കേന്ദ്ര ബജറ്റ് 2022-23: പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍
കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ 2022-23 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. താഴെ പറയുന്നവയാണ് ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍:
- നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 9.2% ആയി കണക്കാക്കപ്പെടുന്നു
- 14 മേഖലകളില്‍ ഉല്‍പ്പാദിത ബന്ധിത പ്രോത്സാഹന പദ്ധതിക്ക് (പി.എല്‍.ഐ)കീഴില്‍ 60 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 30 ലക്ഷം കോടി രൂപയുടെ അധിക ഉല്‍പ്പാദനം സൃഷ്ടിക്കാന്‍ പി.എല്‍.ഐ പദ്ധതികള്‍ക്ക് കഴിയും.
- ഇന്ത്യ 100ലേക്ക് എന്ന ആശയത്തിലേക്ക് നയിക്കുന്ന 25 വര്‍ഷത്തെ മുന്നിൽ കണ്ടുകൊണ്ടുള്ള നാല് മുന്‍ഗണനകളോടെയുള്ള വളര്‍ച്ചയ്ക്ക് ബജറ്റ് പ്രചോദനം നല്‍കുന്നു:
* പി.എം. ഗതിശക്തി
* ഉള്‍ച്ചേര്‍ക്കുന്ന വികസനം
* ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തലും നിക്ഷേപവും, സൂര്യോദയ അവസരങ്ങളും, ഊര്‍ജ്ജ പരിവര്‍ത്തനവും, കാലാവസ്ഥാ പ്രവര്‍ത്തനവും.
* നിക്ഷേപങ്ങളുടെ ധനസഹായം - പിഎം ഗതിശക്തി
പ്രധാനമന്ത്രി ഗതിശക്തിയെ നയിക്കുന്നത് റോഡുകള്‍, റെയില്‍വേ,
എയര്‍പോര്‍ട്ടുകള്‍, തുറമുഖങ്ങള്‍, ബഹുജന ഗതാഗതം, ജലപാതകള്‍, ലോജിസ്റ്റിക്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ (ചരക്കുനീക്ക പശ്ചാത്തലസൗകര്യം) എന്നിീ ഏഴ് എഞ്ചിനുകളാണ്.
പിഎം ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാന്‍
-പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാനിന്റെ പരിപ്രേക്ഷ്യത്തില്‍ സാമ്പത്തിക പരിവര്‍ത്തനത്തിനുള്ള ഏഴ് എഞ്ചിനുകളും , തടസ്സമില്ലാത്ത ബഹുമാതൃകാ ബന്ധിപ്പിക്കല്‍, ലോജിസ്റ്റിക്‌സ് (ചരക്കുനീക്ക) കാര്യക്ഷമത എന്നിവയും ഉള്‍പ്പെടുന്നു.
-നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ്‌ലൈനിലെ (ദേശീയ പശ്ചാത്തലസൗകര്യ നടപടിക്രമങ്ങളില്‍) ഈ 7 എഞ്ചിനുകളുമായി ബന്ധപ്പെട്ട പദ്ധതികള്‍ പി.എം ഗതിശക്തി ചട്ടക്കൂടുമായി സംയോജിപ്പിക്കും.
റോഡ് ഗതാഗതം
-ദേശീയ പാത ശൃംഖല 2022-23ല്‍ 25,000 കിലോമീറ്റര്‍ വികസിപ്പിക്കും.
-ദേശീയപാതാ ശൃംഖല വികസിപ്പിക്കുന്നതിന് 20,000 കോടി രൂപ സമാഹരിക്കും.
ബഹുമാതൃകാ ലോജിസ്റ്റിക് പാര്‍ക്കുകള്‍
-നാല് സ്ഥലങ്ങളില്‍ ബഹുമാതൃകാ ലോജിസ്റ്റിക് പാര്‍ക്കുകള്‍ നടപ്പിലാക്കുന്നതിനായി 2022-23 ല്‍ പൊതുസ്വകാര്യ പങ്കാളിത്ത മാതൃക (പി.പി.പി മോഡ്) വഴി കരാറുകള്‍ നല്‍കും.
റെയില്‍വേ
-പ്രാദേശിക വ്യാപാര വിതരണ ശൃംഖലകളെ സഹായിക്കുന്നതിന് ഒരു സ്‌റ്റേഷന്‍ ഒരു ഉല്‍പ്പന്നം എന്ന ആശയം.
-2022-23-ല്‍ 2000 കിലോമീറ്റര്‍ റെയില്‍വേ ശൃംഖലയെ തദ്ദേശീയ ലോകോത്തര സാങ്കേതികവിദ്യയും ശേഷി വര്‍ദ്ധനയ്ക്കുമുള്ള കവചിന് കീഴില്‍ കൊണ്ടുവരും,
– അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 പുതിയ തലമുറ വന്ദേ ഭാരത് ട്രെയിനുകള്‍ നിര്‍മ്മിക്കും.
-ബഹുമാതൃകാ ലോജിസ്റ്റിക്‌സിനായുള്ള 100 പി.എം ഗതിശക്തി കാര്‍ഗോ ടെര്‍മിനലുകള്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ വികസിപ്പിക്കും.
പര്‍വ്വത്മാല
-ദേശീയ റോപ്‌വേ വികസന പരിപാടി, പര്‍വ്വത്മാല പി.പി.പി മാതൃകയില്‍ ഏറ്റെടുക്കും.
-60 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 8 റോപ്‌വേ പദ്ധതികള്‍ക്കായി 2022-23ല്‍ കരാറുകള്‍ നല്‍കും.
- ഉള്‍ച്ചേര്‍ക്കുന്ന വികസനം
കൃഷി
-ഗോതമ്പും നെല്ലും സംഭരിച്ചതിന് 1.63 കോടി കര്‍ഷകര്‍ക്ക് 2.37 ലക്ഷം കോടി രൂപ നേരിട്ട് നല്‍കി.
-രാജ്യത്തുടനീളം രാസവസ്തു രഹിത പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കും. പ്രാഥമിക ശ്രദ്ധ ഗംഗാനദിയുടെ 5 കിലോമീറ്റര്‍ വീതിയുള്ള ഇടനാഴികളിലെ കര്‍ഷകരുടെ ഭൂമികളില്‍ .
