ഡയറക്റ്റ് സെല്ലിംഗ് ന്യൂസ് പട്ടികയില്‍ വെസ്റ്റിഗേ 7-ാം സ്ഥാനത്ത്
ഡയറക്റ്റ് സെല്ലിംഗ് കമ്പനികളുടെ പോര്ട്ട്ഫോളിയൊയിലും വെബ് ട്രാഫിക്കിലും 2021ന്‍റെ ഒന്നാംപാദത്തെ അപേക്ഷിച്ച് മികച്ച വളര്‍ച്ചയാണ് രണ്ടാം പാദത്തില്‍ പ്രകടമായത്
ന്യൂഡെല്‍ഹി: ഡയറക്റ്റ് സെല്ലിംഗ് ന്യൂസ് ലിസ്റ്റില്‍ ഇന്ത്യയില്‍ നിന്നുള്ള വെസ്റ്റിജ് മാര്‍ക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് ഏഴാം സ്ഥാനത്ത്. സോഷ്യല്‍ മീഡിയയിലെ മതിപ്പിന്‍റെയും ഇന്‍റര്‍നാഷണല്‍ ഡിജിറ്റല്‍ മൊമന്‍റം ഇന്‍ഡെക്സ് അനുസരിച്ചുള്ള ഓണ്‍ലൈന്‍ സാന്നിധ്യത്തിന്‍റെയും അടിസ്ഥാനത്തില്‍ മുന്‍നിരയിലുള്ള ഡയറക്റ്റ് സെല്ലിംഗ് കമ്പനികളുടെ റാങ്കിംഗ് വ്യക്തമാക്കുന്ന പട്ടികയാണിത്.
2004ല്‍ സ്ഥാപിതമായ വെസ്റ്റിജ് ബിസിനസ്സ്, വിപണികള്‍, ഉല്‍പ്പന്നങ്ങള്‍ എന്നിവയിലെല്ലാം മികച്ച വളര്‍ച്ചയാണ് 17 വര്‍ഷങ്ങളില്‍ നേടിയത്. ആഗോളതലത്തില്‍ മികച്ച ഡയറക്റ്റ് സെല്ലിംഗ് കമ്പനികളുടെ ഒരു അളവുകോലായാണ് ഇന്‍റര്‍നാഷണല്‍ ഡിജിറ്റല്‍ മൊമന്‍റം ഇന്‍ഡെക്സ് പരിഗണിക്കപ്പെടുന്നത്.
ഡയറക്റ്റ് സെല്ലിംഗ് കമ്പനികളുടെ പോര്ട്ട്ഫോളിയൊയിലും വെബ് ട്രാഫിക്കിലും 2021ന്‍റെ ഒന്നാംപാദത്തെ അപേക്ഷിച്ച് മികച്ച വളര്‍ച്ചയാണ് രണ്ടാം പാദത്തില്‍ പ്രകടമായത്. സമ്പദ്വ്യവസ്ഥയിലെ പ്രവര്‍ത്തനങ്ങളില്‍ പൊതുവായുണ്ടായ വീണ്ടെടുപ്പും സാമൂഹിക ഇടപെടലുകളിലുണ്ടായ തിരിച്ചുവരവുമാണ് ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നത്. ഒന്നാം പാദത്തെ അപേക്ഷിച്ച് കമ്പനികളുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്‍റെ കാര്യത്തിലും എന്‍ഗേജ്മെന്‍റുകളിലും വര്‍ധനയുണ്ടായി. എന്നാല്‍ ഫേസ്ബുക്കിലെ പ്രകടനത്തില്‍ നേരിയ ഇടിവാണ് പ്രകടമായിട്ടുള്ളത്.