2020 മൂന്നാംപാദത്തിൽ സൌദിയിലെ തൊഴിലില്ലായ്മ നിരക്ക് 14.9 ശതമാനമായി കുറഞ്ഞു
1 min readഇതേ കാലയളവിൽ രാജ്യത്ത് തൊഴിൽ ഇല്ലാത്ത ആളുകളുടെ എണ്ണം 13.46 ദശലക്ഷമായിരുന്നു
റിയാദ് : കഴിഞ്ഞ വർഷം രണ്ടാംപാദത്തെ അപേക്ഷിച്ച് മൂന്നാം പാദത്തിൽ സൌദി പൌരന്മാർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായി റിപ്പോർട്ട്. രണ്ടാംപാദത്തിൽ 15.4 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് മൂന്നാംപാദത്തിൽ 14.9 ശതമാനമായി. അതേസമയം ഇതേ വർഷം ആദ്യപാദത്തിൽ രേഖപ്പെടുത്തിയിരുന്ന 11.8 ശതമാനത്തേക്കാളും അധികമാണിതെന്ന് സൌദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു.
ഇതേ കാലയളവിൽ രാജ്യത്തെ പുരുഷന്മാർക്കും സ്ത്രീകൾക്കുമിടയിലെ തൊഴിലില്ലായ്മ നിരക്ക് യഥാക്രമം 7.9 ശതമാനവും 30.2 ശതമാനവുമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം 15 വയസിന് മുകളിലേക്കുള്ള വിദേശികൾ ഉൾപ്പടെയുള്ള സൌദി നിവാസികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് മൂന്നാംപാദത്തിൽ 9 ശതമാനത്തിൽ നിന്നും 8.5 ശതമാനമായി കുറഞ്ഞു. തൊഴിൽ വിപണിയിൽ നേരിയ തോതിലുള്ള തിരിച്ചുവരവ് പ്രകടമാണെങ്കിലും കോവിഡ്-19 പകർച്ചവ്യാധി ഇപ്പോഴും രാജ്യത്തെ സമ്പദ് വ്യവസ്ഥയെയും തൊഴിൽ വിപണിയെയും ദോഷകരമായി ബാധിക്കുന്നുവെന്ന സൂചനയാണ് ഈ കണക്കുകൾ നൽകുന്നത്.
മൂന്നാംപാദത്തിലെ കണക്ക് പ്രകാരം രാജ്യത്ത് ജോലിയുള്ള മൊത്തം ആളുകളുടെ എണ്ണം 13.46 ദശലക്ഷമാണ്. ഇതിൽ 82 ശതമാനം പുരുഷന്മാരും (ആകെ ഉദ്യോഗസ്ഥവൃന്ദത്തിലെ 10.97 ദശലക്ഷം ആളുകൾ) 18 ശതമാനം (2.49 ദശലക്ഷം) സ്ത്രീകളുമാണ്. രാജ്യത്ത് ജോലിയുള്ള പ്രവാസികളുടെ ആകെ എണ്ണം 10.2 ദശലക്ഷമാണ്. മൊത്തം ഉദ്യോഗസ്ഥവൃന്ദത്തിന്റെ 75.8 ശതമാനം വരുമിത്. അതേസമയം ജോലിയുള്ള സൌദി പൌരന്മാരുടെ എണ്ണം 3.25 ദശലക്ഷം അഥവാ 24.1 ശതമാനമാണ്. മൊത്തം തൊഴിലാളികളുടെ 27.3 ശതമാനം വീട്ടുജോലിക്കാരാണ്.
[bctt tweet=”2020 മൂന്നാംപാദത്തിൽ സൌദിയിലെ തൊഴിലില്ലായ്മ നിരക്ക് 14.9 ശതമാനമായി കുറഞ്ഞു” username=”futurekeralaa”]
മൊത്തം ഉദ്യോഗസ്ഥവൃന്ദത്തിന്റെ 63.2 ശതമാനം അല്ലെങ്കിൽ 8.50 ദശലക്ഷം പേർ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിന്റെ പരിധിയിൽ വരുന്നവരാണ്. അതേസമയം 9.4 ശതമാനം പേർക്ക് സിവിൽ സർവീസ് നിയമങ്ങളാണ് ബാധകം.