-കൃഷിക്കും ഗ്രാമീണ സംരംഭങ്ങള്‍ക്കുമായുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം നല്‍കുന്നതിന് സംയോജിത മൂലധനത്തോടുകൂടിയ ഫണ്ട് നബാര്‍ഡ് സുഗമമാക്കും.
-വിളകളുടെ വിലയിരുത്തല്‍, ഭൂരേഖകളുടെ ഡിജിറ്റല്‍വല്‍ക്കരണം, കീടനാശിനികളും പോഷകങ്ങളും തളിക്കല്‍ എന്നിവയ്ക്കായി ‘കിസാന്‍ ഡ്രോണുകള്‍’.
കെന്‍ ബെത്വ പദ്ധതി
-കെന്‍ – ബെത്വ ബന്ധിത പദ്ധതി നടപ്പാക്കുന്നതിന് 1400 കോടിയുടെ അടങ്കല്‍.
-കെന്‍-ബെത്വ ബന്ധിത പദ്ധതിയിലൂടെ കര്‍ഷകരുടെ 9.08 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ ജലസേചന സൗകര്യങ്ങള്‍ ലഭിക്കും.
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എം.എസ്.എം.ഇ)
-ഉദയം, ഇ-ശ്രമം, എന്‍.സി.എസ്, അസീം പോര്‍ട്ടലുകള്‍ എന്നിവ പരസ്പരം ബന്ധിപ്പിക്കും.
-അടിയന്തിര വായ്പാ ഉറപ്പു പദ്ധതി എമര്‍ജന്‍സി ക്രെഡിറ്റ് ലിങ്ക്ഡ് ഗ്യാരണ്ടി സ്‌കീമിന് (ഇ.സി.എല്‍.ജി.എസ്.)ക്ക് കീഴില്‍ 130 ലക്ഷം എം.എസ്.എം.ഇകള്‍ക്ക് അധിക വായ്പ നല്‍കി
-ഇ.സി.എല്‍.ജി.എസ്. 2023 മാര്‍ച്ച് വരെ നീട്ടും.
-ഇ.സി.എല്‍.ജി.എസ്. ന് കീഴിലുള്ള ഗ്യാരന്റി പരിധി 50,000 കോടി രൂപകൂടി വര്‍ദ്ധിപ്പിച്ച് മൊത്തം പരിധി 5 ലക്ഷം കോടി രൂപയാക്കും.
-മൈക്രോ ആന്‍ഡ് സ്‌മോള്‍ എന്റര്‍പ്രൈസസ് (സി.ജി.ടി.എം.എസ്.ഇ) ക്രെഡിറ്റ് ഗ്യാരന്റി ട്രസ്റ്റിന് കീഴില്‍ സൂക്ഷമ, ചെറുകിട സംരംഭങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപ അധിക വായ്പ.
-6000 കോടി രൂപ അടങ്കലുള്ള എ.ംഎസ്.എം.ഇ പ്രകടനം (റാംപ്) വര്‍ദ്ധിപ്പിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്ന പരിപാടിആരംഭിക്കും.
നൈപുണ്യ വികസനം
-ഓണ്‍-ലൈന്‍ പരിശീലനത്തിലൂടെ പൗരന്മാരെ വൈദഗ്ധ്യമുള്ളവര്‍, പുനര്‍ നൈപുണ്യവല്‍ക്കരണം അല്ലെങ്കില്‍ നൈപുണ്യം ഉയര്‍ത്തല്‍ എന്നിവയ്ക്കായി നൈപുണ്യത്തിനും ഉപജീവനത്തിനും വേണ്ടിയുള്ള ഡിജിറ്റല്‍ പരിസ്ഥിതി(ദേശ്-സ്റ്റാക്ക് ഇ-പോര്‍ട്ടല്‍) ആരംഭിക്കും.
-‘ഡ്രോണ്‍ ശക്തി’ സൗകര്യമൊരുക്കുന്നതിനും ഡ്രോണ്‍-ആസ്-എ-സേവനത്തിനും (ഡ്രോആസ്എ) സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കും.
വിദ്യാഭ്യാസം
-പി.എം ഇ വിദ്യയുടെ ഒരു ക്ലാസ്-ഒരു ടിവി ചാനല്‍ പരിപാടി 200 ടി.വി ചാനലുകളിലേക്ക് വ്യാപിപ്പിക്കും.
-വിമര്‍ശനാത്മക ചിന്താശേഷിയും അനുകരണീയമായ പഠന അന്തരീക്ഷവും പ്രോത്സാഹിപ്പിക്കുന്നതിനായി വെര്‍ച്വല്‍ ലാബുകളും നൈപുണ്യ ഇ-ലാബുകളും സജ്ജീകരിക്കും.
-ഡിജിറ്റല്‍ അദ്ധ്യാപകര്‍ വഴി നല്‍കുന്നതിനായി ഉയര്‍ന്ന ഗുണനിലവാരമുള്ള ഇ-ഉള്ളടക്കം വികസിപ്പിക്കും.
-വ്യക്തിഗത പഠന അനുഭവത്തോടൊപ്പം ലോകോത്തര നിലവാരമുള്ള സാര്‍വത്രിക വിദ്യാഭ്യാസത്തിനായുള്ള ഡിജിറ്റല്‍ സര്‍വ്വകലാശാല സ്ഥാപിക്കും.
ആരോഗ്യം
-നാഷണല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് ഇക്കോസിസ്റ്റത്തിന് (ദേശീയ ഡിജിറ്റല്‍ ആരോഗ്യ പരിസ്ഥിതി)വേണ്ടിയുള്ള ഒരു തുറന്ന പ്ലാറ്റ്‌ഫോം ആരംഭിക്കും.
-ഗുണമേന്മയുള്ള മാനസികാരോഗ്യ കൗണ്‍സിലിംഗിനും പരിചരണ
സേവനങ്ങള്‍ക്കുമായി നാഷണല്‍ ടെലി മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം ആരംഭിക്കും.
