ഫാസ്റ്റ്ട്രാക്ക് ലിമിറ്റ്ലെസ് എഫ്എസ്1 സ്മാര്‍ട്ട് വാച്ച്
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ യൂത്ത് അസസ്സറീസ് ബ്രാന്‍ഡ് ആയ ഫാസ്റ്റ്ട്രാക്ക് പുതുതലമുറയ്ക്കു വേണ്ടിയുള്ള ഫാഷന്‍ ടെക് വാച്ച് പരമ്പരയായ ലിമിറ്റ്ലെസ് ആമസോണ്‍ ഫാഷനില്‍ അവതരിപ്പിച്ചു കൊണ്ട് തങ്ങളുടെ സ്മാര്‍ട്ട് വാച്ച് വിഭാഗം വിപുലമാക്കി. ഏറ്റവും മികച്ച സ്റ്റൈല്‍ ഡിസൈന്‍ അവതരിപ്പിക്കുന്ന ഫാസ്റ്റ്ട്രാക്ക് ലിമിറ്റ്ലെസ് എഫ്എസ്1 സ്മാര്‍ട്ട് വാച്ച് സിംഗിള്‍ സിങ്ക് ബിടി കോളിങിലൂടെ തടസങ്ങളില്ലാത്ത കോളുകള്‍ സാധ്യമാക്കുന്ന അതിവേഗ എടിഎസ് ചിപ്സെറ്റുമായാണ് എത്തുന്നത്. ആമസോണ്‍ ഫാഷനില്‍ 1995 രൂപയ്ക്കാണ് ഫാസ്റ്റ്ട്രാക്ക് ലിമിറ്റ്ലെസ് എഫ്എസ്1 ലഭ്യമാകുക. ബ്രാന്‍ഡിന്‍റെ ഏറ്റവും വലിയ ഡിസ്പ്ലേ ആയ 1.95 ഹൊറൈസണ്‍ കര്‍വ് ഡിസ്പ്ലേയുമായാണ് പുതിയ വാച്ച് എത്തുന്നത്.
ഫാസ്റ്റ്ട്രാക്ക് ലിമിറ്റ്ലെസ് എഫ്എസ്1 വാച്ചില്‍ സ്വയം മാറ്റാവുന്ന 150-ല്‍ ഏറെ വാച്ച് ഫെയ്സുകളുണ്ട്. ഇതിനു പുറമെ ഓട്ടം, നടത്തം തുടങ്ങിയ സ്വയം തിരിച്ചറിയുന്ന സ്പോര്‍ട്ട് മോഡുകളുമുണ്ട്. നൂറില്‍ പരം സ്പോര്‍ട് മോഡുകളാണുള്ളത്. ഓരോ വ്യക്തിയുടേയും സവിശേഷതകളോ അവര്‍ പങ്കെടുക്കുന്ന ചടങ്ങുകളോ അനുസരിച്ചുള്ള പ്രത്യേകതകള്‍ നല്‍കുന്ന രീതിയിലാണ് വാച്ച് ഫെയ്സുകള്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്. സ്മാര്‍ട്ട് നോട്ടിഫിക്കേഷനുകളും പത്തു ദിവസം വരെയുള്ള ബാറ്ററി ലൈഫും വഴി എപ്പോഴും കണക്ടഡ് ആയിരിക്കാന്‍ സഹായിക്കുകയും ചെയ്യും. ബ്ലാക്, ബ്ലൂ. പിങ്ക് എന്നീ മൂന്നു നിറങ്ങളിലാണ് ഇതു ലഭിക്കുക.
