Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജൈടെക്സ് സമാപിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 130 കോടിയുടെ ബിസിനസ് അവസരങ്ങൾ

1 min read

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ് യുഎം) നേതൃത്വത്തില്‍ ദുബായ് ജൈടെക്സ് എക്സ്പോയില്‍ പങ്കെടുത്ത കേരളത്തിലെ 40 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 130 കോടി രൂപയുടെ ബിസിനസ് നേട്ടം. ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നതിനും വാണിജ്യ-നിക്ഷേപ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരമൊരുക്കുന്നതായിരുന്നു ജൈടെക്സ്. കേരളത്തില്‍ നിന്നുള്ള മുപ്പതോളം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജൈടെക്സ് സന്ദര്‍ശിക്കാനുള്ള പ്രവേശനപാസും സ്റ്റാര്‍ട്ടപ്പ് മിഷന്‍ നല്കിയിരുന്നു. ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററിലെ സബീല്‍ ഹാളില്‍ നടന്ന ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനമായ ജൈടെക്സ് വെള്ളിയാഴ്ചയാണ് സമാപിച്ചത്.

  ഫിസാറ്റിൽ പത്തിലേറെ അന്തർദേശിയ ലാബുകൾക്ക് അനുമതി

കേരളത്തില്‍ നിന്നുള്ള എജ്യുടെക്, സൈബര്‍ സുരക്ഷ, സംരംഭകടെക്, അഗ്രിടെക്, ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ്, മീഡിയ ടെക്, ഹെല്‍ത്ത് ടെക്, ഫിന്‍ടെക്, ഇന്‍ഷുറന്‍സ് ടെക്, കണ്‍സ്യൂമര്‍ ടെക് എന്നീ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ ജൈടെക്സില്‍ പങ്കെടുത്തിരുന്നു. ജൈടെക്സിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നും ഇത്രയധികം കമ്പനികള്‍ പങ്കെടുത്തത്. യുഎഇ, മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ എന്‍ആര്‍ഐ കള്‍, നിക്ഷേപകര്‍, ഭരണകര്‍ത്താക്കള്‍ എന്നിവരുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബന്ധം സ്ഥാപിക്കുന്നതിനായുള്ള ഇന്ത്യ സ്റ്റാര്‍ട്ടപ്പ് കോണ്‍ഫ്ളുവന്‍സ് 2022 ലും കെഎസ് യുഎം പ്രതിനിധി സംഘം പങ്കെടുത്തു. സ്റ്റാര്‍ട്ടപ്പ് മിഡില്‍ ഈസ്റ്റുമായി സഹകരിച്ചു നടത്തിയ ഈ സമ്മേളനത്തിന്‍റെ അവതരണ പങ്കാളി കൂടിയായിരുന്നു് സ്റ്റാര്‍ട്ടപ്പ് മിഷന്‍.

  ശാസ്താംപാറ സാഹസിക ടൂറിസം ടെണ്ടര്‍ നടപടി ക്രമങ്ങള്‍

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരെയധികം പ്രയോജനം ചെയ്ത ജൈടെക്സില്‍ തുടര്‍ന്നും സ്റ്റാര്‍ട്ടപ്പുകളെ പങ്കെടുപ്പിക്കുമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു. മികച്ച പ്രതികരണമാണ് എന്‍ആര്‍ഐ ബിസിനസുകാരില്‍ നിന്നും നിക്ഷേപകരില്‍ നിന്നും കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിച്ചത്. കെഎസ് യുഎമ്മിന്‍റെ നേതൃത്വത്തില്‍ 2018 മുതല്‍ ജൈടെക്സില്‍ സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കുന്നുണ്ട്. കോവിഡിനു ശേഷമുള്ള ജൈടെക്സ് എന്ന നിലയില്‍ ഇത്തവണത്തേത് വന്‍വിജയമായിരുന്നു. യുഎഇ യില്‍ വാണിജ്യാവശ്യവുമായി എത്തുന്ന കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ പിന്തുണ കെഎസ് യുഎം നല്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളവുമായി യുഎഇ യ്ക്ക് ഊഷ്മളമായ ബന്ധം ഉള്ളതു കൊണ്ടാണ് ജൈടെക്സില്‍ ഇത്രയും വലിയ പങ്കാളിത്തം കേരളത്തില്‍ നിന്നുണ്ടായതെന്ന് കോണ്‍സല്‍ ജനറല്‍ ഡോ. അമന്‍പുരി പറഞ്ഞു.

  ജര്‍മ്മന്‍ വാണിജ്യ സഹകരണ പരിപാടിയിലേക്ക് കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ്
Maintained By : Studio3