-23 ടെലി-മെന്റല്‍ ഹെല്‍ത്ത് സെന്ററുകളുടെ ഒരു ശൃംഖല സ്ഥാപിക്കും, നിംഹാന്‍സായിരിക്കും നോഡല്‍ സെന്റര്‍, ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി-ബാംഗ്ലൂര്‍ (ഐ.ഐ.ഐ.ടി.ബി) സാങ്കേതിക പിന്തുണ നല്‍കും.
സാക്ഷം അങ്കണവാടി
-മിഷന്‍ ശക്തി, മിഷന്‍ വാത്സല്യ, സാക്ഷ്യം അങ്കണവാടി, പോഷന്‍ 2.0 എന്നിവയിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംയോജിത ആനുകൂല്യങ്ങള്‍.
-രണ്ട് ലക്ഷം അങ്കണവാടികളെ സക്ഷം അങ്കണവാടികളായി ഉയര്‍ത്തും.
ഹര്‍ ഘര്‍, നാല്‍ സേ ജല്‍
– 2022-23ല്‍ ഹര്‍ ഘര്‍,നല്‍ സേ ജല്ലിന് കീഴില്‍ 3.8 കോടി കുടുംബങ്ങള്‍ക്കായി 60,000 കോടി അനുവദിച്ചു.
എല്ലാവര്‍ക്കും പാര്‍പ്പിടം
– പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ 2022-23ല്‍ 80 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കാന്‍ 48,000 കോടി അനുവദിച്ചു. വടക്ക്-കിഴക്കന്‍ മേഖലയ്ക്കുള്ള പ്രധാനമന്ത്രിയുടെ വികസന മുന്‍കൈ (പി.എംഡിവൈന്‍)
-വടക്ക്-കിഴക്കന്‍ മേഖലയിലെ പശ്ചാത്തലസൗകര്യ വികസനത്തിനും സാമൂഹിക വികസന പദ്ധതികള്‍ക്കും ധനസഹായം നല്‍കുന്നതിനായി പി.എംഡിവൈന്‍ എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു.
-പദ്ധതിക്ക് കീഴില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ഉപജീവന പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുന്നതിന് പ്രാരംഭ വിഹിതമായി 1,500 കോടി രൂപ നീക്കിവച്ചു.
വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം (ഊര്‍ജ്ജസ്വല ഗ്രാമീണ പദ്ധതി)
– ചിതറിക്കിടക്കുന്ന ജനസംഖ്യയും പരിമിതമായ ബന്ധിപ്പിക്കലും പശ്ചാത്തലസൗകര്യങ്ങളുമുള്ള അതിര്‍ത്തി ഗ്രാമങ്ങളിലെ വികസനത്തിന്
വേണ്ടിയുള്ളതാണ് വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം.
ബാങ്കിംഗ്
-1.5 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ 100 ശതമാനവും കോര്‍ ബാങ്കിംഗ് സംവിധാനത്തില്‍ വരും.
-ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ 75 ജില്ലകളില്‍ 75 ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ (ഡി.ബി.യു) സ്ഥാപിക്കും.
ഇ-പാസ്‌പോര്‍ട്ട്
-എംബഡഡ് ചിപ്പും ഭാവി സാങ്കേതികവിദ്യയും ഉള്ള ഇ-പാസ്‌പോര്‍ട്ടുകള്‍ പുറത്തിറക്കും.
നഗര ആസൂത്രണം
– കെട്ടിടനിര്‍മ്മാണ ബൈലോകള്‍, നഗരാസൂത്രണ പദ്ധതികള്‍ (ടി.പി.എസ്), ട്രാന്‍സിറ്റ് ഓറിയന്റഡ് ഡെവലപ്‌മെന്റ് (ഗതാഗത അധിഷ്ഠിത വികസനം, ടി.ഒ.ഡി) എന്നിവയിലെ ആധുനികവല്‍ക്കരണം നടപ്പിലാക്കും.
– നഗരപ്രദേശങ്ങളില്‍ വലിയതോതില്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് ബാറ്ററി സ്വാപ്പിംഗ് (ബാറ്ററി വച്ചുമാറല്‍) നയം
കൊണ്ടുവരും.
ലാന്‍ഡ് റെക്കോര്‍ഡ്‌സ് മാനേജ്‌മെന്റ്
-ഭൂരേഖകളുടെ ഐ.ടി അധിഷ്ഠിത പരിപാലനത്തിനായി തനത് ലാന്‍ഡ് പാഴ്‌സല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍.
ത്വരിതപ്പെടുത്തിയ കോര്‍പ്പറേറ്റ് എക്‌സിറ്റ്
-കമ്പനികളുടെ വേഗത്തിലുള്ള സമാപനത്തിനായി (വൈന്‍ഡിംഗ് അപ്പ്) സെന്റര്‍ ഫോര്‍ പ്രോസസ്സിംഗ് ആക്‌സിലറേറ്റഡ് കോര്‍പ്പറേറ്റ് എക്‌സിറ്റ് (സി-പേസ്) സ്ഥാപിക്കും.
എ.വി.ജി.സി പ്രൊമോഷന്‍ ടാസ്‌ക് ഫോഴ്‌സ്
-ഈ മേഖലയുടെ സാധ്യതകള്‍ തിരിച്ചറിയുന്നതിനായി സജ്ജീകരിക്കും ആനിമേഷന്‍, വിഷ്വല്‍ ഇഫക്റ്റുകള്‍, ഗെയിമിംഗ്, കോമിക് (എ.വി.ജി.സി) പ്രൊമോഷന്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും.
ടെലികോം മേഖല
– 5ജിയ്‌വേണ്ട ശക്തമായ ഒരു പരിസ്ഥിതി നിര്‍മ്മിക്കുന്നതിന് ഉല്‍പ്പാദന ബന്ധിത പ്രോത്സാഹനത്തിന്റെ ഭാഗമായി ഡിസൈന്‍-ലെഡ് മാനുഫാക്ചറിംഗ് (രൂപരേഖ നയിക്കുന്ന ഉല്‍പ്പാദന) പദ്ധതി ആരംഭിക്കും.
