ടാറ്റ മോട്ടോഴ്‌സ് വില വര്‍ധിപ്പിച്ചു
പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് 26,000 രൂപ വരെയാണ് വില വര്‍ധന
മുംബൈ: ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചു. ജനുവരി 21 ന് വില വര്‍ധന പ്രാബല്യത്തില്‍ വന്നു. ഉരുക്ക്, അര്‍ധചാലകങ്ങള്‍ ഉള്‍പ്പെടെ അസംസ്‌കൃത വസ്തുക്കളുടെയും അതുവഴി ഉല്‍പ്പാദനച്ചെലവും വര്‍ധിച്ചതാണ് കാരണമെന്ന് കമ്പനി വിശദീകരിച്ചു.
വിവിധ വേരിയന്റുകള്‍ക്ക് അനുസരിച്ച് 26,000 രൂപ വരെയാണ് വില വര്‍ധിച്ചിരിക്കുന്നത്. ജനുവരി 21 നും അതിനുമുമ്പും ടാറ്റ വാഹനങ്ങള്‍ ബുക്ക് ചെയ്തവരെ വില വര്‍ധന ബാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി.
2020 സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 2021 ല്‍ ടാറ്റ മോട്ടോഴ്‌സിന്റെ പാസഞ്ചര്‍ വാഹന ബിസിനസ് 39 ശതമാനം വളര്‍ച്ച കൈവരിച്ചു. കഴിഞ്ഞ 33 സാമ്പത്തിക പാദങ്ങളിലെ ഏറ്റവും മികച്ച വില്‍പ്പനയാണ് 2021 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ രേഖപ്പെടുത്തിയത്.