഗോർമാൻഡ് എന്നിവ സംയോജിപ്പിച്ചിരിക്കുന്ന ഫ്ലോറല്‍, ഫ്രൂട്ടി നിരയിലുള്ള പെർഫ്യൂമുകളാകട്ടെ സന്തോഷത്തിന്‍റേയും ഊഷ്‌മളതയുടേയും വികാരങ്ങളാണ് ഉണർത്തുന്നത്. സാധാരണമായവയെ അസാധാരണമായതിലേക്ക് ഉയർത്തുവാൻ പര്യാപ്‌തമായ രീതിയിൽ രൂപകൽപന ചെയ്‌തവയാണ് സ്‌കിൻ 24സെവൻ ശേഖരത്തിലെ പെർഫ്യൂമുകള്‍. ഇർഗണോമിക് ബോട്ടില്‍ ഡിസൈന്‍ പെർഫ്യൂം ഉപയോഗത്തെ എളുപ്പമുള്ളതാക്കുന്നു. അതേസമയം മിനിമലിസ്റ്റ് പാക്കേജിംഗ് അതിന്‍റെ അഴകിന് മാറ്റേകുന്നു. ഓരോ സുഗന്ധവും 6 മുതൽ 8 വരെ മണിക്കൂര്‍ വരെ നീണ്ടു നില്ക്കുന്നവയാണ്.

  അടുത്ത അഞ്ച് വര്‍ഷക്കാലത്തില്‍ 75 നും 100 നും ഇടയില്‍ സ്റ്റാര്‍ട്ടപ്പുകളെ സൃഷ്ടിക്കാൻ എന്‍ഐഐഎസ്ടിയില്‍ ലക്ഷ്യമിടുന്നു

സ്‌കിൻ 24സെവൻ അതിന്‍റെ ഉപയോക്താക്കള്‍ക്ക് അവരുടെ ജീവിത ശൈലി മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച അവസരമാണ് വാഗ്‌ദാനം ചെയ്യുന്നതെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ്, ഫ്രാഗ്രൻസ് ആൻഡ് ആക്‌സസറീസ് ഡിവിഷന്‍ സിഇഒ മനീഷ് ഗുപ്‌ത പറഞ്ഞു. ഗുണനിലവാരത്തില്‍ വിട്ടുവീഴ്‌ച ചെയ്യാതെ തന്നെ, താങ്ങാനാവുന്ന വിലയിൽ, വൈവിധ്യമാർന്ന പ്രീമിയം സുഗന്ധ ലേപനങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയൊട്ടാകെയുള്ള വിപണികളിൽ എത്തുക എന്നതിലും ശ്രദ്ധിക്കുമെന്നും പ്രീമിയം ഉത്പന്നങ്ങള്‍ക്കായി ശക്തമായ ആവശ്യകത ഉണ്ടെന്നത് ഞങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 1745 രൂപ മുതലാണ് സ്‌കിൻ 24സെവന്‍റെ വില. എല്ലാ മള്‍ട്ടി ബ്രാൻഡ് സ്റ്റോറുകളിലും skinn. in ലും പ്രധാന ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളിലും പുതിയ പെർഫ്യൂം ശേഖരം ലഭ്യമാണ്. ഇന്ത്യയിലെ പെർഫ്യൂം, ഡിയോഡറന്‍റെ് വിപണിയുടെ മൂല്യം ഏകദേശം 10,000 കോടി രൂപയാണ്. അതില്‍ പെർഫ്യൂമുകളുടെ മൂല്യം 4500 കോടി രൂപയും ഡിയോഡറന്‍റുകളുടേത് 5500 കോടി രൂപയുമാണ്. അടുത്ത അഞ്ചു വർഷത്തിനുള്ളില്‍ 12-13 ശതമാനം വളർച്ചയും ഈ മേഖല പ്രതീക്ഷിക്കുന്നുണ്ട്.

  സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി കാമ്പസില്‍ ആയുര്‍വേദ ഗവേഷണത്തിനായി മികവിന്‍റെ കേന്ദ്രം
Maintained By : Studio3