കയറ്റുമതി പ്രോത്സാഹനം
-‘എന്റര്‍പ്രൈസ് ആന്റ് സര്‍വീസ് ഹബ്ബുകളുടെ'(സംരംഭക സേവന കേന്ദ്രങ്ങളുടെ) വികസനത്തില്‍ പങ്കാളികളാകാന്‍ സംസ്ഥാനങ്ങളെ പ്രാപ്തമാക്കുന്നതിന് പ്രത്യേക സാമ്പത്തിക മേഖല നിയമത്തിന് പകരം പുതിയ നിയമനിര്‍മ്മാണം നടത്തും.
പ്രതിരോധത്തില്‍ ആത്മനിര്‍ഭര്‍ത:
– ആഭ്യന്തര വ്യവസായത്തിന്റെ മൂലധന സംഭരണത്തിന് ബജറ്റില്‍ 68% നീക്കിവച്ചു, 2021-22ല്‍ ഇത് 58% ആയിരുന്നു.
-പ്രതിരോധ ഗവേഷണ-വികസന ബജറ്റിന്റെ 25% വകയിരുത്തി വ്യവസായത്തിനും സ്റ്റാര്‍ട്ടപ്പുകള്‍ക്കും അക്കാദമിക് മേഖലയ്ക്കും വേണ്ടി പ്രതിരോധ ഗവേഷണ-വികസന പദ്ധതികള്‍ തുറക്കും.
– പരിശോധന,സര്‍ട്ടിഫിക്കേഷന്‍ ആവശ്യകതകള്‍ നിറവേറ്റുന്നതിനായി സ്വതന്ത്ര നോഡല്‍ അംബ്രലാ ബോഡി സജ്ജീകരിക്കും.
സൂര്യോദയ അവസരങ്ങള്‍
-നിര്‍മ്മിത ബുദ്ധി, ജിയോസ്‌പേഷ്യല്‍ സംവിധാനങ്ങളും ഡ്രോണുകളും, അര്‍ദ്ധചാലകവും അതിന്റെ പരിസ്ഥിതിയും, ബഹിരാകാശ സമ്പദ്‌വ്യവസ്ഥ, ജീനോമിക്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ഹരിത ഊര്‍ജ്ജം,
ശുദ്ധ ചലനാത്മക സംവിധാനം തുടങ്ങിയ സൂര്യോദയ അവസരങ്ങളില്‍ ഗവേഷണ-വികസനത്തിന് ഗവണ്‍മെന്റ് സംഭാവന ലഭ്യമാക്കും.
ഊര്‍ജ്ജ സംക്രമണവും കാലാവസ്ഥാ പ്രവര്‍ത്തനവും:
– 2030 ഓടെ 280 ജിഗാവാട്ട് സ്ഥാപിതമായ സൗരോര്‍ജ്ജം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഉയര്‍ന്ന കാര്യക്ഷതയുള്ള സൗരോര്‍ജ്ജ മൊഡ്യൂളുകള്‍ നിര്‍മ്മിക്കുന്നതിന് വേണ്ട ഉല്‍പ്പാദന ബന്ധിത പ്രോത്സാഹനത്തിനായി 19,500 കോടി രൂപയുടെ അധിക വിഹിതം.
-താപവൈദ്യുത നിലയങ്ങളില്‍ അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ ബയോമാസ് പെല്ലറ്റുകള്‍ സഹകരിച്ച് ജ്വലിപ്പിക്കും:
-പ്രതിവര്‍ഷം 38 മെട്രിക് ടണ്‍ കാര്‍ബണ്‍ഡയോക്‌സൈഡ് ലാഭിക്കുന്നു,
– കര്‍ഷകര്‍ക്ക് അധിക വരുമാനവും പ്രദേശവാസികള്‍ക്ക് തൊഴിലവസരങ്ങളും,
-കൃഷിയിടങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുക.
– കല്‍ക്കരി വാതകവല്‍ക്കരണത്തിനും വ്യവസായങ്ങള്‍ക്ക് വേണ്ടി കല്‍ക്കരിയെ രാസവസ്തുക്കളാക്കി മാറ്റുന്നതിനുമായി നാല് പൈലറ്റ് പദ്ധതികള്‍ ആരംഭിക്കും.
-കാര്‍ഷിക-വനവല്‍ക്കരണം ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം.
പൊതു മൂലധന നിക്ഷേപം:
-2022-23ല്‍ സ്വകാര്യ നിക്ഷേപവും ചോദനത്തിനുമായി ആയി പൊതു
നിക്ഷേപം തുടരും.
-മൂലധനച്ചെലവിനുള്ള അടങ്കല്‍ 35.4% കുത്തനെ ഉയര്‍ന്ന് രൂപ. 2022-23ല്‍ 7.50 ലക്ഷം കോടി രൂപയില്‍ നിന്ന്. നടപ്പുവര്‍ഷം 5.54 ലക്ഷം കോടി. 2022-23 ലെ ചെലവ് ജി.ഡി.പി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം)യുടെ 2.9% ആയിരിക്കും.
-കേന്ദ്ര ഗവണ്‍മെന്റിന്റെ ഫലപ്രദമായ മൂലധനച്ചെലവ് 2022-23ല്‍ 10.68 ലക്ഷം കോടിയായി കണക്കാക്കിയിരിക്കുന്നു, ഇത് ജി.ഡി.പിയുടെ ഏകദേശം 4.1%.മാണ്
ഗിഫ്റ്റ്-ഐ.എഫ്.എസ്.സി
-ഗിഫ്റ്റ് സിറ്റിയില്‍ ലോകോത്തര വിദേശ സര്‍വകലാശാലകളും സ്ഥാപനങ്ങളും അനുവദിക്കും.
-അന്താരാഷ്ട്ര നിയമപ്രകാരമുള്ള തര്‍ക്കങ്ങള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനായി ഒരു ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ (അന്താരാഷ്ട്ര തര്‍ക്കപരിഹാര കേന്ദ്രം) സ്ഥാപിക്കും.
വിഭവസമാഹരണം
-ഡാറ്റാ സെന്ററുകള്‍ക്കും ഊര്‍ജ്ജ സംഭരണ സംവിധാനങ്ങള്‍ക്കും പശ്ചാത്തലസൗകര്യ പദവി നല്‍കും.
