November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നാല് ക്രോംബുക്ക് ലാപ്‌ടോപ്പുകളുമായി അസൂസ്

ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് നാല് മോഡലുകളും പ്രവര്‍ത്തിക്കുന്നത്

ന്യൂഡെല്‍ഹി: അസൂസ് ക്രോംബുക്ക് ഫ്‌ളിപ് സി214, ക്രോംബുക്ക് സി423, ക്രോംബുക്ക് സി523, ക്രോംബുക്ക് സി223 എന്നീ ലാപ്‌ടോപ്പ് മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പേരുകള്‍ സൂചിപ്പിക്കുന്നതുപോലെ ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ നാല് മോഡലുകളും പ്രവര്‍ത്തിക്കുന്നത്. ഗൂഗിള്‍ ആപ്പുകള്‍, റഗഡ് ഡിസൈന്‍ എന്നിവയോടെയാണ് വരുന്നത്. വര്‍ക്ക് ഫ്രം ഹോം ഉപയോക്താക്കളാണ് പ്രധാന ലക്ഷ്യം.

അസൂസ് ക്രോംബുക്ക് ഫ്‌ളിപ് സി214 ലാപ്‌ടോപ്പിന് 23,999 രൂപയാണ് വില. ഗ്രേ കളര്‍ ഓപ്ഷനില്‍ മാത്രം ലഭിക്കും. അസൂസ് ക്രോംബുക്ക് സി423 മോഡലിന്റെ നോണ്‍ ടച്ച് വേരിയന്റിന് 19,999 രൂപയും ടച്ച്‌സ്‌ക്രീന്‍ വേരിയന്റിന് 23,999 രൂപയുമാണ് വില. സില്‍വര്‍ കളര്‍ ഓപ്ഷനില്‍ വാങ്ങാം. അസൂസ് ക്രോംബുക്ക് സി523 ലാപ്‌ടോപ്പിന്റെ നോണ്‍ ടച്ച് വേരിയന്റിന് 20,999 രൂപയും ടച്ച് വേരിയന്റിന് 24,999 രൂപയുമാണ് വില. സില്‍വര്‍ കളര്‍ ഓപ്ഷനില്‍ ലഭിക്കും. അസൂസ് ക്രോംബുക്ക് സി223 മോഡലിന് 17,999 രൂപയാണ് വില. ഗ്രേ കളര്‍ ഓപ്ഷനില്‍ മാത്രം വാങ്ങാം. എല്ലാ ലാപ്‌ടോപ്പ് മോഡലുകളുടെയും വില്‍പ്പന ജൂലൈ 22 ന് ഫ്‌ളിപ്കാര്‍ട്ടില്‍ ആരംഭിക്കും.

അസൂസ് ക്രോംബുക്ക് ഫ്‌ളിപ് സി214

16:9 കാഴ്ച്ചാ അനുപാതം സഹിതം 11.6 ഇഞ്ച് എച്ച്ഡി (1266, 768 പിക്‌സല്‍) ആന്റി ഗ്ലെയര്‍ ടച്ച് ഡിസ്‌പ്ലേ ലഭിച്ചതാണ് അസൂസ് ക്രോംബുക്ക് ഫ്‌ളിപ് സി214. വിവിധ മോഡുകളില്‍ ലാപ്‌ടോപ്പ് ഉപയോഗിക്കുന്നതിന് 360 ഡിഗ്രിയില്‍ തിരിയുന്ന വിജാഗിരി സഹായിക്കും. ഇന്റല്‍ യുഎച്ച്ഡി ഗ്രാഫിക്‌സ് 600 സഹിതം ഡുവല്‍ കോര്‍ ഇന്റല്‍ സെലറോണ്‍ എന്‍4020 പ്രൊസസറാണ് കരുത്തേകുന്നത്. 4 ജിബി എല്‍പിഡിഡിആര്‍4 റാം, 64 ജിബി ഇഎംഎംസി സ്റ്റോറേജ് ലഭിച്ചു. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് 2 ടിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും. ഒരു യുഎസ്ബി 3.2 ജെന്‍ 1 ടൈപ്പ് എ പോര്‍ട്ട്, രണ്ട് യുഎസ്ബി 3.2 ജെന്‍ 2 ടൈപ്പ് സി പോര്‍ട്ടുകള്‍, 3.5 എംഎം കോംബോ ഓഡിയോ ജാക്ക്, മൈക്രോഎസ്ഡി കാര്‍ഡ് റീഡര്‍ എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളാണ്. സ്പില്‍ റെസിസ്റ്റന്റ് കീബോര്‍ഡ് ലഭിച്ചു. യുഎസ് 810ജി മിലിറ്ററി ഗ്രേഡ് സാക്ഷ്യപത്രത്തോടെയാണ് അസൂസ് ക്രോംബുക്ക് ഫ്‌ളിപ് സി214 വരുന്നത്. 50 വാട്ട് ഔര്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 11 മണിക്കൂര്‍ വരെ ചാര്‍ജ് നീണ്ടുനില്‍ക്കും.

