November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കൂടുതൽ ആണവ നിലയങ്ങൾ സ്ഥാപിക്കും

1 min read

ന്യൂ ഡൽഹി: ശുദ്ധമായ ഊർജ ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി കൂടുതൽ ആണവ നിലയങ്ങൾ സ്ഥാപിക്കാൻ ഗവൺമെന്റ് ശുപാർശ ചെയ്യുന്നതായി കേന്ദ്ര ആണവോർജ, ബഹിരാകാശ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.

നിർമ്മാണത്തിലിരിക്കുന്ന പതിനൊന്ന് റിയാക്ടറുകൾക്ക് (8700 MW) പുറമെ, 700 MW ശേഷിയുള്ള പ്രഷറൈസ്ഡ് ഹെവി വാട്ടർ റിയാക്ടറുകൾ (PHWRs) ഫ്ലീറ്റ് മോഡിൽ തദ്ദേശീയമായി സ്ഥാപിക്കും. ഇത്തരം 10 എണ്ണത്തിന്റെ ഫ്‌ളീറ്റ് മോഡിലുള്ള നിർമ്മാണത്തിന് ഗവണ്മെന്റ് ഭരണാനുമതിയും സാമ്പത്തിക അനുമതിയും നൽകിയിട്ടുണ്ടെന്ന് ലോക് സഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ഭാവിയിൽ ആണവ നിലയങ്ങൾ സ്ഥാപിക്കുന്നതിനുള്ള അഞ്ച് പുതിയ സ്ഥലങ്ങൾക്ക് ഗവണ്മെന്റ് തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

ആണവോർജ്ജം വഴി ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ താരിഫ്, താപവൈദ്യുതി പോലുള്ള നിലവിലെ പരമ്പരാഗത ബേസ് ലോഡ് ജനറേറ്ററുകളുമായി താരതമ്യപ്പെടുത്താവുന്നതാണെന്ന് ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു. 6780 MW ശേഷിയുള്ള 22 റിയാക്ടറുകളാണ് നിലവിൽ സ്ഥാപിച്ചിട്ടുള്ള ആണവോർജ ശേഷി. കൂടാതെ, കെഎപിപി-3 (700 MW) എന്ന ഒരു റിയാക്ടറും ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

Maintained By : Studio3