– കഴിഞ്ഞവര്‍ഷം നിക്ഷേപിച്ച 5.5 ലക്ഷം കോടിയിലേറെയുള്ള വെഞ്ച്വര്‍ ക്യാപ്പിറ്റലും പ്രൈവറ്റ് ഇക്വിറ്റി ഇന്‍വെസ്റ്റ്‌മെന്റും (സ്വകാര്യ ഓഹരി നിക്ഷേപങ്ങള്‍) ഏറ്റവും വലിയ സ്റ്റാര്‍ട്ട് അപ്പ് സംവിധാനത്തിനും വളര്‍ച്ചാ പരിസ്ഥിതിക്കും സൗകര്യമൊരുക്കി. ഈ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന നടപടികള്‍ സ്വീകരിക്കും.
സൂര്യോദയ മേഖലകള്‍ക്കായി കൂട്ടിയോജിപ്പിച്ച ഫണ്ടുകള്‍ പ്രോത്സാഹിപ്പിക്കും.
-ഹരിത പശ്ചാത്തലസൗകര്യത്തിന് വേണ്ട വിഭവസമാഹരണത്തിനായി സോവറിന്‍ ഹരിത ബോണ്ടുകള്‍ പുറപ്പെടുവിക്കും.
ഡിജിറ്റല്‍ രൂപ
-2022-23 മുതല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റല്‍ രൂപ അവതരിപ്പിക്കും.
സംസ്ഥാനങ്ങള്‍ക്ക് വലിയ സാമ്പത്തിക ഇടം നല്‍കുന്നു
-മൂലധന നിക്ഷേപത്തിനായി സംസ്ഥാനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായത്തിനുള്ള പദ്ധതി വിഹിതം വിപുലീകരിച്ചു
-ഈ വര്‍ഷത്തെ പരിഷ്‌ക്കരിച്ച ബജറ്റ് എസ്റ്റിമേറ്റുകളില്‍ 10,000 കോടി രൂപ 15,000 കോടി രൂപയാക്കി.
-സമ്പദ്‌വ്യവസ്ഥയിലെ മൊത്തത്തിലുള്ള നിക്ഷേപങ്ങളെ ഉത്തേജിപ്പിക്കുന്നതിന് സംസ്ഥാനങ്ങളെ സഹായിക്കുന്നതിന് 2022-23-ല്‍ 1 ലക്ഷം കോടി അനുവദിക്കും: അമ്പത് വര്‍ഷത്തെ പലിശ രഹിത വായ്പകള്‍, സാധാരണ കടമെടുക്കലുകളേക്കാള്‍ കൂടുതലായി.
– 2022-23ല്‍ സംസ്ഥാനങ്ങള്‍ക്ക് മൊത്തം സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജി.എസ്.ഡി.പി) 4% ധനകമ്മി അനുവദിക്കും. അതില്‍ 0.5% ഊര്‍ജ്ജമേഖല പരിഷ്‌ക്കാരങ്ങളുമായി ബന്ധിപ്പിച്ചതായിരിക്കും
ധനകാര്യ മാനേജ്‌മെന്റ്
-2021-22 ബജറ്റ് എസ്റ്റിമേറ്റ്: 34.83 ലക്ഷം കോടി രൂപ.
-2021-22ലെ പുതുക്കിയ എസ്റ്റിമേറ്റ് 37.70 ലക്ഷം കോടി രൂപ.
-2022-23 ലെ മൊത്തം ചെലവ് 39.45 ലക്ഷം കോടി രൂപയായി കണക്കാക്കിയിരിക്കുന്നു.
– 2022-23 ലെ വായ്പകള്‍ ഒഴികെയുള്ള മൊത്തം വരവ് 22.84 ലക്ഷം കോടി രൂപയായി കണക്കാക്കിയിരിക്കുന്നു.
നടപ്പുവര്‍ഷത്തെ ധനക്കമ്മി: ജി.ഡി.പിയുടെ 6.9% (ബജറ്റ് എസ്റ്റിമേറ്റുകളില്‍ 6.8% പകരം)
2022-23 ലെ ധനക്കമ്മി ജിഡിപിയുടെ 6.4% ആയി കണക്കാക്കുന്നു
പ്രത്യക്ഷ നികുതികള്‍
സുസ്ഥിരവും പ്രവചിക്കാവുന്നതുമായ നികുതി വ്യവസ്ഥാ നയം മുന്നോട്ട് കൊണ്ടുപോകുന്നതിന്:
-വിശ്വാസയോഗ്യമായ ഒരു നികുതി വ്യവസ്ഥ സ്ഥാപിക്കാനുള്ള വീക്ഷണം.
-നികുതി സമ്പ്രദായം കൂടുതല്‍ ലളിതമാക്കുന്നതിനും വ്യവഹാരങ്ങള്‍ കുറയ്ക്കുന്നതിനും.
– പുതിയ പരിഷ്‌ക്കരിച്ച (അപ്‌ഡേറ്റഡ്)റിട്ടേണ്‍ അവതരിപ്പിക്കുന്നു
-അധിക നികുതി അടയ്ക്കുമ്പോള്‍ ഒരു പുതുക്കിയ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള വ്യവസ്ഥ.
– നേരത്തെ പ്രഖ്യാപിക്കാന്‍ വിട്ടുപോയ വരുമാനം പ്രഖ്യാപിക്കുന്നതിന് നികുതിദായകാനെ സഹായിക്കും.
-പ്രസക്തമായ മൂല്യനിര്‍ണ്ണയ വര്‍ഷാവസാനം മുതല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് ഫയല്‍ ചെയ്യാം.
സഹകരണ സംഘങ്ങള്‍
-സഹകരണ സ്ഥാപനങ്ങള്‍ നല്‍കുന്ന ഇതര മിനിമം നികുതി 18.5 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറച്ചു.
-സഹകരണ സംഘങ്ങള്‍ക്കും കമ്പനികള്‍ക്കും ഇടയില്‍ ഒരു തുല്യത പ്രദാനം ചെയ്യുന്നതിന്.
-ഒരു കോടി രൂപയില്‍ കൂടുതല്‍ 10 കോടി രൂപ വരെയുമുള്ള മൊത്തം
വരുമാനമുള്ള സഹകരണ സംഘങ്ങളുടെ സര്‍ചാര്‍ജ് 12 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി കുറച്ചു.