അസൂസ് ക്രോംബുക്ക് സി423

16:9 കാഴ്ച്ചാ അനുപാതം, 200 നിറ്റ് പരമാവധി തെളിച്ചം എന്നിവ സഹിതം 14 ഇഞ്ച് എച്ച്ഡി (1366, 768 പിക്‌സല്‍) ടച്ച് ഡിസ്‌പ്ലേ (ഓപ്ഷണല്‍) ലഭിച്ചതാണ് അസൂസ് ക്രോംബുക്ക് സി423 ലാപ്‌ടോപ്പ്. ഇന്റല്‍ എച്ച്ഡി ഗ്രാഫിക്‌സ് 500 സഹിതം ഇന്റല്‍ സെലറോണ്‍ എന്‍3350 പ്രൊസസറാണ് കരുത്തേകുന്നത്. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് ലഭിച്ചു. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും. രണ്ട് യുഎസ്ബി 3.2 ജെന്‍ 1 ടൈപ്പ് എ പോര്‍ട്ടുകള്‍, രണ്ട് യുഎസ്ബി 3.2 ജെന്‍ 1 ടൈപ്പ് സി പോര്‍ട്ടുകള്‍, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, മൈക്രോഎസ്ഡി കാര്‍ഡ് റീഡര്‍ എന്നിവ ലഭിച്ചു. 38 വാട്ട് ഔര്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 720പി വെബ്കാം നല്‍കി. ഗൂഗിള്‍ അസിസ്റ്റന്റ് വോയ്‌സ് റെക്കഗ്നിഷന്‍ സവിശേഷതയാണ്.

അസൂസ് ക്രോംബുക്ക് സി523

16:9 കാഴ്ച്ചാ അനുപാതം, 200 നിറ്റ് പരമാവധി തെളിച്ചം എന്നിവ സഹിതം 15.6 ഇഞ്ച് എച്ച്ഡി (1366, 768 പിക്‌സല്‍) ടച്ച് ഡിസ്‌പ്ലേ (ഓപ്ഷണല്‍) ലഭിച്ചു. ഇന്റല്‍ എച്ച്ഡി ഗ്രാഫിക്‌സ് 500 സഹിതം ഇന്റല്‍ സെലറോണ്‍ എന്‍3350 ഡുവല്‍ കോര്‍ പ്രൊസസറാണ് കരുത്തേകുന്നത്. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് ലഭിച്ചു. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് 2 ടിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും. 38 വാട്ട് ഔര്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 720പി എച്ച്ഡി വെബ്കാം നല്‍കി. രണ്ട് യുഎസ്ബി 3.2 ജെന്‍ 1 ടൈപ്പ് എ പോര്‍ട്ടുകള്‍, രണ്ട് യുഎസ്ബി 3.2 ജെന്‍ 1 ടൈപ്പ് സി പോര്‍ട്ടുകള്‍, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, മൈക്രോഎസ്ഡി കാര്‍ഡ് റീഡര്‍ എന്നിവ ലഭിച്ചു.

അസൂസ് ക്രോംബുക്ക് സി223

200 നിറ്റ് പരമാവധി തെളിച്ചം, 16:9 കാഴ്ച്ചാ അനുപാതം എന്നിവ സഹിതം 11.6 ഇഞ്ച് എച്ച്ഡി (1366, 768 പിക്‌സല്‍) നോണ്‍ ടച്ച് ഡിസ്‌പ്ലേ നല്‍കിയിരിക്കുന്നു. ഇന്റല്‍ എച്ച്ഡി ഗ്രാഫിക്‌സ് 500 സഹിതം ഇന്റല്‍ സെലറോണ്‍ എന്‍3350 ഡുവല്‍ കോര്‍ പ്രൊസസറാണ് കരുത്തേകുന്നത്. 4 ജിബി റാം, 32 ജിബി സ്റ്റോറേജ് നല്‍കി. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് 2 ടിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും. ഒരു യുഎസ്ബി 3.2 ജെന്‍ 1 ടൈപ്പ് എ പോര്‍ട്ട്, രണ്ട് യുഎസ്ബി 3.2 ജെന്‍ 1 ടൈപ്പ് സി പോര്‍ട്ടുകള്‍, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, മൈക്രോഎസ്ഡി കാര്‍ഡ് റീഡര്‍ എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളാണ്. 38 വാട്ട് ഔര്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. സ്പില്‍ റെസിസ്റ്റന്റ് കീബോര്‍ഡ് ലഭിച്ചു. 720പി എച്ച്ഡി വെബ്കാം സവിശേഷതയാണ്.

Maintained By : Studio3