November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

റെനോ വില്‍പ്പന കേന്ദ്രങ്ങള്‍ ഇപ്പോള്‍ 500

കഴിഞ്ഞ വര്‍ഷം മാത്രം 120 ഓളം പുതിയ സെയില്‍സ്, സര്‍വീസ് ടച്ച്‌പോയന്റുകള്‍ ആരംഭിച്ചു

ന്യൂഡെല്‍ഹി: ഈ മാസം 28 നാണ് റെനോ കൈഗര്‍ സബ്‌കോംപാക്റ്റ് എസ് യുവി ആഗോളതലത്തില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഇതിനു മുന്നോടിയായി ഇന്ത്യയിലെ വില്‍പ്പന കേന്ദ്രങ്ങളുടെ എണ്ണം 500 ആയി വര്‍ധിപ്പിച്ചതായി ഫ്രഞ്ച് കാര്‍ നിര്‍മാതാക്കള്‍ അറിയിച്ചു. 2020 ഡിസംബറില്‍ മാത്രം രാജ്യത്ത് നാല്‍പ്പതിലധികം പുതിയ വില്‍പ്പന, സര്‍വീസ് ടച്ച്‌പോയന്റുകളാണ് തുറന്നത്.

ആന്ധ്ര പ്രദേശ്, ആസാം, ബിഹാര്‍, ഡെല്‍ഹി എന്‍സിആര്‍, ഗുജറാത്ത്, ഹരിയാണ, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് പുതിയ ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചത്.

കഴിഞ്ഞ വര്‍ഷം മാത്രം 120 ഓളം പുതിയ സെയില്‍സ്, സര്‍വീസ് ടച്ച്‌പോയന്റുകള്‍ ആരംഭിച്ചു. ഇതോടെ ഇന്ത്യയില്‍ റെനോയുടെ വില്‍പ്പന കേന്ദ്രങ്ങളുടെ എണ്ണം 500, സര്‍വീസ് കേന്ദ്രങ്ങളുടെ എണ്ണം 475 ആയി വര്‍ധിച്ചു. കമ്പനി പ്രവര്‍ത്തിപ്പിക്കുന്ന 200 ഓളം വര്‍ക്ക് ഷോപ്പ് ഓണ്‍ വീല്‍സ് ഇതിലുള്‍പ്പെടുന്നു.

‘റെനോസ്റ്റോര്‍’ ആശയം അടിസ്ഥാനമാക്കിയാണ് ഉദ്ഘാടനം ചെയ്ത പുതിയ ഡീലര്‍ഷിപ്പ് കേന്ദ്രങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. റെനോയുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ആക്‌സസറികളും ആധുനിക രീതിയില്‍ ലഭിക്കും.

 

Maintained By : Studio3