അംഗപരിമിതര്‍ക്ക് നികുതി ഇളവ്
-മാതാപിതാക്കളുടെ/രക്ഷകര്‍ത്താക്കളുടെ ജീവിതകാലത്ത്, അതായത്, മാതാപിതാക്കള്‍ക്ക്/രക്ഷിതാക്കള്‍ക്ക് 60 വയസ്സ് തികയുന്നതുവരെ അവരുടെ ആശ്രിതരായ അംഗപരിമിതര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നുള്ള വാര്‍ഷികവിഹിതവും മൊത്തം തുകയും നല്‍കണം.
ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ (എന്‍.പി.എസ്) സംഭാവനയില്‍ തുല്യത
-സംസ്ഥാന ഗവണ്‍മെന്റ് ജീവനക്കാരുടെ എന്‍.പി.എസ് അക്കൗണ്ടിലേക്കുള്ള തൊഴിലുടമയുടെ സംഭാവനയുടെ നികുതി കിഴിവ് പരിധി 10 ശതമാനത്തില്‍ നിന്ന് 14 ശതമാനമായി ഉയര്‍ത്തി.
-കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് തുല്യമായി അവരെ കൊണ്ടുവരുന്നു.
-സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും.
സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പ്രോത്സാഹനങ്ങള്‍
-യോഗ്യതയുള്ള സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് നികുതി ആനുകൂല്യം ലഭിക്കുന്നതിന് രൂപീകരണ കാലയളവ് 2023 മാര്‍ച്ച് 31 വരെ ഒരു വര്‍ഷം കൂടി നീട്ടി.
-നേരത്തെ രൂപീകരണ കാലയളവ് 2022 മാര്‍ച്ച് 31 വരെയായിരുന്നു.
നികുതി ഇളവ് വ്യവസ്ഥയ്ക്ക് കീഴിലുള്ള പ്രോത്സാഹനങ്ങള്‍
– വകുപ്പ് 115ബി.എ.ബി പ്രകാരം നിര്‍മ്മാണം അല്ലെങ്കില്‍ ഉല്‍പ്പാദനം ആരംഭിക്കുന്നതിനുള്ള അവസാന തീയതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി, അതായത് 2023 മാര്‍ച്ച് 31 മുതല്‍ 2024 മാര്‍ച്ച് 31 വരെ.
വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികള്‍ക്ക് നികുതി ചുമത്തുന്നതിനുള്ള പദ്ധതി
-വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികള്‍ക്ക് പ്രത്യേക നികുതി വ്യവസ്ഥ അവതരിപ്പിച്ചു.
-ഏതെങ്കിലും ഒരു വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തിയുടെ കൈമാറ്റത്തില്‍ നിന്നുള്ള ഏതൊരു വരുമാനത്തിനും 30 ശതമാനം നിരക്കില്‍ നികുതി ചുമത്തും.
-ഏറ്റെടുക്കല്‍ ചെലവ് ഒഴികെ, അത്തരം വരുമാനം കണക്കാക്കുമ്പോള്‍ ഏതെങ്കിലും ചെലവ് അല്ലെങ്കില്‍ അലവന്‍സ് സംബന്ധിച്ച് കിഴിവ് അനുവദിക്കില്ല.
-വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തിയുടെ കൈമാറ്റം വഴിയുള്ള നഷ്ടം മറ്റേതെങ്കിലും വരുമാനത്തില്‍ നിന്ന് നികത്താന്‍ കഴിയില്ല.
-ഇടപാട് വിശദാംശങ്ങള്‍ പിടിച്ചെടുക്കുന്നതിന്, ഒരു പണപരിധിക്ക് മുകളില്‍ പരിഗണിച്ചുകൊണ്ട് വെര്‍ച്ച്വല്‍ ഡിജിറ്റല്‍ ആസ്തികള്‍ കൈമാറിയതിന് ഒരു ശതമാനം നിരക്കില്‍ ടി.ഡി.എസ്. നല്‍കും
-വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികളുടെ സമ്മാനത്തിനും സ്വീകര്‍ത്താവിന്റെ കൈകളില്‍ നിന്ന് നികുതി ചുമത്തും.
വ്യവഹാര പരിപാലനം
– ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ നിയമപരമായ ചോദ്യം തീര്‍പ്പുകല്‍പ്പിക്കുന്നതിന് മുടങ്ങിക്കിടക്കുന്നുണ്ടെങ്കില്‍ അത്തരം നിയമപരമായ ചോദ്യങ്ങളില്‍ കോടതി തീര്‍പ്പുകല്‍പ്പിക്കുന്നതുവരെ വകുപ്പുകള്‍ അപ്പീലുകള്‍ നല്‍കുന്നത് മാറ്റിവയ്ക്കും.
-നികുതിദായകരും വകുപ്പും തമ്മിലുള്ള ആവര്‍ത്തിച്ചുള്ള വ്യവഹാരങ്ങള്‍ കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കും.
ഐ.എഫ്.എസ്.സിക്ക് നികുതി ഇളവുകള്‍
-നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ക്ക് വിധേയമായി, ഇനിപ്പറയുന്നവയെ നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെടും
-പ്രവാസികളുടെ വരുമാനത്തെ ഓഫ്‌ഷോര്‍ ഡെറിവേറ്റീവ് ഉപകരണങ്ങളില്‍ നിന്ന്.
– ഒരു ഓഫ്‌ഷോര്‍ ബാങ്കിംഗ് യൂണിറ്റ് നല്‍കുന്ന കൗണ്ടര്‍ ഡെറിവേറ്റീവുകളില്‍ നിന്നുള്ള വരുമാനം.
– കപ്പല്‍ പാട്ടത്തിനെടുത്തതിന്റെ റോയല്‍റ്റിയില്‍ നിന്നും പലിശയില്‍ നിന്നുമുള്ള വരുമാനം.
-ഐ.എഫ്.എസ്.സിയിലെ പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സേവനങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനം.
