പ്രത്യേക പതിപ്പില്‍ വണ്‍പ്ലസ് ബഡ്‌സ് സെഡ്
ലോസ് ആഞ്ജലസിലെ കലാകാരനും ഡിസൈനറുമായ സ്റ്റീവന്‍ ഹാരിംഗ്ടണുമായി സഹകരിച്ചാണ് പ്രത്യേക പതിപ്പ് പുറത്തിറക്കിയത്
ന്യൂഡെല്‍ഹി: വണ്‍പ്ലസ് ബഡ്‌സ് സെഡ് സ്റ്റീവന്‍ ഹാരിംഗ്ടണ്‍ എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ടിഡബ്ല്യുഎസ് ഇയര്‍ബഡ്ഡുകള്‍ക്ക് 3,699 രൂപയാണ് വില. ലോസ് ആഞ്ജലസിലെ കലാകാരനും ഡിസൈനറുമായ സ്റ്റീവന്‍ ഹാരിംഗ്ടണുമായി സഹകരിച്ചാണ് പ്രത്യേക പതിപ്പ് പുറത്തിറക്കിയത്.
പരിമിത എണ്ണം മാത്രമായിരിക്കും വില്‍ക്കുന്നത്. പര്‍പ്പിള്‍, മിന്റ് ഡുവല്‍ ടോണ്‍ കളര്‍ ഓപ്ഷനില്‍ ലഭിക്കും. സ്റ്റീവന്‍ ഹാരിംഗ്ടണിന്റെ കലാവിരുത് ഇയര്‍ബഡ്ഡുകളില്‍ കാണാന്‍ കഴിയും.
റെഡ് കേബിള്‍ ക്ലബ് അംഗങ്ങള്‍ക്ക് വണ്‍പ്ലസ്.ഇന്‍, വണ്‍പ്ലസ് സ്റ്റോര്‍ ആപ്പിലും ജനുവരി 25 ന് ഉച്ചയ്ക്ക് 12 മുതല്‍ ജനുവരി 26 ന് രാത്രി 11.59 വരെ വില്‍പ്പന നടത്തും. വണ്‍പ്ലസ്.ഇന്‍, വണ്‍പ്ലസ് സ്റ്റോര്‍ ആപ്പ്, ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, വണ്‍പ്ലസ് ഓഫ് ലൈന്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ ജനുവരി 27 ന് ഓപ്പണ്‍ വില്‍പ്പന ആരംഭിക്കും.
ഹാര്‍ഡ് വെയറിന്റെ കാര്യത്തില്‍ മാറ്റമില്ല. കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിച്ച സ്റ്റാന്‍ഡേഡ് ടിഡബ്ല്യുഎസ് ഇയര്‍ബഡ്ഡുകളുടെ അതേ സ്‌പെസിഫിക്കേഷനുകള്‍ പ്രത്യേക പതിപ്പിന് നല്‍കി.
വണ്‍പ്ലസിന്റെ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ട്രൂ വയര്‍ലെസ് ഇന്‍ ഇയര്‍ ഹെഡ്‌ഫോണുകളാണ് ബഡ്‌സ് സെഡ് സ്റ്റീവന്‍ ഹാരിംഗ്ടണ്‍ എഡിഷന്‍. മികച്ച ശബ്ദാനുഭവത്തിന് 10 എംഎം ഡൈനാമിക് ഡ്രൈവറുകള്‍ നല്‍കി. ഡോള്‍ബി ആറ്റ്‌മോസ് കരുത്തേകുന്ന 3ഡി സ്റ്റീരിയോ പ്രത്യേക പതിപ്പിന്റെ സവിശേഷതയാണ്. ഇരുപത് മണിക്കൂറാണ് പ്ലേബാക്ക് സമയം. പത്ത് മിനിറ്റ് അതിവേഗ ചാര്‍ജിംഗ് നടത്തിയാല്‍ മൂന്ന് മണിക്കൂര്‍ നേരത്തേക്ക് ഓഡിയോ കേള്‍ക്കാം.
മൂന്നുവിധം വലുപ്പത്തിലുള്ള സിലിക്കണ്‍ ഇയര്‍ടിപ്പുകളോടെയാണ് വണ്‍പ്ലസ് ബഡ്‌സ് സെഡ് സ്റ്റീവന്‍ ഹാരിംഗ്ടണ്‍ എഡിഷന്‍ വരുന്നത്. ബ്ലൂടൂത്ത് 5.0, എന്‍വയോണ്‍മെന്റല്‍ വോയ്‌സ് റിഡക്ഷന്‍, ക്വിക്ക് പെയര്‍, ഐപി55 റേറ്റിംഗ്, ക്വിക്ക് സ്വിച്ച് എന്നിവ സവിശേഷതകളാണ്.