December 22, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡിന് ശേഷമുള്ള ദശകത്തില്‍ ഇന്ത്യക്ക് 8 % വളരാനാകും: പനഗരിയ

1 min read

വീണ്ടെടുക്കല്‍ പ്രക്രിയ വേഗത്തിലാക്കാന്‍ കഴിയുന്ന നാല് മാര്‍ഗങ്ങള്‍ മുന്നോട്ടുവെച്ചു

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് കോവിഡിന് ശേഷമുള്ള ദശകത്തില്‍ 8 ശതമാനം എന്ന മികച്ച വളര്‍ച്ചാ നിരക്ക് നേടാനാകുമെന്ന് കൊളംബിയ യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക പ്രൊഫസറും നിതി ആയോഗ് മുന്‍ വൈസ് ചെയര്‍മാനുമായ അരവിന്ദ് പനഗരിയ. കോവിഡിന് മുമ്പുള്ള ജിഡിപി വളര്‍ച്ചയിലേക്ക് രാജ്യം മടങ്ങിവരും. കോവിഡിന് മുമ്പുള്ള ഏതാനും പാദങ്ങളില്‍ പ്രകടമായ താഴ്ന്ന വളര്‍ച്ചയെ അപേക്ഷിച്ച് ഇത് വളരെ ഉയര്‍ന്നതായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.

  നാസ സ്പേസ് ആപ്സ് ചലഞ്ചിന്റെ സംഘാടകരായി മലയാളി സ്റ്റാര്‍ട്ടപ്പ്

ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക വീണ്ടെടുക്കല്‍ കോവിഡ് 19-ല്‍ നിന്ന് കരകയറുന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എത്ര വേഗത്തില്‍ നമ്മള്‍ വൈറസിന്റെ വ്യാപനം നിയന്ത്രണത്തിലാക്കുന്നുവോ അത്രയും വേഗത്തില്‍ സമ്പദ്‌വ്യവസ്ഥ അതിന്റെ പ്രീ-കോവിഡ് നിലയിലേക്ക് മടങ്ങും,” പനഗരിയ പറഞ്ഞു. സര്‍ക്കാരിന് വീണ്ടെടുക്കല്‍ പ്രക്രിയ വേഗത്തിലാക്കാന്‍ കഴിയുന്ന നാല് മാര്‍ഗങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു. ഒന്നാമത്തേത് കൊറോണയെ നിയന്ത്രിക്കുന്നതിനായി വാക്‌സിനേഷന്‍ പ്രക്രിയ കൂടുതല്‍ ഊര്‍ജിതവും കാര്യക്ഷമവും ആക്കുക എന്നതാണ്. വാക്‌സിന്‍ 50 ശതമാനത്തോളം എങ്കിലും ഫലപ്രദമാണെന്ന് ഉറപ്പിച്ചാലുടനെ സര്‍ക്കാര്‍ അതുമായി കൂടുതല്‍ വേഗത്തില്‍ രംഗത്തുവരണമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  'ഇന്നൊവേഷന്‍ ട്രെയിന്‍': യാത്രികരായി 950 ലധികം യുവസംരംഭകര്‍

സാമ്പത്തിക ഉത്തേജക നടപടികള്‍ പ്രഖ്യാപിക്കുന്നതില്‍ സര്‍ക്കാര്‍ മിതത്വം പാലിക്കുന്നതിനെയും അദ്ദേഹം പിന്തുണയ്ക്കുന്നു. ആവശ്യകതയില്‍ ഉണ്ടായതിന് സമാനമായ ആഘാതം വിതണ ശൃംഖലയിലും ഉണ്ടായെന്ന് കണക്കാക്കുമ്പോള്‍ ഇത് ഉചിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

ബാങ്കുകളുടെ റീകാപ്പിറ്റലൈസേഷന്‍ ആണ് അദ്ദേഹം മുന്നോട്ടുവെക്കുന്ന മൂന്നാമത്തെ മാര്‍ഗം. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണം പ്രോല്‍സാഹിപ്പിക്കുന്നത് നിഷ്‌ക്രിയാസ്തി മൂലമുള്ള സമ്മര്‍ദങ്ങള്‍ കുറയ്ക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നാലാമതായി സ്വകാര്യവത്കരണ നടപടികള്‍ കൂടുതല്‍ വ്യാപകമാക്കുന്നത് ധനക്കമ്മിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ഗുണകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

 

  ഓഗസ്റ്റ് റയ്‌മണ്ട് ഇന്ത്യൻ വിപണിയിലേക്ക്
Maintained By : Studio3