November 26, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡ് പ്രതിസന്ധി: എന്‍ബിഎഫ്സികളുടെയും കിട്ടാക്കടത്തില്‍ വന്‍ വര്‍ധന

1 min read
  • എച്ച്ഡിഎഫ്സി ബാങ്കിന്‍റെ എന്‍ഡിഎഫ്സിയുടെ കിട്ടാക്കടത്തില്‍ വന്‍വര്‍ധന
  • എച്ച്ഡിബി ഫൈനാന്‍ഷ്യല്‍ സര്‍വീസസിന് അറ്റാദായത്തില്‍ വന്‍കുറവ്. അറ്റാദായം 44 ശതമാനം കുറഞ്ഞ് 130 കോടി രൂപയിലെത്തി, ജൂണ്‍ പാദത്തിലെ കണക്കാണിത്

മുംബൈ: കോവിഡ് മഹാമാരിയുടെ രണ്ടാംതരംഗം എച്ച്ഡിഎഫ്സി ബാങ്കിന്‍റെ എന്‍ബിഎഫ്സി വിഭാഗത്തെ കാര്യമായി ബാധിച്ചു. എച്ച്ഡിബി എച്ച്ഡിബി ഫൈനാന്‍ഷ്യല്‍ സര്‍വീസസിന് അറ്റാദായത്തില്‍ വന്‍കുറവ്. അറ്റാദായം 44 ശതമാനം കുറഞ്ഞ് 130 കോടി രൂപയിലെത്തി, ജൂണ്‍ പാദത്തിലെ കണക്കാണിത്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 232.7 കോടി രൂപയായിരുന്നു അറ്റാദായം.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

സ്ഥാപനത്തിന്‍റെ കിട്ടാക്കടത്തില്‍ ഒരു വര്‍ഷത്തിനിടെ ഉണ്ടായത് മൂന്നിരട്ടി വര്‍ധനയാണ്. ഒറ്റ പാദത്തിനുള്ളില്‍ തന്നെ കിട്ടാക്കടം ഇരട്ടിയായി. ജിഎന്‍പിഎ അനുപാദം മാര്‍ച്ച് 31ലെ കണക്കനുസരിച്ച് 3.89 ശതമാനമാണ്.

ഈ സാമ്പത്തിക വര്‍ഷം ജൂണ്‍ പാദത്തില്‍ ബാങ്കിന്‍റെ അറ്റവരുമാനം 1655.8 കോടി രൂപയാണ്. പോയ വര്‍ഷം ഇതേ കാലയളഴില്‍ ഇത് 1609.7 കോടി രൂപയായിരുന്നു.

ജൂണ്‍ പാദത്തില്‍ എന്‍ബിഎഫ്സികള്‍ നല്‍കിയ ലോണിലും ഗണ്യമായ കുറവ് വന്നിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോട് കൂടി എന്‍ബിഎഫ്സികള്‍ തിരിച്ചുവരവ് നടത്തുമെന്നാണ് ഐക്ര പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ 30 ശതമാനവും വളരെ റിസ്ക് നിറഞ്ഞ മേഖലകളിലാണെന്നാണ് ഐക്രയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. റിയല്‍റ്റി, പേഴ്സണല്‍ ക്രെഡിറ്റ്, മൈക്രോഫൈനാന്‍സ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.

  'ഹഡില്‍ ഗ്ലോബല്‍ 2024' നവംബര്‍ 28ന്
Maintained By : Studio3