October 13, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിൽ എസ്എംബികള്‍ 9500ലധികം പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കും

കൊച്ചി: ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2024ല്‍ ആമസോണിന്‍റെ വില്‍പ്പനയുടെ ഭാഗമായ കരിഗര്‍, സഹേലി, പ്രാദേശിക കടകള്‍, ലോഞ്ച്പാഡ് എന്നിവയുടെ ഭാഗമായ എസ്എംബികള്‍ 9500ലധികം ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നു. ആല്‍പിനോ, ഫൂല്‍, ആസോള്‍, ടാഷ ക്രാഫ്റ്റ് തുടങ്ങിയ ബ്രാന്‍ഡുകളും നൂതനമായ ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍ഡോട്ട്ഇന്നില്‍ അവതരിപ്പിക്കും. ഇന്ത്യയിലെ എല്ലാ പിന്‍കോഡുകളിലുമുള്ള ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാണ്. വീട്, അടുക്കള, പലചരക്ക്, വസ്ത്രങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 16 ലക്ഷത്തിലധികം വില്‍പ്പനക്കാരുടെ കോടിക്കണക്കിന് ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍ ലഭ്യമാക്കുന്നു. വില്‍പ്പനക്കാരുടെ ബിസിനസുകള്‍ നിയന്ത്രിക്കാനും വളര്‍ത്താനും വില്‍പ്പനക്കാരെ സഹായിക്കുന്നതിനായി ആമസോണ്‍ സെല്ലര്‍ ആപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നവീകരിക്കുന്നുണ്ട്. കൂപ്പണുകള്‍, ഡീലുകള്‍, സ്പോണ്‍സര്‍ ചെയ്ത ഉല്‍പ്പന്നങ്ങളുടെ പ്രചാരണങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നത് ഉള്‍പ്പടെ, വില്‍പ്പനക്കാര്‍ക്ക് അവരുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ ആപ്പ് വഴി സാധ്യമാണ്. പ്രധാന സൂചകങ്ങള്‍ എളുപ്പത്തില്‍ ട്രാക്കുചെയ്യാനും വിശകലനം ചെയ്യാനും വില്‍പ്പനക്കാരെ സഹായിക്കുന്ന ഇന്‍ററാക്റ്റീവ് ബിസിനസ് മെട്രിക്സും ആപ്ലിക്കേഷന്‍ നല്‍കുന്നു.

  ദുബായ് ജൈടെക്സ് ഗ്ലോബലില്‍ കേരളത്തില്‍ നിന്നുള്ള 30 കമ്പനികള്‍
Maintained By : Studio3