സര്‍ചാര്‍ജുകള്‍ യുക്തിസഹമാക്കല്‍
-എ.ഒ.പികളുടെ (ഒരു കരാര്‍ നടപ്പിലാക്കുന്നതിനായി രൂപീകരിക്കുന്ന കണ്‍സോര്‍ഷ്യം) സര്‍ചാര്‍ജ് 15 ശതമാനമായി പരിമിതപ്പെടുത്തിു.
-വ്യക്തിഗത കമ്പനികളും എ.ഒ.പികളും തമ്മില്‍ സര്‍ചാര്‍ജിലുള്ള അസമത്വം കുറവു ചെയ്തു.
-ഏതെങ്കിലും തരത്തിലുള്ള ആസ്തികള്‍ കൈമാറ്റം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ദീര്‍ഘകാല മൂലധന നേട്ടങ്ങളുടെ സര്‍ചാര്‍ജ് 15 ശതമാനമായി നിജപ്പെടുത്തി.
ആരോഗ്യ, വിദ്യാഭ്യാസ സെസ്
– വരുമാനത്തിലും ലാഭത്തിലുമുള്ള ഏതെങ്കിലും സര്‍ചാര്‍ജ് അല്ലെങ്കില്‍ സെസിനെ വ്യാപാര ചെലവായി അനുവദിക്കില്ല.
നികുതി വെട്ടിപ്പിനെതിരെയുള്ള പ്രതിരോധം
-പരിശോധനയിലും സര്‍വേ പ്രവര്‍ത്തനങ്ങളിലും കണ്ടെത്തിയ വെളിപ്പെടുത്താത്ത വരുമാനത്തിനെതിരായി ഏതെങ്കലും ഒഴിവാക്കലുകളോ ഏതെങ്കിലും നഷ്ടമോ അനുവദിക്കില്ല.
ടി.ഡി.എസ് വ്യവസ്ഥകള്‍ യുക്തിസഹമാക്കുന്നു
-വ്യാപാരപ്രോത്സാഹന തന്ത്രത്തിന്റെ ഭാഗമായി ഏജന്റുകള്‍ക്ക് കൈമാറുന്ന ആനുകൂല്യങ്ങള്‍ ഏജന്റിന്റെ കൈയിലെ നികുതിചുമത്താവുന്നതാണ്.
– സാമ്പത്തിക വര്‍ഷത്തില്‍ അത്തരം ആനുകൂല്യങ്ങളുടെ മൊത്തം
മൂല്യം 20,000 രൂപയില്‍ കൂടുതലാണെങ്കില്‍, ആനുകൂല്യങ്ങള്‍ നല്‍കുന്ന വ്യക്തിക്ക് നികുതി കിഴിവ് നല്‍കും.
പ്രത്യേക സാമ്പത്തിക (സെസ്) മേഖലകള്‍
– സെസ്സുളുടെ കസ്റ്റംസ് ഭരണചുമതല പൂര്‍ണ്ണമായും ഐ.ടി പ്രേരിതമാക്കുകയും കസ്റ്റംസ് നാഷണല്‍ പോര്‍ട്ടലില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും – 2022 സെപ്റ്റംബര്‍ 30-നകം നടപ്പിലാക്കും.
കസ്റ്റംസ് പരിഷ്‌കാരങ്ങളും ഡ്യൂട്ടി നിരക്ക് മാറ്റങ്ങളും
-മുഖമില്ലാത്ത കസ്റ്റംസ് പൂര്‍ണ്ണമായും സ്ഥാപിച്ചു കഴിഞ്ഞു. കോവിഡ് -19 മഹാമാരി കാലത്ത്, കസ്റ്റംസ് സംവിധാനങ്ങള്‍ ചടുലതയും ലക്ഷ്യവും പ്രകടിപ്പിച്ചുകൊണ്ട് എല്ലാ പ്രതിബന്ധങ്ങള്‍ക്കും എതിരെ അസാധാരണമായ മുന്‍നിര പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.
പദ്ധതി ഇറക്കുമതിയും മൂലധന ചരക്കുകളും
-മൂലധന ചരക്കുകളിലും പദ്ധതി ഇറക്കുമതിയിലും ഇളവ് നല്‍കുന്ന
നിരക്കുകള്‍ ക്രമേണ നിര്‍ത്തലാക്കല്‍; കൂടാതെ 7.5 ശതമാനം മിതമായ താരിഫ് ബാധകമാക്കുന്നു – ആഭ്യന്തര മേഖലയുടെ വളര്‍ച്ചയ്ക്കും മേക്ക് ഇന്‍ ഇന്ത്യക്കും അനുഗണമാകും.
-രാജ്യത്തിനുള്ളില്‍ നിര്‍മ്മിക്കാത്ത നൂതന യന്ത്രസാമഗ്രികള്‍ക്കുള്ള ചില ഇളവുകള്‍ തുടരും.
-മൂലധന ചരക്കുകളുടെ ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌പെഷ്യലൈസ്ഡ് കാസ്റ്റിംഗുകള്‍, ബോള്‍ സ്‌ക്രൂ, ലീനിയര്‍ മോഷന്‍ ഗൈഡ് എന്നിവ പോലുള്ള ഇന്‍പുട്ടുകളില്‍ ചില ഇളവുകള്‍ അവതരിപ്പിച്ചു.
കസ്റ്റംസ് ഇളവുകളുടെയും താരിഫ് ലഘൂകരണത്തിന്റെയും അവലോകനം
-മതിയായ ഗാര്‍ഹിക ശേഷിയുള്ള ചില കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, രാസവസ്തുക്കള്‍, തുണിത്തരങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍, എന്നങ്ങനെ ഏര്‍പ്പെടുത്തിയിട്ടുള്ള 350 ലധികം ഇളവുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാന്‍ നിര്‍ദ്ദേശിച്ചു.