ബ്ലൂടൂത്ത് 5.3 വേര്‍ഷനും തടസങ്ങളില്ലാത്ത ടച്ച് അനുഭവവും വഴി വാച്ചുമായുള്ള കണക്ടിവിറ്റിയില്‍ ഒട്ടും തന്നെ ലാഗ് ഇല്ലാത്ത അനുഭവമായിരിക്കും ഉപഭോക്താക്കള്‍ക്കു ലഭ്യമാകുക. ലിമിറ്റ്ലെസ് പരമ്പരയില്‍ അഞ്ചു സ്മാര്‍ട്ട് വാച്ചുകളാവും ഉണ്ടാകുക. എഫ്എസ്1 ഇതില്‍ ആദ്യത്തേതാണ്. ആധുനിക ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളായ തുടര്‍ച്ചയായ സ്ട്രെസ് മോണിറ്ററിംഗ്, ഓട്ടോ സ്ലീപ് ട്രാക്കിങ്, മുഴുവന്‍ സമയ ഹാര്‍ട്ട് റേറ്റ് മോണിറ്ററിംഗ് തുടങ്ങിയവയും ഇതിലുണ്ട്.
പ്രവര്‍ത്തനവും സ്റ്റൈലും കൊണ്ട് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഫാഷന്‍ ഫോര്‍വേഡ് സ്മാര്‍ട്ട് വാച്ചുകളാണ് ലിമിറ്റ്ലെസ് പരമ്പര അവതരിപ്പിക്കുന്നതിലൂടെ തങ്ങള്‍ മുന്നോട്ടു വെക്കുന്നതെന്ന് ടൈറ്റന്‍ കമ്പനി സ്മാര്‍ട്ട് വെയറബിള്‍സ് സിഒഒ രവി കൂപ്പുരാജ് പറഞ്ഞു. ബില്‍റ്റ് ഇന്‍ അലക്സ അവതരിപ്പിക്കുന്ന ലിമിറ്റ്ലെസ് പരമ്പരയിലെ ആദ്യ വാച്ചാണ് എഫ്എസ്1. കൈത്തണ്ടയില്‍ ഏറ്റവും മികച്ച വിര്‍ച്വല്‍ അസിസ്റ്റന്‍റ് ഉണ്ടെന്ന് ഉറപ്പാക്കാന്‍ ഇതിലൂടെ ഉപഭോക്താക്കള്‍ക്കു സാധിക്കും. ഗുണമേന്‍മയുടെ കാര്യത്തില്‍ ഫാസ്റ്റ്ട്രാക്കിനുള്ള പ്രതിബദ്ധത ഉത്പന്ന വികസനത്തിലെ സുപ്രധാന ഘടകമാണ്. ഇന്നത്തെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഫാഷനും സാങ്കേതികവിദ്യയും നല്‍കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫാസ്റ്റ്ട്രാക്കിന്‍റെ ഏറ്റവും പുതിയ ഫാഷന്‍ ടെക് സ്മാര്‍ട്ട് വാച്ചായ എഫ്എസ്1 ആമസോണ്‍ ഫാഷനിലൂടെ അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ക്കേറെ ആവേശമുണ്ടെന്ന് ആമസോണ്‍ ഫാഷന്‍ ഇന്ത്യയുടെ ഡയറക്ടറും മേധാവിയുമായ സൗരഭ് ശ്രീവാസ്തവ പറഞ്ഞു. എടിഎസ് ചിപ്സെറ്റ്, തടസങ്ങളില്ലാത്ത കോളിങ്, ടച്ച് അനുഭവം, തടസമില്ലാത്ത കണക്ടിവിറ്റി, മിന്നുന്ന പ്രകടനം തുടങ്ങിയ നിരവധി സവിശേഷതകളുള്ള ലിമിറ്റ്ലസ് എഫ്എസ്1 യുവതലമുറയെ ആകര്‍ഷിക്കും. ഫാഷനു വേണ്ടി ജനങ്ങള്‍ ഷോപു ചെയ്യുന്ന രീതി മാറ്റുകയും എളുപ്പത്തില്‍ നേടാവുന്ന ഉത്പന്നങ്ങള്‍ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാക്കുകയും ചെയ്ത് തങ്ങളുടെ നിര വിപുലമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.