-രാസവസ്തുക്കള്‍, ടെക്‌സ്‌റ്റൈല്‍സ്, ലോഹം തുടങ്ങിയ മേഖലകള്‍ക്കുള്ള കസ്റ്റംസ് നിരക്കും താരിഫ് ഘടനയും ലഘൂകരിക്കുകയും, തര്‍ക്കങ്ങള്‍ കുറയ്ക്കുകയും ചെയ്യുക; ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതോ നിര്‍മ്മിക്കാവുന്നതോ ആയ ഇനങ്ങള്‍ക്ക് നല്‍കിവരുന്ന ഇളവ് നീക്കം ചെയ്യുകയും മേക്ക് ഇന്‍ ഇന്ത്യയുടെയും ആത്മനിര്‍ഭര്‍ ഭാരതിന്റെ ലക്ഷ്യത്തിനനുസൃതമായി ഇടയിലുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ക്ക് തിരുവയില്‍ ഇളവു നല്‍കുകയും ചെയ്യുക.
മേഖല നിര്‍ദ്ദിഷ്ട നിര്‍ദ്ദേശങ്ങള്‍
ഇലക്രേ്ടാണിക്‌സ്
– ധരിക്കാവുന്ന ഉപകരണങ്ങള്‍, കേള്‍ക്കാവുന്ന ഉപകരണങ്ങള്‍, ഇലക്‌ട്രോണിക് സ്മാര്‍ട്ട് മീറ്ററുകള്‍ എന്നിവയുടെ ആഭ്യന്തര നിര്‍മ്മാണത്തിന് സൗകര്യമൊരുക്കുന്നതിനായി ഗ്രേഡഡ് നിരക്ക് ഘടന നല്‍കുന്നതിന് കസ്റ്റംസ് തീരുവ നിരക്കുകളില്‍ ഇളവുകള്‍ നല്‍കണം.
-ഉയര്‍ന്ന വളര്‍ച്ചാനിരക്കുള്ള ഇലക്‌ട്രോണിക് ഇനങ്ങളുടെ ഉല്‍പ്പാദനം സാദ്ധ്യമാക്കാനായി മൊബൈല്‍ ഫോണ്‍ ചാര്‍ജറുകളുടെ ട്രാന്‍സ്‌ഫോര്‍മറിന്റെ ഭാഗങ്ങള്‍, മൊബൈല്‍ ക്യാമറ മൊഡ്യൂളിന്റെ ക്യാമറ ലെന്‍സ്, മറ്റ് ചില ഇനങ്ങള്‍ എന്നിവയ്ക്ക് തീരുവ ഇളവുകള്‍ നല്‍കണം.
രത്‌നങ്ങളും ആഭരണങ്ങളും
– രത്‌നങ്ങളുടെ ആഭരണങ്ങളുടെയും മേഖലയ്ക്ക് ഉത്തേജനം നല്‍കുന്നതിനായി വെട്ടി മിനുക്കിയ വജ്രങ്ങളുടെയും രത്‌നങ്ങളുടെയും കസ്റ്റംസ് തീരുവ 5 ശതമാനമായി കുറച്ചു; സാധരണയായി വെട്ടിയ വജ്രത്തിനുള്ള കസ്റ്റംസ് തീരുവ ഒഴിവാക്കി.
.-ഇ-കൊമേഴ്‌സ് വഴിയുള്ള ആഭരണങ്ങളുടെ കയറ്റുമതി സുഗമമാക്കുന്നതിന് ഈ വര്‍ഷം ജൂണോടെ ലളിതമായ ഒരു നിയന്ത്രണ ചട്ടക്കൂട് നടപ്പിലാക്കും.
-വിലകുറഞ്ഞ അനുകരണ ആഭരണങ്ങളുടെ (മുക്കുപണ്ടങ്ങള്‍) ഇറക്കുമതി തടയുന്നതിന് അനുകരണ ജ്വല്ലറി ഇറക്കുമതിയില്‍ ഒരു കിലോയ്ക്ക് കുറഞ്ഞത് 400 രൂപ കസ്റ്റംസ് ഡ്യൂട്ടി നല്‍കണം.
രാസവസ്തുക്കള്‍
– മെഥനോള്‍, അസറ്റിക് ആസിഡ്, പെട്രോളിയം ശുദ്ധീകരണത്തിനുള്ള ഹെവി ഫീഡ് സ്‌റ്റോക്കുകള്‍ തുടങ്ങിയ ചില നിര്‍ണായക രാസവസ്തുക്കളുടെ കസ്റ്റംസ് തീരുവ കുറയ്ച്ചു; മതിയായ ഗാര്‍ഹിക ശേഷി നിലനില്‍ക്കുന്ന സോഡിയം സയനൈഡിന് തീരുവ ഉയര്‍ത്തും – ഇത്
ആഭ്യന്തര മൂല്യവര്‍ദ്ധന വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
എം.എസ്.എം.ഇ
-കുടകളുടെ കസ്റ്റംസ് തീരുവ 20 ശതമാനം ഉയര്‍ത്തി. കുടകളുടെ ഭാഗങ്ങള്‍ക്കുള്ള ഇളവ് പിന്‍വലിച്ചു.
-ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക മേഖലയ്ക്കുള്ള ഉപകരണങ്ങള്‍ക്കും സാമഗ്രികള്‍ക്കുമുള്ള ഇളവ് യുക്തിസഹമാക്കുന്നു
-എം.എസ്.എം.ഇ ദ്വിതീയ ഉരുക്ക് ഉല്‍പ്പാദകര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി കഴിഞ്ഞ വര്‍ഷം സ്റ്റീല്‍ സ്‌ക്രാപ്പിന് നല്‍കിയ കസ്റ്റംസ് തീരുവ ഇളവ് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി.
-പൊതുജനങ്ങളുടെ വലിയ താല്‍പര്യപ്രകാരം ലോഹത്തിന്റെ നിലനില്‍ക്കുന്ന ഉയര്‍ന്ന വില നിയന്ത്രിക്കുന്നതിനായി സ്‌റ്റെയിന്‍ലെസ്സ് സ്റ്റീല്‍, പൂശിയ സ്റ്റീല്‍ ഫ്‌ളാറ്റ് ഉല്‍പ്പന്നങ്ങള്‍, അലോയ് സ്റ്റീല്‍, ഹൈ-സ്പീഡ് സ്റ്റീല്‍ എന്നിവയുടെ ബാറുകള്‍ എന്നിവ ഉപേക്ഷിക്കുന്നതിനെതിയും ചില സി.വി.ഡികളും പുനരുജ്ജീവിപ്പിച്ചു.